ഖുൻ ഖാൻ ദേശീയപാർക്ക്
ഖുൻ ഖാൻ ദേശീയപാർക്ക് (Thai: อุทยานแห่งชาติขุนขาน) തായ്‌ലന്റിലെ ചിയാങ്മയി പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ദേശീയ പാർക്കാണ്. ഈ പർവ്വതപ്രദേശത്തുള്ള ദേശീയപാർക്കിൽ വനങ്ങളും ജലപാതങ്ങളും കാണാം.
ഖുൻ ഖാൻ ദേശീയപാർക്ക് | |
---|---|
อุทยานแห่งชาติขุนขาน | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Thailand |
Nearest city | Chiang Mai |
Coordinates | 18°51′14″N 98°37′26″E / 18.85389°N 98.62389°E |
Area | 240 കി.m2 (2.58333850×109 sq ft) |
Governing body | Department of National Parks, Wildlife and Plant Conservation |
ഭൂമിശാസ്ത്രം
തിരുത്തുകഖുൻ ഖാൻ ദേശീയപാർക്ക് ചിയാങ്മയിപട്ടണത്തിൽ നിന്നും 50 കിലോമീറ്റർ പടിഞ്ഞാറ് ആണ് സ്ഥിതിചെയ്യുന്നത്. സമോങ്, മയി ചയെം എന്നീ ജില്ലകളിലായാണിത് കിടക്കുന്നത്. 240 കിലോമീറ്ററോളമുണ്ട് വിസ്തീർണ്ണമുണ്ട്. താനോൺ തോങ് ചായ് പർവ്വതനിരയിലാണിത് സ്ഥിതിചെയ്യുന്നത്. 500 മീറ്റർ മുതൽ 1,708 മീറ്റർ വരെ ഉയരമുണ്ട് ഈ പർവ്വതനിരയ്ക്ക്. [1]
ആകർഷണം
തിരുത്തുകഈ ദേശീയപാർക്കിൽ രണ്ട് വെള്ളച്ചാട്ടങ്ങളുണ്ട്. 7 തട്ടുള്ള ഹുവായി മായെ നാ പോ ജലപാതവും ഹുവായി താട് എന്ന രണ്ട് തട്ടുള്ള വെള്ളച്ചാട്ടവും. [2]
സസ്യജാലവും ജന്തുജാലവും
തിരുത്തുകഈ പാർക്കിൽ പലതരം വനവിഭാഗങ്ങളുണ്ട്. 1000 മീറ്റർ ഉയരത്തിലുള്ള കന്യാവനങ്ങൾ ഇവിടത്തെ പ്രത്യേകതയുണ്ട്. ഇവിടെ അനേകതരം അപൂർവ്വയിനം സസ്യങ്ങളുണ്ട്. three-needled pine, Pinus merkusii, Malacca tree, Mammea siamensis, Malabar ironwood, Baccaurea ramiflora, Calotropis gigantea, Shorea siamensis, Dipterocarpus intricatus, Dipterocarpus tuberculatus, Dioscorea alata, Xylia xylocarpa Gmelina arborea എന്നിവ അപൂർവ്വസസ്യങ്ങളാണ്.[1]
ഖുൻ ഖാൻ ദേശീയപാർക്കിൽ അനേകം ജന്തുസ്പീഷീസുകളുമുണ്ട്. കടുവ, കാട്ടുപന്നി, കുരയ്ക്കുന്ന മാൻ, ഗൊറാൽ, മുള്ളൻപന്നി, ഇത്തിൾപ്പന്നി, മാസ്കിഡ് പനമരപ്പട്ടി, കീരി എന്നിവയെ ഇവിടെ കാണാനാവും. വേഴാമ്പൽ, റെഡ് ജിങ്കിൾ ഫോൾ എന്നീ പക്ഷികളുമുണ്ട്.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Khun Khan National Park". Department of National Parks (Thailand). Archived from the original on 18 November 2015. Retrieved 16 Nov 2015.
- ↑ "National Parks in Thailand: Khun Khan National Park" (PDF). Department of National Parks (Thailand). 2015. pp. 41–42. Retrieved 26 May 2017.
പുറം കണ്ണികൾ
തിരുത്തുക- Concise Khun Khan National Park information Archived 2015-11-18 at the Wayback Machine. from the Tourism Authority of Thailand