കണ്ടൻസ്ഡ് മാറ്റർ ഫിസിക്സിലെയും ശക്തമായി പരസ്പരബന്ധിതമായ ക്വാണ്ടം പദാർത്ഥങ്ങളുമായി (Strongly correlated materials) ബന്ധപ്പെട്ട ഗവേഷണങ്ങളുടെയും പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനാണ് ഗണപതി ഭാസ്കരൻ.[1] ഇന്ത്യയിലെ ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിൽ ഫിസിക്‌സ് എമെറിറ്റസ് പ്രൊഫസറും കാനഡയിലെ വാട്ടർലൂവിലുള്ള പെരിമീറ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തിയറിറ്റിക്കൽ ഫിസിക്സിൽ വിശിഷ്ട ഗവേഷണ ചെയറുമാണ് ഭാസ്കരൻ.[2]

ഗണപതി ഭാസ്കരൻ
ഗണപതി ഭാസ്കരൻ 2014ൽ
ദേശീയതഇന്ത്യ
കലാലയംIndian Institute of Science
The American College in Madurai
അറിയപ്പെടുന്നത്Resonating valence bond theory
ജീവിതപങ്കാളി(കൾ)Whiterose
പുരസ്കാരങ്ങൾശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം (1990)
ICTP Prize (1983)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംCondensed matter theory, Strongly correlated materials
സ്ഥാപനങ്ങൾInstitute of Mathematical Sciences
Perimeter Institute

ഇന്ത്യയിലെ മധുരയിലെ ത്യാഗരാജർ കോളേജിലും അമേരിക്കൻ കോളേജിലുമായി ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഭാസ്കരൻ, 1975 [3]ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ പിഎച്ച്ഡി നേടി.

1987-88-ൽ, പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പി.ഡബ്ല്യു ആൻഡേഴ്സണുമായി ചേർന്ന് ഭാസ്കരൻ ഉയർന്ന താപനിലയുള്ള സൂപ്പർകണ്ടക്ടറുകളുടെ സ്വഭാവം വിവരിക്കുന്നതിനായി റെസോണേറ്റിങ് വാലൻസ് ബോണ്ട് സിദ്ധാന്തം വികസിപ്പിച്ചെടുത്തു.[3] ശക്തമായ പരസ്പര ബന്ധമുള്ള സിസ്റ്റങ്ങളിൽ ഉയർന്നുവരുന്ന ഗേജ് ഫീൽഡുകളുടെ കണ്ടുപിടുത്തത്തിനും, സ്ട്രോൺഷ്യം റുഥനേറ്റിലെ പി-വേവ് സൂപ്പർകണ്ടക്റ്റിവിറ്റി, ഗ്രാഫീനിലെ ഉയർന്ന താപനിലയുള്ള സൂപ്പർകണ്ടക്റ്റിവിറ്റി എന്നിവയുടെ പ്രവചനങ്ങൾക്കും ഭാസ്കരൻ അറിയപ്പെടുന്നു. പ്രവചനങ്ങൾ പിന്നീട് പരീക്ഷണാടിസ്ഥാനത്തിൽ പരിശോധിച്ചു.[2] 1983-ൽ, വികസ്വര രാജ്യങ്ങളിലെ യുവ ശാസ്ത്രജ്ഞർക്ക് ഭൗതികശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും പ്രവർത്തിക്കുന്നതിനായി ഇന്റർനാഷണൽ സെന്റർ ഫോർ തിയറിറ്റിക്കൽ ഫിസിക്‌സ് ട്രൈസ്റ്റെ നൽകുന്ന ഐസിടിപി പുരസ്‌കാരം ആദ്യമായി നേടിയത് ഭാസ്‌കരനായിരുന്നു.[4] 1996-ലെ വേനൽക്കാലത്ത് അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് [5] അഡ്വാൻസ്ഡ് സ്റ്റഡിയിൽ വിസിറ്റിംഗ് സ്കോളർ ആയിരുന്നു. 1990 -ൽ ഇന്ത്യാ ഗവൺമെന്റിന്റെ ശാന്തി സ്വരൂപ് ഭട്‌നാഗർ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു.

അവലംബങ്ങൾ

തിരുത്തുക
  1. "Excitements in Condensed Matter Physics". Indian Institute of Technology, Kanpur. Archived from the original on 11 September 2005. Retrieved 25 April 2012.
  2. 2.0 2.1 Lambert, Lisa. "Eight New Distinguished Research Chairs Join PI". Perimeter Institute. Archived from the original on 22 May 2012. Retrieved 25 April 2012.
  3. 3.0 3.1 "Prof. G. Baskaran's Brief Profile". Jamia Millia Islamia. Retrieved 17 October 2012.
  4. "Abdus Salam ICTP Timeline" (PDF). International Center for Theoretical Physics. Archived from the original (PDF) on 2016-03-04. Retrieved 25 April 2012.
  5. Institute for Advanced Study: A Community of Scholars Archived 2013-01-06 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ഗണപതി_ഭാസ്കരൻ&oldid=4099405" എന്ന താളിൽനിന്ന് ശേഖരിച്ചത്