ഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾ

ഖുർ‌ആനിലെ 29 അദ്ധ്യായങ്ങൾ ഒന്നോ അതിലധികമോ ദൈർഘ്യമുള്ള അറബി അക്ഷരങ്ങൾ കൊണ്ടാണ്‌ ആരംഭിക്കുന്നത്. ഈ അക്ഷരങ്ങൾക്ക് ഏന്തെങ്കിലും തരത്തിലുള്ള ഒരു അർത്ഥവും ഇല്ല. തുടർന്നുള്ള വാക്യങ്ങളുമായി ഘടനാപരമായോ, അർത്ഥപരമായോ ബന്ധമില്ലാത്തവയാകയാൽ ഇവ വേറിട്ടു നിൽക്കുന്ന അക്ഷരങ്ങൾ (അറബി: ألحروف المقطة) എന്നറിയപ്പെടുന്നു. ഇവയുടെ അർത്ഥമോ വിശദീകരണമോ മുഹമ്മദ് നബി(സ)യും നൽകിയിട്ടില്ല.[1]

ഉദാ: അലിഫ് ലാം മീം, ത്വാഹ്

ഒന്നു മുതൽ അഞ്ച് അക്ഷരം വരെ ദൈർഘ്യമുള്ള പദങ്ങളായാണ് ഇവ കാണപ്പെടുന്നത്. ഇവയിൽ പല അദ്ധ്യായങ്ങളിലും ആവർത്തിച്ചവയും അവർത്തിക്കാത്തതുമായ പദങ്ങളുമുണ്ട്. നാല് അദ്ധ്യായങ്ങളുടെ പേരായി ആ അദ്ധ്യായങ്ങളുടെ ആരംഭത്തിലുള്ള കേവലാക്ഷരം ആണ് ഉപയോഗിക്കുന്നത്.

അദ്ധ്യായങ്ങളും കേവലാക്ഷരങ്ങളും തിരുത്തുക

കേവലാക്ഷരങ്ങളും ആ പദങ്ങൾ കൊണ്ട് ആരംഭിക്കുന്ന അദ്ധ്യായങ്ങളുടേയും പട്ടിക.

കേവലാക്ഷരം അറബി ലിപി അദ്ധ്യായം / അദ്ധ്യായങ്ങൾ
അലിഫ് -ലാം -മീം الَمَّ അൽ ബഖറ:

ആലു ഇം‌റാൻ

അൻ‌കബൂത്ത്

റൂം

ലുഖ്‌മാൻ

സജദഃ

അലിഫ് -ലാം -മീം -സ്വാദ് الَمَّصَ അഅ്റാഫ്
അലിഫ് -ലാം -റാ الَرٰ യൂനുസ്

ഹൂദ്

യൂസുഫ്

ഇബ്രാഹീം

ഹിജ്റ്

അലിഫ് -ലാം -മീം -റാ الَمّرٰ റഅദ്
കാഫ് -യാ -ഐൻ -സ്വാദ് كۤهٰيٰعۤصۤ മർയം
ത്വാഹാ طٰهٰ ത്വാഹാ
ത്വാ -സീൻ -മീം طٰسۤمّۤ ശുഅറാ

ഖസസ്

ത്വാ -സീൻ طٰسۤ നംല്
യാസീൻ يٰسۤ യാസീൻ
സ്വാദ് صۤ സ്വാദ്
ഹാ -മീം حٰمۤ മുഅ്മിൻ

ഫുസ്സിലത്ത്

ശൂറാ

സുഖ്റുഫ്

ദുഃഖാൻ

ജാഥിയ

അഹ്ഖാഫ്

ഖാഫ് قۤ ഖാഫ്
നൂൻ نۤ ഖലം

വ്യാഖ്യാനം തിരുത്തുക

ഇത്തരം അക്ഷരങ്ങളെ പറ്റി പ്രധാനമായും രണ്ട് അഭിപ്രായങ്ങൾ അഥവാ വിശ്വാസങ്ങളാണ് നിലവിലുള്ളത്.

1. അർത്ഥമോ വ്യാഖ്യാനമോ അറിഞ്ഞുകൂടാത്ത ഈ അക്ഷരങ്ങൾ ഖുർ‌ആനിൽ അല്ലാഹു നിക്ഷേപിച്ചിട്ടുള്ള ഒരു രഹസ്യമാണ്. മുഹമ്മദ് നബി(സ)യുടെ അനുചരന്മാരിൽ പ്രധാനികളും ഖലീഫമാരുമാ‍യിരുന്ന അബൂബക്കർ , ഉമർ , ഉസ്മാൻ‌‌ , അലി തുടങ്ങിയവരും ഇബ്‌നു മസ്‌ഊദ്, ശബൈഈ, സുഫ്‌യാനുഥൌരീ തുടങ്ങിയ പണ്ഡിതന്മാരും ഖുർ‌ആൻ വ്യാഖ്യാതാക്കളിൽ ഒരു വിഭാഗവും ഈ അഭിപ്രായമുള്ളവരായിരുന്നു.

2. നബി മുഖേന ഇത്തരം അക്ഷരങ്ങളുടെ വ്യാഖ്യാനം ലഭ്യമല്ലെങ്കിലും അവയിൽ ഖുർ‌ആന്റെ അമാനുഷികതയെക്കുറിച്ചുള്ള സൂചനകൾ അടങ്ങിയിരിക്കുന്നു എന്ന നിലപാടുള്ളവരാണ് രണ്ടാമത്തെ വിഭാഗം.പല അദ്ധ്യായങ്ങളിലും ഈ കേവലാക്ഷരങ്ങൾക്ക് ശേഷം ഖുർ‌ആന്റെ മഹത്ത്വം വിവരിക്കുന്ന വചനങ്ങൾ ഉള്ളതു കൊണ്ടാണ് ചില വ്യാഖ്യാതാക്കൾ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഇതും കാണുക തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. വിശുദ്ധ ഖുർ‌ആൻ വിവരണം, മുഹമ്മദ് അമാനി മൗലവി, വാല്യം ഒന്ന്, എഴാം പതിപ്പ്, കേരള നദ്‌വത്തുൽ മുജാഹിദീൻ , കോഴിക്കോട്.

കുറിപ്പുകൾ തിരുത്തുക