ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ, പെരിങ്ങൊളം

കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് പെരിങ്ങൊളം‍ ഹയർ സെക്കണ്ടറി സ്കൂൾ.

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പെരിങ്ങൊളം‍ ഹയർ സെക്കണ്ടറി സ്കൂൾ. പെരിങ്ങൊളം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചക്കോടിയിൽ രാവുണ്ണി നായർ 1923-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ[അവലംബം ആവശ്യമാണ്] വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രംതിരുത്തുക

1925 ൽ താലൂക്ക് ബോർഡ് പ്രസിഡൻറായിരുന്ന വി.വി.രാമയ്യരുടെ ഓരോ വില്ലേജിലും ഓരോ വിദ്യാലയം എന്ന നിർദ്ദേശം, സാമൂഹിക പ്രവർത്തകനും വിദ്യാങൃഭ്യാസ കുതുകിയുമായ ചക്കോടിയിൽ രാവുണ്ണി നായർക്ക് പ്രചോതനമായി. പെരുവയൽ പഞ്ചായത്തിലെ പെരിങ്ങൊളത്ത് രാവുണ്ണിനായർ, സ്വന്തം വീട്ടിൽ 22 കുട്ടികളുമായി 1923ല് ആരംഭിച്ച വിദ്യാലയമാണ് ഇന്ന് 1500ഓളം കുട്ടികൾ പഠിക്കുന്ന പെരിങ്ങൊളം ഗവ: ഹൈസ്ക്കൂളായത്. 1927ല് ചെമ്പകശ്ശേരി വിഷ്ണു നമ്പൂതിരി മാനേജറും നാദാപുരം സ്വദേശി ശങ്കരക്കുറുപ്പ് ആദ്യത്തെ ഹെഡ്മാസ്റ്ററും ,ശങ്കുണ്ണി നായർ ആദ്യത്തെ വിദ്യാർത്ഥിയുമായ് എൽ.പി സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. കേളു നമ്പ്യാർ, ടി.കെ കൃഷ്ണൻ നായർ, രാമക്കുറുപ്പ് എന്നിവർ അദ്ധ്യാപകരുംമായിരുന്നു. 1957 ല് സ്ക്കൂൾ സർക്കാർ ഏറ്റെടുക്കുകയും യു.പി.യായി ഉയർത്തുകയും ചെയ്തു. അന്ന് 3 ക്ലാസ് മുറികളും 140 വിദ്യാർത്ഥികളുമാണുണ്ടായിരുന്നത്. ഹൈസ്ക്കൂളിനുവേണ്ടിയുള്ള കാത്തിരിപ്പ് 1950 വരെ നീണ്ടു.നാട്ടുകാരുടെയും സാമൂഹിക രാഷ്ട്രീയ - സാംസ്കാരിക പ്രവർത്തകരുടെയും കൂട്ടായ്മയുടെയും ഇച്ഛാശക്തിയുടെയും ഫലമാണ് ഹൈസ്ക്കൂൾ. നിർമ്മാണ കമ്മിറ്റിയിൽ പെരിങ്ങൊളത്തെയും പരിസര പ്രദേശങ്ങളിലെയും പ്രശസ്തരും പ്രമുഖരുമായ പലരും അംഗങ്ങളായിരുന്നു. കമ്മിറ്റി നാട്ടുകാരുമായി സഹകരിച്ച് മൂന്നേക്കർ സ്ഥലം വാങ്ങി. സ്ക്കൂളിനുവേണ്ടി ഗവൺമെൻറിനു നൽകി. സൌജന്യവും നാമമാത്രവുമായ വിലയ്ക്കാണ് നാട്ടുകാർ ഈ സ്ഥലം വാങ്ങിയത്.തുടക്കത്തിൽ ഓരോ ഡിവിഷൻ മാത്രമേ ഉണ്ടായിരുന്നുള്ളു. അന്നും ഇന്നും സ്ക്കൂൾ പ്രവർത്തിക്കുന്നത് സെഷണൽ സമ്പ്രദായത്തിലാണ്. 7 മുതൽ 10 വരെയുള്ള ക്ലാസുകൾ രാവിലെയും 1 മുതൽ 6 വരെയുള്ള ക്ലാസുകൾ ഉച്ചക്കുശേഷവും പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾതിരുത്തുക

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യു.പി ക്കും ഹൈസ്കൂളിനുംവെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾതിരുത്തുക

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.