ഗമ്മെൽസ്റ്റാഡ് ചർച്ച് ടൗൺ
സ്വീഡനിൽ ലുലിയ നഗരത്തിനടുത്ത് ഗമ്മെൽസ്റ്റാഡെനിൽ സ്ഥിതിചെയ്യുന്ന യുനെസ്കോ ഒരു ലോക പൈതൃക സ്ഥാനമാണ് ഗമ്മെൽസ്റ്റാഡ് ചർച്ച് ടൗൺ (Swedish: Gammelstads kyrkstad). ഇത് ബൊത്നിയ മുനമ്പിന്റെ വടക്കേഅറ്റത്തായി സ്ഥിതിചെയ്യുന്നു. ഒരുകാലത്ത് വടക്കേ സ്കാന്റിനേവിയയിലുടനീളം സർവ്വസാധാരണമായിരുന്ന നഗരരൂപങ്ങളുടെ ഏറ്റവും സംരക്ഷിക്കപ്പെട്ട പതിപ്പാണ് ഈ നഗരം. 1996 ൽ ഈ സ്ഥലം ലോകപൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. ഗമ്മെൽസ്റ്റാഡിൽ സ്ഥിതിചെയ്യുന്ന ഒരു ചർച്ച് നഗരമാണിത്
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സ്വീഡൻ [1] |
Includes | നെഡെർലുലിയെ പള്ളി |
മാനദണ്ഡം | (ii), (iv), (v) [2] |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്762 762 |
നിർദ്ദേശാങ്കം | 65°38′46″N 22°01′43″E / 65.64611°N 22.02861°E |
രേഖപ്പെടുത്തിയത് | 1996 (20th വിഭാഗം) |
വെബ്സൈറ്റ് | www |
ലുലേ നദിയുടെ പത്ത് കിലോമീറ്റർ മുകളിലായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഈ വില്ലേജിന്റെ മദ്ധ്യത്തിൽ 15-ാം നൂറ്റാണ്ടിലെ നെഡെർലുലിയെ പള്ളി സ്ഥിതിചെയ്യുന്നു. ചുറ്റിനും 424 മരവീടുകളും ഉണ്ട്. ചുറ്റുപാടുമുള്ള ഗ്രാമങ്ങളിൽനിന്ന് ഞായറാഴ്ചകളിലും ഉത്സവദിനങ്ങളിലും പള്ളിയിൽ എത്തിച്ചേരുന്ന പ്രാർത്ഥനാർത്ഥികൾക്ക് താമസിക്കാനാണ് ഈ വീടുകൾ ഉപയോഗിക്കുന്നത്. ദൂരക്കൂടുതൽകൊണ്ടും യാത്രാക്ലേശം കൊണ്ടും അന്നുതന്നെ വീടുകളിലേക്ക് തിരിച്ചുപോകാൻപറ്റാത്തവർ ഈ വീടുകളിൽ തങ്ങുന്നു.[4]
തടികൊണ്ട് നിർമ്മിച്ചതായതുകൊണ്ട് ഈ വീടുകൾക്ക് സ്ഥിരമായ അറ്റകുറ്റപ്പണികൾ ആവശ്യമായി വരുന്നു. മഞ്ഞുകാലത്ത് സ്ഥിരമായി മഞ്ഞ് നീക്കം ചെയ്യാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എത്രമാത്രം നാശം ഉണ്ടാവുന്നുണ്ട് എന്നറിയാനായി സ്ഥിരമായ സർവ്വേകളും നടത്തുന്നു.[5]
ചിത്രശാല
തിരുത്തുക-
ഗമ്മെൽസ്റ്റാഡ് ചർച്ച് ടൗൺ
-
ഗമ്മെൽസ്റ്റാഡ് ചർച്ച് ടൗൺ - ലോക പൈതൃക സ്ഥാനം
-
ഗമ്മെൽസ്റ്റാഡ് ചർച്ച് ടൗണിന്റെ മാപ്പ്
-
ഗമ്മെൽസ്റ്റാഡ് ചർച്ച് ടൗൺ മാപ്പ്
-
ജാലകം
അവലംബങ്ങൾ
തിരുത്തുക- ↑ Wiki Loves Monuments monuments database. 16 ഏപ്രിൽ 2017 https://tools.wmflabs.org/heritage/api/api.php?action=search&format=json&srcountry=se-fornmin&srlanguage=sv&srid=10018503300001.
{{cite web}}
: Missing or empty|title=
(help) - ↑ "Church Town of Gammelstad, Luleå". Retrieved 30 ഏപ്രിൽ 2017.
- ↑ (in സ്വീഡിഷ് ഭാഷ) https://www.lulea.se/gammelstad.
{{cite web}}
: Missing or empty|title=
(help)CS1 maint: unrecognized language (link) - ↑ Fast, April; Thomas, Keltie (2004). Sweden: The Culture. Crabtree Publishing Company. pp. 20. ISBN 077879329X.
- ↑ Kaslegard, Anne (2011). Climate Change and Cultural Heritage in the Nordic Countries. Nordic Council of Ministers. p. 16. ISBN 9289321954.