ഗബൗറി സിഡിബ്

അമേരിക്കന്‍ ചലചിത്ര നടി

ഗബൗറി സിഡിബ് (ജനനം: മെയ് 6, 1983)[1] ഒരു അമേരിക്കൻ നടിയാണ്.[2] 2009 ൽ പുറത്തിറങ്ങിയ പ്രെഷ്യസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ സിഡിബ് ഈ ചിത്രത്തിലെ വേഷത്തിന്റെപേരിൽ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബിനുള്ള നോമിനേഷനും അക്കാദമി അവാർഡിനും പുറമേ മികച്ച വനിതാ നായികയ്ക്കുള്ള ഇൻഡിപെന്റൻ്റ് സ്പിരിറ്റ് അവാർഡും നേടിയിരുന്നു. ടവർ ഹെയ്സ്റ്റ് (2011), വൈറ്റ് ബേർഡ് ഇൻ എ ബ്ലിസാർഡ് (2014), ഗ്രിംസ്ബി (2016) എന്നിവയാണ് അവർ അഭിനയിച്ച മറ്റ് ചലച്ചിത്രങ്ങൾ.

ഗബൗറി സിഡിബ്
ജനനം (1983-05-06) മേയ് 6, 1983  (40 വയസ്സ്)
കലാലയംമൻഹാട്ടൻ കമ്മ്യൂണിറ്റി കോളജ്
തൊഴിൽനടി, സംവിധായിക, രചയിതാവ്
സജീവ കാലം2009–ഇതുവരെ
മാതാപിതാക്ക(ൾ)ആലിസ് ടാൻ റിഡ്ലി
ബന്ധുക്കൾഡൊറോത്തി പിറ്റ്മാൻ ഹഗ്ഗസ് (അമ്മായി)

2010 മുതൽ 2013 വരെയുള്ള കാലത്ത് ഷോടൈം പരമ്പര ബിഗ് സിയിലെ പ്രധാന അഭിനേത്രിയായിരുന്നു അവർ. അമേരിക്കൻ ഹൊറർ സ്റ്റോറി: കോവൻ (2013–2014) എന്ന ടെലിവിഷൻ പരമ്പരയിൽ ക്വീനി എന്ന കഥാപാത്രമായും അമേരിക്കൻ ഹൊറർ സ്റ്റോറി: ഫ്രീക്ക് ഷോയിൽ (2014–2015) ) റെജീന റോസ് ആയും അഭിനയിച്ച അവർ, പിന്നീട് അമേരിക്കൻ ഹൊറർ സ്റ്റോറി: ഹോട്ടൽ (2015–2016), അമേരിക്കൻ ഹൊറർ സ്റ്റോറി: അപ്പോക്കാലിപ്സ് (2018) എന്നിവയിൽ ക്വീനി എന്ന കഥാപാത്രമായി വീണ്ടും അഭിനയിച്ചു. 2015 മുതൽ, ഫോക്സ് സംഗീത നാടക പരമ്പരയായ എംപയറിൽ ബെക്കി വില്യംസ് ആയി അഭിനയിക്കുന്നു.

ആദ്യകാലം തിരുത്തുക

ന്യൂയോർക്കിലെ ബ്രൂക്ലിനിൽ ബെഡ്ഫോർഡ്-സ്റ്റൈവസന്റിൽ ജനിച്ച ഗബൗറി സിഡിബ് വളർന്നത് ഹാർലെമിലാണ്.[3] 2010 ജൂൺ 15 ന് അമേരിക്കാസ് ഗോട്ട് ടാലന്റിന്റെ അഞ്ചാം സീസണിൽ പ്രത്യക്ഷപ്പെട്ട ഒരു അമേരിക്കൻ ആർ & ബി ജനപ്രിയ സംഗീതത്തിലെ ഗായികയും ഒരു സുവിശേഷ ഗായികയുംകൂടിയായ ആലീസ് ടാൻ റിഡ്‌ലിയാണ് അവരുടെ മാതാവ്. അവരുടെ പിതാവ് ഇബ്നോ സിഡിബ് സെനഗൽ സ്വദേശിയും ടാക്സി ഡ്രൈവറുമാണ്.[4] തന്റെ മുന്നോട്ടുള്ള വളർച്ചയിൽ സിഡിബ് തന്റെ അമ്മായിയും, പ്രശസ്ത ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുമായ ഡൊറോത്തി പിറ്റ്മാൻ ഹ്യൂസിനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.[5] ബോറോ ഓഫ് മാൻഹട്ടൻ കമ്മ്യൂണിറ്റി കോളേജിൽ നിന്ന് അസോസിയേറ്റ് ബിരുദം നേടിയ അവർ സിറ്റി കോളേജ് ഓഫ് ന്യൂയോർക്ക്, മേഴ്‌സി കോളേജ് എന്നിവിടങ്ങളിൽ പഠിച്ചെങ്കിലും അവിടെനിന്നു ബിരുദം നേടിയില്ല.[6] അഭിനയരംഗത്ത് തുടരുന്നതിന് മുമ്പ് ഒരു റിസപ്ഷനിസ്റ്റായി ദി ഫ്രഷ് എയർ ഫണ്ടിന്റെ ഓഫീസിൽ ജോലി ചെയ്തിരുന്നു.[7]

ഔദ്യാഗികജീവിതം തിരുത്തുക

പ്രെഷ്യസ് എന്ന ചിത്രത്തിൽ സിഡിബെ ക്ലെയറീസ് "പ്രെഷ്യസ്" ജോൺസ് പ്രധാന കഥാപാത്രമായി അഭിനയിച്ചു. രണ്ട് അക്കാദമി അവാർഡുകൾ, ഒരു ഗോൾഡൻ ഗ്ലോബ് അവാർഡ്, സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് ജൂറി അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഈ ചിത്രം നേടി.[8] പ്രെഷ്യസ് എന്ന ചിത്രത്തിലെ അഭിനയത്തിന്റെപേരിൽ 2009 ഡിസംബർ 15 ന് ഒരു നാടകീയ ചലച്ചിത്രത്തിലെ അഭിനേത്രിയുടെ മികച്ച പ്രകടനം എന്ന വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബിന് അവർ നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. അടുത്ത മാസം മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നാമനിർദേശവും ലഭിച്ചു.

വിക്ടോറിയ മഹോനി സംവിധാനം ചെയ്ത് സോ ക്രാവിറ്റ്സ് അഭിനയിച്ച സൺഡാൻസ് ലാബ് പ്രോജക്ടായ യെല്ലിംഗ് ടു ദ സ്കൈ ആയിരുന്നു അവളുടെ അടുത്ത ചിത്രം. അതിൽ ലാറ്റോന്യ വില്യംസ് എന്ന മുഠാളത്തിയായി അഭിനയിച്ചു.[9] 2011 ൽ ടവർ ഹെയ്സ്റ്റ് എന്ന സിനിമയിൽ സിഡിബ് അഭിനയിക്കുകയും അമേരിക്കൻ ഡാഡ്! എന്ന പരമ്പരയുടെ സീസൺ 7 പ്രഥമ പ്രദർശനമായിരുന്ന "ഹോട്ട് വാട്ടർ" എന്ന എപ്പിസോഡിൽ "പാർട്ടി ഗേൾ" എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2013 ന്റെ തുടക്കത്തിൽ, അമേരിക്കൻ ഡാഡ്!  പരമ്പരയുടെ "സ്റ്റാനി ടെൻഡർഗ്രാസ് എന്ന പേരിലുള്ള സീസൺ 8 എപ്പിസോഡിലും  അവൾ പ്രത്യക്ഷപ്പെട്ടു. ഇൻഡീ പോപ്പ് ബാൻഡായ ഫോസ്റ്റർ ദി പീപ്പിളിന്റെ "ഡോണ്ട് സ്റ്റോപ്പ് (കളർ ഓൺ ദ വാൾസ്)" എന്ന സംഗീത വീഡിയോയിലും അവർ അഭിനയിച്ചിരുന്നു. ദി ബിഗ് സി എന്ന ഷോടൈം നെറ്റ്‌വർക്ക് പരമ്പരയിൽ ആൻഡ്രിയ ജാക്സൺ എന്ന കഥാപാത്രമായി സിഡിബ് പ്രത്യക്ഷപ്പെട്ടു.[10]

അവലംബം തിരുത്തുക

  1. "Gabourey Sidibe Biography". TVGuide.com. മൂലതാളിൽ നിന്നും July 3, 2015-ന് ആർക്കൈവ് ചെയ്തത്.
  2. "Gabourey Sidibe". The New York Times.
  3. Stated on the Late Show with David Letterman, November 9, 2009.
  4. Williams, Kam (November 9, 2009). "Gabby Sidibe "Precious" Interview with Kam Williams". NewsBlaze. ശേഖരിച്ചത് November 10, 2009.
  5. Marcus, Stephanie (May 2, 2014). "Gabourey Sidibe's Speech on Confidence is Incredibly Moving". The Huffington Post. ശേഖരിച്ചത് May 6, 2014.
  6. Right Cinema. "Gabourey Sidibe profile". Movies.rightcelebrity.com. മൂലതാളിൽ നിന്നും 2013-12-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 16, 2010.
  7. Sawyers, Susan (June 15, 2010). "A Breath of Fresh Air". New York Social Diary. മൂലതാളിൽ നിന്നും August 22, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 7, 2012.
  8. Zeitchik, Ed (January 24, 2009). "'Push' takes Sundance grand jury award" Archived 2009-01-30 at the Wayback Machine.. The Hollywood Reporter
  9. Yadegaran, Jessica (November 12, 2009), "Gabourey Sidibe on being 'Precious'", San Jose Mercury News, ശേഖരിച്ചത് November 15, 2009
  10. Gabourey Sidibe, Jimmy Kimmel. Jimmy Kimmel Live!. Jimmy Kimmel Live! Channel.
"https://ml.wikipedia.org/w/index.php?title=ഗബൗറി_സിഡിബ്&oldid=3796743" എന്ന താളിൽനിന്ന് ശേഖരിച്ചത്