ഖോവ്സോൾ നുർ തടാകം
ഖോവ്സോൾ തടാകം ഉൾക്കൊണ്ടിരിക്കുന്ന ജലത്തിൻറെ അളവനുസരിച്ച് മംഗോളിയയിലെ ഏറ്റവും വലിയ ശുദ്ധജല തടാകവും വിസ്തീർണ്ണമനുസരിച്ച് രണ്ടാമത്തെ വലിയ തടാകവുമാണ്.
ഖോവ്‍സോൾ തടാകം | |
---|---|
നിർദ്ദേശാങ്കങ്ങൾ | 51°06′N 100°30′E / 51.100°N 100.500°E |
Type | Rift lake |
Primary outflows | Eg River |
Basin countries | Mongolia |
പരമാവധി നീളം | 136 കി.മീ (446,000 അടി) |
പരമാവധി വീതി | 36.5 കി.മീ (120,000 അടി) |
ഉപരിതല വിസ്തീർണ്ണം | 2,760 കി.m2 (1,070 ച മൈ) |
ശരാശരി ആഴം | 138 മീ (453 അടി) |
പരമാവധി ആഴം | 267 മീ (876 അടി) |
Water volume | 480.7 കി.m3 (1.698×1013 cu ft) |
ഉപരിതല ഉയരം | 1,645 മീ (5,397 അടി) |
Islands | Modon khui, Khadan khui, Modot tolgoi, Baga khui |
അധിവാസ സ്ഥലങ്ങൾ | Khatgal, Khankh |
ഭൂമിശാസ്ത്രം
തിരുത്തുകഖോവ്സോൾ നുർ തടാകം റഷ്യൻ അതിർത്തിയോട് ചേർന്ന് മംഗോളിയയുടെ വടക്കുപടിഞ്ഞാറായി, കിഴക്കൻ സായാൻ പർവതനിരകളുടെ താഴ്വാരത്തിലാണ് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് 1,645 മീറ്റർ (5,397 അടി) ഉയരത്തിൽ, 136 കിലോമീറ്റർ (85 മൈൽ) നീളവും 262 മീറ്റർ (860 അടി) ആഴവുമാണ് ഈ തടാകത്തിനുള്ളത്. ഏഷ്യയിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകമാണിത്. മംഗോളിയയിലെ ശുദ്ധജലത്തിന്റെ ഏകദേശം 70 ശതമാനവും ലോകത്തിലെ ആകെ ശുദ്ധജലത്തിന്റെ ഏകദേശം 0.4 ശതമാനവും ഈ തടാകം ഉൾക്കൊള്ളുന്നു.[1] തടാകത്തിന്റെ തെക്ക് അറ്റത്തായി ഹറ്റ്ഗാൾ നഗരം സ്ഥിതി ചെയ്യുന്നു.
ഇതിന്റെ നീർത്തടങ്ങൾ താരതമ്യേന ചെറുതും ചെറിയ പോഷകനദികളുമാണുള്ളത്. ഈ തടാകത്തിൽനിന്ന് ഒഴുകുന്ന ഏക നദിയായ എഗിൻ ഗോൾ, സെലെൻജ് നദിയിലെത്തുകയും ആത്യന്തികമായി ബെയ്ക്കൽ തടാകത്തിലേക്കു പതിക്കുകയും ചെയ്തു. ഈ രണ്ട് തടാകങ്ങൾക്കുമിടയിൽ, 1,169 മീറ്റർ (3,835 അടി) ഉയരത്തിൽ നിന്ന് ഏകദേശം 1000 കി.മീറ്റർ ദൈർഘ്യത്തിൽ ജലം ഒഴുകുകയും ചെയ്യുന്നു.
അനേകം പർവ്വതനിരകളാൽ ചുറ്റപ്പെട്ടതാണ് തടാകം. ഏറ്റവും വലിയ പർവ്വതം 3,492 മീറ്റർ (11,457 അടി) ഉയരമുള്ള ബുറൻഖാൻ / മോൺഖ് സരിദാഗാണ് . തടാകത്തിൻറെ വടക്കുഭാഗത്തുള്ള ഇതിൻറെ കൊടുമുടി കൃത്യമായി റഷ്യ-മംഗോളിയൻ അതിർത്തിയിലാണ്. ശൈത്യകാലത്ത് തടാകത്തിന്റെ ഉപരിതലം പരിപൂർണമായി തണുത്തുറയുന്നു.
ശീതകാലത്ത് തടാകത്തിനു മുകളിൽ രൂപീകൃതമാകുന്ന ഐസ് കവചം വലിയ ട്രക്കുകളെ താങ്ങിനിർത്തുവാൻ പോലും ശക്തമാണെന്നതിനാൽ സാധാരണ റോഡുകളുടെ കുറുക്കുവഴികളായി ഈ തടാകത്തിനറെ ഉപരിതലം ഗതാഗതമാർഗ്ഗങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും ട്രക്കുകളിൽനിന്ന് എണ്ണ ഒഴുകിയിറങ്ങി മലിനീകരണമുണ്ടാക്കുന്നതും ട്രക്കുകൾ ഐസ് കവചം പൊട്ടിക്കുന്നതുമൊഴിവാക്കുന്നതിയായി ഈ പ്രവണത ഇപ്പോൾ നിരോധിക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തിൽ കഴിഞ്ഞകാലങ്ങളിൽ 30 മുതൽ 40 വരെ വാഹനങ്ങൾ തടാകത്തിൽ മുങ്ങിയിട്ടുണ്ടെന്നു സംശയിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്]
പാരിസ്ഥിതിക പ്രാധാന്യം
തിരുത്തുകലോകത്തിലെ പതിനേഴ് പുരാതന തടാകങ്ങളിൽ ഒന്നാണ് ഖുവുസുഗുൾ. ഇതിന് 2 മില്യൺ വർഷത്തിൽ കൂടുതൽ പഴക്കമുണ്ട്. ഏറ്റവും പ്രാക്തനമായതും (വോൾസ്റ്റോക് തടാകം ഒഴികെ),[2][3] മംഗോളിയയിലെ ഏറ്റവും പ്രധാനപ്പെട്ട കുടിവെള്ള സംഭരണകേന്ദ്രവുമാണിത്. യാതൊരു ശുദ്ധീകരണവുമില്ലാതെ ഈ തടാകത്തിലെ ജലം നേരിട്ട് കുടിക്കുവാൻ ഉപയോഗിക്കാവുന്നതാണ്. ബെയ്ക്കൽ തടാകത്തെ അപേക്ഷിച്ച് ഈ തടാകത്തിൽ ന്റെ മത്സ്യസമ്പത്തു കുറവാണ്.
യുറേഷ്യൻ പെർച്ച് (Perca fluviatilis), ബർബോട്ട് (Lota lota), ലെനോക്ക് (Brachymystax lenok) എന്നിവ കൂടാതെ വംശനാശഭീഷണി നേരിടുന്നതും ഇവിടെ മാത്രം കാണപ്പെടുന്നതുമായ ഹോവ്സ്ഗോൽ ഗ്രേലിംഗ് (Thymallus nigrescens) എന്നിങ്ങനെ വാണിജ്യപരവും വിനോദപരവുമായ താൽപര്യങ്ങൾക്ക് യോജിച്ച തരത്തിലുള്ള മത്സവർഗ്ഗങ്ങളാണ് തടാത്തിലുള്ളത്. അനധികൃത മത്സ്യവേട്ട തുടരുന്നതിനിടയിലും ഹൊവ്സ്ഗോൾ ഗ്രേയിംഗ് മത്സ്യത്തെ കൂടുതലായി തടാകത്തിൽ കണ്ടുവരുന്നു.[4][5]
തടാകമേഖല യെല്ലോസ്റ്റോൺ ദേശീയോദ്യാനത്തേക്കാൾ വലിയ ദേശീയോദ്യാനമാണ്. മദ്ധ്യ ഏഷ്യൻ സ്റ്റെപ്പികൾക്കും സൈബീരിയൻ ടൈഗയ്ക്കും ഇടയിലെ ഒരു പരിവർത്തന മേഖലയായി കണക്കാക്കി കർശനമായി ഈ പ്രദേശം സംരക്ഷിക്കപ്പെടുന്നു. ഖോവ്‍സോൾ തടാകം സംരക്ഷിത പദവിയിലാണെങ്കിൽക്കൂടി അനധികൃത മൽസ്യബന്ധം സർവ്വസാധാരണമാണ്, കൂടാതെ ഗിൽനെറ്റുപയോഗിച്ചുള്ള വാണിജ്യ മത്സ്യബന്ധനത്തിനെതിരെയുള്ള നിരോധനം അപൂർവ്വമായി മാത്രം നടപ്പാക്കപ്പെടുന്നു. കാലാവസ്ഥയുടെ പ്രത്യേകയാൽ ഈ മേഖലയിലെ മറ്റു തടാകങ്ങളും ഉപ്പുരസമുള്ളതാണെങ്കിലും ഖോവ്‍സോൾ തടാകത്തിൽ ശുദ്ധജലം ഉൾക്കൊള്ളുന്നതിനാൽ മേഖലയിലുള്ളവർ ഈ തടാകത്തെ പരമ്പരാഗതമായി പവിത്രമായി കണക്കാക്കുന്നു.
ഐബെക്സ്, നയാൽ, എൽക്, ചെന്നായ, വോൾവറിൻ, കസ്തൂരി മാൻ, ബ്രൗൺ കരടി, സൈബീരിയൻ മൂസ്, സാബിൾ തുടങ്ങിയ വൈവിധ്യമാർന്ന ജീവികൾക്ക് ഈ ദേശീയോദ്യാനത്തിലെ ആവാസവ്യവസ്ഥയിൽ നിലകൊള്ളുന്നു.
അവലംബം
തിരുത്തുക- ↑ "The Aquatic Invertebrates of the watershed of Lake Hovsgol in northern Mongolia". Institute for Mongolia Research Guide. Archived from the original on 2014-05-05. Retrieved 2007-07-13.
- ↑ worldlakes.org: lake Hovsgol, retrieved 2007-02-27
- ↑ Goulden, Clyde E. et al.: The Mongolian LTER: Hovsgol National Park Archived 2007-09-29 at the Wayback Machine., retrieved 2007-02-27
- ↑ "DIVER Magazine, March 2009". Archived from the original on 2010-02-03. Retrieved 2017-11-16.
- ↑ Froese, Rainer, and Daniel Pauly, eds. (2017). "Thymallus nigrescens" in ഫിഷ്ബേസ്. February 2017 version.