ഗയാന ഹൈലാൻഡ്സ് ഈർപ്പ വനങ്ങൾ

ഗയാന ഹൈലാൻഡ്സ് ഈർപ്പ വനങ്ങൾ
Cerro Maweti and Ocamo River
Ecoregion territory (in purple)
Ecology
BiomeTropical and subtropical moist broadleaf forests
Geography
Area337,475.45 km2 (130,300.00 sq mi)
Countriesവെനിസ്വേല, ബ്രസീൽ, ഗയാന, കൊളംബിയ, സിരിനാം, ഫ്രഞ്ച് ഗയാന
Conservation
Global 200ഗുയാനൻ ഹൈലാൻഡ്സ് വനങ്ങൾ

ഗയാന ഹൈലാൻഡ്സ് ഈർപ്പ വനങ്ങൾ (NT0124) വെനിസ്വേലയുടെ തെക്കുഭാഗത്തും ബ്രസീലിൻ്റെ വടക്കും, കൂടാതെ ഗയാന, സുരിനാം, ഫ്രഞ്ച് ഗയാന തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും വ്യാപിച്ചുകിടക്കുന്ന ഒരു പരിസ്ഥിതി പ്രദേശമാണ്. ഇത് ആമസോൺ ആവാസ വ്യവസ്ഥയിലാണ് സ്ഥിതിചെയ്യുന്നത്. വൈവിധ്യമാർന്ന സസ്യ ജന്തുജാലങ്ങളാൽ സമ്പന്നമായ ഒരു ഉയർന്ന ഭൂപ്രദേശത്തെ ഉൾക്കൊള്ളുന്ന ഇതിൽ, നാടകീയമായ ടെപുയിസ് അഥവാ മണൽക്കല്ലുകളാൽ രൂപീകൃതമായ ഉപരിഭാഗം പരന്ന പർവതങ്ങളും അടങ്ങിയിരിക്കുന്നു. വലിയ തോതിലുള്ള കൃഷി, മേച്ചിൽ പ്രദേശങ്ങൾ, ഖനന പ്രവർത്തനങ്ങൾ തുടങ്ങിയവ ആവാസവ്യവസ്ഥയിലേയ്ക്ക് ക്രമാനുഗതമായി കടന്നുകയറുന്ന വടക്ക്, വടക്കുകിഴക്കൻ ഭാഗങ്ങൾ ഒഴികെയുള്ള ഈ ഭൂപ്രദേശം മുൻകാലങ്ങളിൽ അപ്രാപ്യമായതും പൊതുവെ കേടുപാടുകൾ സംഭവിക്കാത്തതുമാണ്. വനാന്തരത്തിലെ മരം മുറിക്കുന്നതിന് വേണ്ടി നിർമ്മിക്കപ്പെട്ട പുതിയ പാതകളും ആസൂത്രിതമായ അണക്കെട്ടുകളും നദീതീര മേഖലകളിൽ സാരമായ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്.

തെക്കൻ വെനിസ്വേല, പടിഞ്ഞാറൻ, തെക്കൻ ഗയാന, വടക്കൻ ബ്രസീൽ എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന പരിസ്ഥിതി മേഖലയ്ക്ക് സുരിനാമിലും ഫ്രഞ്ച് ഗയാനയിലും ചിതറിക്കിടക്കുന്ന ഭാഗങ്ങളുമുണ്ട്.[1] ഇത് കിഴക്കൻ കൊളംബിയയിലേക്കുകൂടി വ്യാപിച്ചുകിടക്കുന്നു.[2] ഈ മേഖലയുടെ മൊത്തം വിസ്തൃതി 33,747,545 ഹെക്ടർ (83,392,000 ഏക്കർ) ആണ്.[3] ആമസോൺ, ഒറിനോകോ നദീതടങ്ങൾക്കിടയിലുള്ള ഒരു പ്രാചീനമായ ഉന്നത പ്രദേശമായ ഗയാന ഷീൽഡിലാണ് ഈ പരിസ്ഥിതി പ്രദേശം സ്ഥിതി ചെയ്യുന്നത്. താഴ്‌ന്ന നിരപ്പിലുള്ള പുല്ലു നിറഞ്ഞ സവേനകൾ, താഴ്‌ന്ന വനനിരകൾ എന്നിവയാൽ ഇത് വലയം ചെയ്യപ്പെട്ടിരിക്കുന്നു.[3] പരിസ്ഥിതി മേഖലയുടെ എല്ലാ പ്രദേശങ്ങളിലും നിരപ്പുള്ള പർവതങ്ങളുടെ മേൽഭാഗത്തെ പാൻ്റപ്യൂസ് പരിസ്ഥിതിയുടെ എൻക്ലേവുകൾ അടങ്ങിയിരിക്കുന്നു.[4]

  1. Guianan Highlands moist forests – Myers, WWF Abstract (map).
  2. Sears.
  3. 3.0 3.1 Guianan Highlands moist forests – Myers, WWF Abstract.
  4. WildFinder – WWF.