ഗബൽ എൽബഅല്ലെങ്കിൽ എൽബ പർവ്വതം(അറബി: جبل علبة Gabal ʿElba  ഈജിപ്തിലാണ് സ്ഥിതിചെയ്യുന്നത്. ഇത് ഒരു കൊടുമുടിയാണ്. ഇതിന്റെ മറ്റു ഭാഗങ്ങൾ ഹലായിബ് ട്രയാംഗിൾ പ്രദേശത്താണുള്ളത്. ഈ പ്രദേശത്ത് ഈജിപ്തും സുഡാനും അവകാശവാദമുന്നയിച്ചുവരുന്നുണ്ടെങ്കിലും ഇപ്പോൾ ഈ പ്രദേശം ഈജിപ്തിന്റെ നിയന്ത്രണത്തിലാണ്.

Gabal Elba
Gabal Elba
ഉയരം കൂടിയ പർവതം
Elevation1,435 മീ (4,708 അടി)
മറ്റ് പേരുകൾ
Native nameجبل علبة  (Arabic)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Gabal Elba is located in Egypt
Gabal Elba
Gabal Elba
Location in Egypt
സ്ഥാനംEgypt

ഭൂമിശാസ്ത്രം

തിരുത്തുക

ഈ പർവ്വതക്കൂട്ടത്തിലെ എറ്റവും ഉയരം കൂടിയഭാഗം ഗബൽ അൽബ തന്നെ (1,435 മീ.). ഗബൽ ഷെല്ലാൽ (1,409 മീ.), ഗബൽ ഷെന്ദിബ് (1,911 മീ.), ഗബൽ ഷെന്ദോദൈ (1,526 മീ.) എന്നിങ്ങനെയാണ് മറ്റുള്ളവയുടെ ഉയരം.[1]

ഈ പ്രദേശത്തു ലഭിക്കുന്ന വാർഷിക വർഷപാതം 50 മി. മീ. ൽ കുറവാണ്. പക്ഷെ, ഗബാൽ അൽബയിലും പരിസരത്തും ഉയർന്ന പ്രദേശങ്ങളിൽ 400 മില്ലീ മീറ്ററോളം വർഷപാതം ലഭിച്ചുവരുന്നു. ഇത് ചെങ്കടലിന്റെ സാന്നിദ്ധ്യവും പ്രദേശത്തിന്റെ പ്രത്യേകതയുള്ള കിടപ്പും കാരണമാണ് സംഭവിക്കുന്നത്. [2]

പരിസ്ഥിതി

തിരുത്തുക

ഇവിടുത്തെ പ്രത്യേക പരിസ്ഥിതിപ്രത്യേകതമൂലം വളരെ വൈവിധ്യമാർന്ന സസ്യസമ്പത്താണിവിറ്റെയുള്ളത്. [3]ഈജിപ്തിന്റെ 25% സസ്യങ്ങളും ഗബൽ എൽബയിൽ നിന്നുള്ളതാണ്. ഏതാണ്ട് 458 സ്പീഷിസ് സസ്യങ്ങളെ ഈ പ്രദേശത്തുമാത്രമായി കാണാൻ കഴിയും. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളേക്കാൾ ഇർപ്പവും മഴയും കിട്ടുന്ന പ്രദേശമായതിനാലാണിത്. [1]

ഈജിപ്തിലെ ഒരേയൊരു പ്രകൃതിജന്യവനമായി ഈ പ്രദേശം മാറിയിട്ടുണ്ട്. പ്രാദേശികമായി മാത്രം കാണപ്പെടുന്ന Biscutella elbensis എന്ന സസ്യം ഇവിടുത്തെ പ്രത്യേകതയാണ്.

ഗബാൽ എൽബ നാഷണൽ പാർക്ക്

തിരുത്തുക

1986ൽ ആണ് ഈജിപ്തിൽ ഈ നാഷണൽ പാർക്ക് സ്ഥാപിച്ചത്. [4] declared by Egypt in 1986, covers some 3,560,000 hectares,[1]ഇതിനു, 3,560,000 ഹെക്റ്റെഴ്സ് ആണ് ഇതിന്റെ വിസ്തീർണ്ണം. ഇവിടെയാണ് നൂബിയൻ കാട്ടുകഴുത ജീവിക്കുന്നത്. ലോകത്തിൽ മറ്റെവിടെയുമില്ലാത്ത അത്യപൂർവ്വമായ ജന്തുവാണിത്.

  1. 1.0 1.1 1.2 "EG023: Gabal Elba". Sites - Important Bird Areas (IBAs). Birdlife International. 2009. Archived from the original on 2009-08-18. Retrieved 2012-03-17.
  2. "Gebel Elba". Egypt's Biodiversity: Habitats. Ministry of State for Environmental Affairs: Nature Conservation Sector [1] BioMAP Project 2005-2007 [2]. Archived from the original on 2011-02-01. Retrieved 2016-12-28. {{cite web}}: External link in |publisher= (help)CS1 maint: bot: original URL status unknown (link)
  3. "Biodiversity Conservation Capacity Building in Egypt" (PDF). EEAA (Egyptian Environmental Affairs Agency). 2006. p. 16. Archived from the original (PDF) on November 4, 2009. Retrieved 2009-03-08.
  4. Ghabbouri, Samir I., ed. (Sep 1997). Identification of Potential Natural Heritage Sites (PDF). National UNESCO Commission, Egypt. p. 27. Retrieved 2009-03-08.
"https://ml.wikipedia.org/w/index.php?title=ഗബൽ_എൽബ&oldid=3796744" എന്ന താളിൽനിന്ന് ശേഖരിച്ചത്