ഗമാലെയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി

ഗമാലെയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി, മുമ്പ് എൻ‌.എഫ്. ഗമാലെയ ഫെഡറൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി & മൈക്രോബയോളജി (ഗമാലെയ സയന്റിഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അല്ലെങ്കിൽ ഗമാലെയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി എന്നും അറിയപ്പെടുന്നു) എന്നറിയപ്പെട്ടിരുന്ന മോസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു റഷ്യൻ മെഡിക്കൽ ഗവേഷണ സ്ഥാപനമാണ്. 2020 ലെ വിവരങ്ങൾപ്രകാരം ഇത് റഷ്യൻ ഫെഡറേഷന്റെ ആരോഗ്യ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. 1891 ൽ ഫിലിപ്പ് മാർക്കോവിച്ച് ബ്ലൈമെന്തൽ[4] സ്ഥാപിച്ച ഈ സ്ഥാപനം മൈക്രോബയോളജിയിലും വാക്സിൻ ഗവേഷണത്തിലും ഒരു പയനിയർ എന്ന നിലയിൽ പ്രശസ്തനായിരുന്ന പ്രമുഖ ഉക്രേനിയൻ, റഷ്യൻ, സോവിയറ്റ് ശാസ്ത്രജ്ഞനായിരുന്ന നിക്കോളായ് ഫ്യോഡോറോവിച്ച് ഗമാലേയയെ (ജീവിതകാലം: 1859-1949) അനുസ്മരിച്ച് (1949 മുതൽ) പുനർ‌നാമകരണം ചെയ്യപ്പെട്ടു. COVID-19 പാൻഡെമിക് തടയുന്നതിനായി പ്രതിരോധ മന്ത്രാലയത്തിന്റെ 48-ആമത് സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും വെക്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോസ്പോട്രെബ്നാഡ്‌സറുമായി സഹകരിച്ച് SARS-CoV-2 നായി ഈ ഇൻസ്റ്റിറ്റ്യൂട്ട് ഒരു പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്.[5][6]

ഗമാലെയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി
രൂപീകരണം1891; 133 years ago (1891) (എൻ‌.എഫ്. ഗമാലെയ ഫെഡറൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി & മൈക്രോബയോളജിയായി)
സ്ഥാപകർഫിലിപ്പ് ബ്ലൈമെന്തൽl[1]
ലക്ഷ്യംFund vaccine development
ആസ്ഥാനം18 ഗമാലെയ സ്ട്രീറ്റ്
മോസ്കോ, റഷ്യ 123098
Director General
അലക്സാണ്ടർ ജിന്റ്സ്ബർഗ്
മാതൃസംഘടനറഷ്യൻ ഫെഡറേഷനിലെ ആരോഗ്യ മന്ത്രാലയം
Staff
379 (92 പ്രൊഫസർമാർ ഉൾപ്പെടെ)[2][3]
വെബ്സൈറ്റ്gamaleya.org (in Russian)
gamaleya.org/en(in English)

ചരിത്രം തിരുത്തുക

1891 ൽ ഒരു സ്വകാര്യ ബാക്ടീരിയോളജി, കെമിക്കൽ-മൈക്രോസ്കോപ്പി അധിഷ്ഠിത ലബോറട്ടറിയായി പ്രവർത്തനമാരംഭിച്ച ഇത് പിന്നീട് ബ്ലൈമെന്തൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബാക്ടീരിയോളജി ആൻഡ് കെമിസ്ട്രിയായി മാറി. 1919 ൽ ഈ സ്ഥാപനം ദേശസാൽക്കരിക്കപ്പെട്ടു.

ഗവേഷണം തിരുത്തുക

എബോള തിരുത്തുക

2017 മെയ് മാസത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് തങ്ങളുടെ പരീക്ഷണ വാക്സിനായ ഗാംഇവാക്-കോമ്പിയുടെ[7] ആയിരം ഡോസുകൾ എബോള പരിശോധനയ്ക്കായി ഗ്വിനിയയ്ക്ക് നൽകുമെന്ന് പ്രഖ്യാപിച്ചു. സിൻ‌ഹുവ ന്യൂസ് ഏജൻ‌സിയുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, അംഗീകൃത എബോള വാക്സിൻ[8] ആയി കണക്കാക്കപ്പെട്ടിരുന്ന ഇതിന് റഷ്യയിൽ മാത്രമേ ലൈസൻസ് ഉണ്ടായിരുന്നുള്ളൂ എന്നതു കൂടാതെ 2019 നവംബർ വരെ ലോകാരോഗ്യ സംഘടന അംഗീകരിച്ച ഒരു ബഹുരാഷ്ട്ര ലൈസൻസും ഇതിന് ഉണ്ടായിരുന്നില്ല.[9]

കോവിഡ്-19 വാക്സിൻ തിരുത്തുക

കോവിഡ് -19 പരീക്ഷണ വാക്സിൻ വികസിപ്പിച്ചതായി 2020 മെയ് മാസത്തിൽ കേന്ദ്രം പ്രഖ്യാപിച്ചു.[10] റഷ്യൻ നാഷണൽ വെൽത്ത് ഫണ്ടാണ് ഈ പദ്ധതിക്ക് ധനസഹായം നൽകിയത്.[11] ഒന്നാം ഘട്ട പരീക്ഷണം 2020 ജൂൺ 18 നും രണ്ടാം ഘട്ട പരീക്ഷണം 2020 ജൂലൈയിലും പൂർത്തിയായതായി റിപ്പോർട്ടുചെയ്യപ്പെട്ടു.[12] ഈ ഇൻസ്റ്റിറ്റ്യൂട്ട് ഗാം-കോവിഡ്-വാക് എന്ന പേരീൽ ഒരു കോവിഡ് -19 വാക്സിൻ രജിസ്റ്റർ ചെയ്തതായി 2020 ഓഗസ്റ്റ് 11 ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചു.[13]

ഗാം-കോവിഡ്-വാക് സംബന്ധിച്ച്, പ്രധാനമായും ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നുള്ള ഫലങ്ങൾ പ്രസിദ്ധീകരിക്കാതെ റഷ്യയിൽ വാക്സിൻ രജിസ്ട്രേഷൻ പ്രഖ്യാപിച്ചതിനെച്ചൊല്ലി അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിൽ പ്രതിഷേധം അലയടിച്ചു.[14][15] വാക്സിന്റെ സുരക്ഷ, ഫലപ്രദമായ ഡോസ്, രോഗപ്രതിരോധ പ്രതികരണത്തിന്റെ ബയോ മാർക്കറുകൾ അല്ലെങ്കിൽ COVID-19 അണുബാധയ്ക്കെതിരെയുള്ള ഫലപ്രാപ്തി എന്നിവയ്ക്ക് രജിസ്ട്രേഷൻ സമയത്ത് തെളിവുകളൊന്നുംതന്നെ ഹാജരാക്കിയിരുന്നില്ല.[16] 2020 ഓഗസ്റ്റ് 8 വരെ, ഗാം-കോവിഡ്-വാക് സംബന്ധമായി മതിപ്പുളവാക്കുന്ന ഒരു ശാസ്ത്രീയ റിപ്പോർട്ടും പ്രസിദ്ധീകരിച്ചിട്ടില്ല.[17][18]

2020 സെപ്റ്റംബർ 4 ന്, വാക്സിന്റെ I-II ഘട്ട പരീക്ഷണങ്ങളിൽ പങ്കെടുത്ത 76 പേരുടെ സുരക്ഷയുടെ പ്രാഥമിക തെളിവുകളും രോഗപ്രതിരോധ പ്രതികരണവും സൂചിപ്പിക്കുന്ന ഒരു ഡാറ്റ പ്രസിദ്ധീകരിക്കപ്പെട്ടു.[19] എന്നിരുന്നാലും, ദിവസങ്ങൾക്ക് ശേഷം പരീക്ഷണത്തിൽ പങ്കെടുത്ത പലരുടേയും ഡാറ്റ റിപ്പോർട്ട് സമാനമാണെന്ന് ചൂണ്ടിക്കാട്ടി 27 അന്താരാഷ്ട്ര വാക്സിൻ ശാസ്ത്രജ്ഞർ ഈ വാക്സിൻ അപൂർണ്ണവും സംശയാസ്പദവും വിശ്വസനീയമല്ലാത്തതുമാണെന്ന് ആഹ്വാനം ചെയ്തു.[20] 2021 ഫെബ്രുവരി 2 ന്, മോസ്കോയിൽ 21977 പേർ പങ്കെടുത്ത മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങൾ ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചത് വാക്സിനുകളുടെ ഫലപ്രാപ്തി 91.6 ശതമാനമാണെന്ന് കാണിക്കുന്നു.[21]

അവലംബം തിരുത്തുക

  1. http://drw.saw-leipzig.de/31229 - "BLJUMENTAL', Filipp Markovič [...] 1891-1917 [:] Gründer und Direktor des privaten „Chemisch-Mikroskopischen und Bakteriologischen Kabinetts“ bzw. „Chemisch-Bakteriologischen Instituts von Dr. Philipp Blumenthal“ [...] in Moskau [...]."
  2. http://gamaleya.org/index.php/home
  3. http://gamaleya.org/index.php/home/50-2009-12-03-11-05-35
  4. "1891 г.[: Частный химико-микроскопический и бактериологический кабинет Ф.М. Блюменталя."]
  5. "COVID-19 vaccines by Gamaleya Center, Vektor are most promising". TASS. Retrieved 2020-08-11.
  6. "Russia's COVID-19 vaccine successfully completes first phase of human clinical trials - Health News, Firstpost". Firstpost. 2020-07-13. Retrieved 2020-08-11.
  7. Dolzhikova IV, Zubkova OV, Tukhvatulin AI, Dzharullaeva AS, et al. (2017-02-02). "Safety and immunogenicity of GamEvac-Combi, a heterologous VSV- and Ad5-vectored Ebola vaccine: An open phase I/II trial in healthy adults in Russia". Human Vaccines and Immunotherapeutics. 13 (3): 613–620. doi:10.1080/21645515.2016.1238535. ISSN 2164-5515. PMC 5360131. PMID 28152326.
  8. "Russia to deliver Ebola vaccines to Guinea by end of June". Xinhua, New China. 18 May 2017. Retrieved 11 August 2020.
  9. "WHO prequalifies Ebola vaccine, paving the way for its use in high-risk countries". World Health Organization. 12 November 2019. Retrieved 15 August 2020.
  10. "Russia plans to start producing coronavirus vaccine in September" (in ഇംഗ്ലീഷ്). Daily Sabah. 2020-08-11. Retrieved 10 August 2020.
  11. Foy, Henry (22 July 2020). "Russia races for vaccine as Covid-19 nonchalance spreads". www.ft.com. Retrieved 2020-08-16.{{cite web}}: CS1 maint: url-status (link)
  12. "Russian University Says It Has Finished Human Trials For Covid-19 Vaccine". Retrieved 2020-08-11.
  13. "Putin announces first 'registered' COVID-19 vaccine from Russia's Gamaleya Institute; his daughter among those inoculated - Health News , Firstpost". Firstpost. 2020-08-11. Retrieved 2020-08-11.
  14. Callaway, Ewen (11 August 2020). "Russia's fast-track coronavirus vaccine draws outrage over safety". Nature (in ഇംഗ്ലീഷ്). 584 (7821): 334–335. doi:10.1038/d41586-020-02386-2. PMID 32782400. S2CID 221107555. Retrieved 11 August 2020. This is a reckless and foolish decision. Mass vaccination with an improperly tested vaccine is unethical. Any problem with the Russian vaccination campaign would be disastrous both through its negative effects on health, but also because it would further set back the acceptance of vaccines in the population.
  15. Cohen, Jon (11 August 2020). "Russia's approval of a COVID-19 vaccine is less than meets the press release". Science. Retrieved 13 August 2020.
  16. Callaway, Ewen (11 August 2020). "Russia's fast-track coronavirus vaccine draws outrage over safety". Nature (in ഇംഗ്ലീഷ്). 584 (7821): 334–335. doi:10.1038/d41586-020-02386-2. PMID 32782400. S2CID 221107555. Retrieved 11 August 2020. This is a reckless and foolish decision. Mass vaccination with an improperly tested vaccine is unethical. Any problem with the Russian vaccination campaign would be disastrous both through its negative effects on health, but also because it would further set back the acceptance of vaccines in the population.
  17. Callaway, Ewen (11 August 2020). "Russia's fast-track coronavirus vaccine draws outrage over safety". Nature (in ഇംഗ്ലീഷ്). 584 (7821): 334–335. doi:10.1038/d41586-020-02386-2. PMID 32782400. S2CID 221107555. Retrieved 11 August 2020. This is a reckless and foolish decision. Mass vaccination with an improperly tested vaccine is unethical. Any problem with the Russian vaccination campaign would be disastrous both through its negative effects on health, but also because it would further set back the acceptance of vaccines in the population.
  18. Kate Kelland (11 August 2020). "Scientists ask: Without trial data, how can we trust Russia's COVID vaccine?". Reuters (in ഇംഗ്ലീഷ്). Retrieved 11 August 2020.
  19. Logunov, Denis Y; Dolzhikova, Inna V; et al. (2020). "Safety and immunogenicity of an rAd26 and rAd5 vector-based heterologous prime-boost COVID-19 vaccine in two formulations: two open, non-randomised phase 1/2 studies from Russia". The Lancet. 396 (10255): 887–897. doi:10.1016/s0140-6736(20)31866-3. ISSN 0140-6736. PMC 7471804. PMID 32896291.
  20. Holly Ellyatt (2020-09-10). "Scientists question 'strange' data in Russian coronavirus vaccine trial after 'unlikely' patterns". CNBC. Retrieved 2020-09-10.
  21. Logunov, Denis Y; et al. "Safety and efficacy of an rAd26 and rAd5 vector-based heterologous prime-boost COVID-19 vaccine: an interim analysis of a randomised controlled phase 3 trial in Russia". The Lancet. doi:10.1016/S0140-6736(21)00234-8.