ഗവൺമെന്റ് എച്ച്. എസ്. എസ് & വി. എച്ച്. എസ്. എസ്, അഞ്ചൽ ഈസ്റ്റ്
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിലെ അഞ്ചലിലാണ് ഗവൺമെന്റ് എൽ.പി. സ്കൂൾ, അഞ്ചൽ സ്ഥിതിചെയ്യുന്നു. അഞ്ചൽ ഗ്രാമപഞ്ചായത്തിലെ അദ്യത്തെ ഇംഗ്ലീഷ് മിഡിയം സ്കൂൾ ആയതിനാൽ അഞ്ചൽ ഇംഗ്ലീഷ് മീഡിയം സ്കുൾ എന്നും അറിയപ്പെടുന്നു.
ചരിത്രം
തിരുത്തുകശ്രീമൂലം തിരുനാളിന്റെ അമ്മാവന്റെ കാലത്ത് കൊട്ടാരം സർവ്വാധികാരിയായിരുന്ന എച്ച്. ഹരിഹരയ്യർ, അഞ്ചലിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് കരപ്രമാണിമാരെ വിളിച്ചുകൂട്ടി ഒരു പള്ളിക്കൂടം അനുവദിപ്പിക്കുവാനുള്ള ശ്രമം നടത്തി. ഇതിന്റെ ഫലമായി അഞ്ചൽ പുളിമുക്കിൽ ഒരു പഴയ പുല്ല് മേഞ്ഞ പള്ളിക്കൂടം സ്ഥാപിതമായി. മലയാളം ക്ലാസുകൾ അന്ന് മൂന്നെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആനപ്പുഴയ്ക്കൽ കോരുതുസാറും (ഒന്നാം സാറും) വടക്കടത്തു അപ്പു അയ്യരും ആയിരുന്നു അന്നത്തെ പ്രധാന അധ്യാപകർ. ഈ സ്കൂൾ പിൽക്കാലത്ത്[എന്ന്?] ഗവൺമെന്റ് എൽ.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു.[1] പത്തനാപുരം താലൂക്കിനെ പ്രതിനിധീകരിച്ച് ശ്രീമൂലം അസംബ്ളിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ചട്ടനാഥ കരയാളരുടെയും കരപ്രമാണിമാരുടെയും ശ്രമഫലമാണ് ഇത് . അദ്ദേഹം സ്വന്തം ചെലവിൽ ഒരു പുല്ലമേഞ്ഞ സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-25. Retrieved 2012-10-02.