ഗരുഡ വിഷ്ണു കെങ്കാന പ്രതിമ

ഗരുഡ വിഷ്ണു കെങ്കാന കൾച്ചറൽ പാർക്കിലെ 121 മീറ്റർ ഉയരമുള്ള പ്രതിമയാണ് ഗരുഡ വിഷ്ണു കെങ്കാന പ്രതിമ (GWK പ്രതിമ). ന്യൂമാൻ ന്യൂാർട്ട (Nyoman Nuarta) രൂപകല്പന ചെയ്ത ഈ പ്രതിമ 2018 സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. 46 മീറ്റർ ഉയരത്തിലുള്ള പ്രതിഷ്‌ഠ ഉൾപ്പെടെയുള്ള സ്മാരകത്തിന്റെ ആകെ ഉയരം 121 മീ. (397 അടി) ആണ്. ലിബർട്ടിയുടെ പ്രതിമയേക്കാൾ 30 മീറ്റർ ഉയരം കൂടുതലാണ് ഈ പ്രതിമ. ലിബർട്ടി ഉയരമുള്ളതും കനംകുറഞ്ഞതും ആണ്. എന്നാൽ ഗരുഡ വളരെ ഉയരമുള്ളതും വിസ്താരമുള്ളതും ആണ്. ഇതിന്റെ ചിറകുവിസ്താരം 64 മീ ആണ്. ഇന്തോനേഷ്യയിലെ ഏറ്റവും ഉയരമുള്ള പ്രതിമയാണ് ഈ പ്രതിമ. ഹൈന്ദവ പുരാണത്തിൽ അമൃത് തിരയുന്നതിനെ (ജീവന്റെ അമൃത്) ആധാരമാക്കിയാണ് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഈ പുരാണം അനുസരിച്ച്, ഗരുഡൻ വിഷ്ണുവിന്റെ വാഹനമാകാമെന്ന് സമ്മതിക്കുകയും പകരം അടിമയായിരുന്ന അമ്മയെ മോചിപ്പിക്കുന്നതിന് അമൃത് ഉപയോഗിക്കാനുള്ള അവകാശവും നേടിയെടുത്തു. 2018 ജൂലൈ 31-ന് ഈ സ്മാരകം പൂർത്തിയായി. 2018 സെപ്റ്റംബർ 22 ന് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡൊഡൊ ഉദ്ഘാടനം ചെയ്തു.

ഗരുഡ വിഷ്ണു കെങ്കാന പ്രതിമ
Coordinates8°48′50″S 115°10′01″E / 8.813951°S 115.166882°E / -8.813951; 115.166882
സ്ഥലംGaruda Wisnu Kencana Cultural Park, Indonesia
രൂപകൽപ്പനNyoman Nuarta[1]
തരംstatue
നിർമ്മാണവസ്തുcopper and brass sheet, steel frame, reinforced concrete core
വീതി65 m (213 ft)
ഉയരം121 m (397 ft)
ആരംഭിച്ചത് date1993[2]
പൂർത്തീകരിച്ചത് date31 July 2018
തുറന്ന് നൽകിയത് date22 September, 2018
സമർപ്പിച്ചിരിക്കുന്നത് toGaruda and Vishnu

അവലംബം തിരുത്തുക

  1. "Meet the Designer of Garuda Wisnu Kencana : Nyoman Nuarta - NOW! Bali". NOW! Bali. 1 September 2018. Retrieved 25 September 2018.
  2. Media, Kompas Cyber (5 July 2018). "INFOGRAPHY: The Journey of Building the Statue of GWK". KOMPAS.com (in ഇന്തോനേഷ്യൻ). Retrieved 26 September 2018.