ഖുഷ്തിയ
പടിഞ്ഞാറൻ ബംഗ്ലാദേശിലെ ഖുലാന അഡ്മിനിസ്ട്രേറ്റിവ് ഡിവിഷനിലുള്ള ഒരു ജില്ലയാണ് ഖുഷ്തിയ (ബംഗാളി: কুষ্টিয়া জেলা) . ഇന്ത്യാവിഭജനം മുതൽക്കു തന്നെ ഖുഷ്തിയ ഒരു പ്രത്യേക ജില്ലയായി നിലനിന്നിരുന്നു.[1] അതിനു മുമ്പ് ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിൽ ബംഗാൾ പ്രൊവിൻസിലുള്ള നാദിയ ജില്ലയുടെ ഭാഗമായിരുന്നു. ഖുഷ്തിയ അനേകം പ്രശസ്ത വ്യക്തിളുടെ ജന്മദേശം കൂടിയാണ്, പ്രത്യേകിച്ച് എഴുത്തുകാരും കവികളും. ഇന്നത്തെ ഖുഷ്തിയയിൽ ശിലൈദാഹാ കുത്തിബാരി എന്ന പേരിൽ ഒരു ഇസ്ലാമിക് യൂണിവേഴ്സിറ്റി നിലനിൽക്കുന്നു.
ഖുഷ്തിയ কুষ্টিয়া | |
---|---|
Shilaidaha Kuthibari, the famous residence of Rabindranath Tagore in Kushtia, is a popular tourist destination | |
Nickname(s): Kushti{কুষ্টি} | |
Location of ഖുഷ്തിയ in Bangladesh | |
Country | Bangladesh |
Division | Khulna Division |
• ആകെ | 1,608.80 ച.കി.മീ.(621.16 ച മൈ) |
(2011 census) | |
• ആകെ | 19,46,838 |
• ജനസാന്ദ്രത | 1,200/ച.കി.മീ.(3,100/ച മൈ) |
സമയമേഖല | UTC+6 (BST) |
• Summer (DST) | UTC+7 (BDST) |
Postal code | 7000 |
ഭൂമിശാസ്ത്രം
തിരുത്തുകഖുഷ്തിയ ജില്ലയുടെ ചുറ്റളവ് 1608.80 സ്ക്വയർ കിലോമീറ്ററാണ്. വടക്കുഭാഗത്ത് രാജ്ഷാഹി, നത്തോർ, പബ്ന ജില്ലകളും തെക്കുഭാഗത്ത് ച്യുടാങ്ക, ഛെനെയ്ടാ ജില്ലകളും കിഴക്കുഭാഗത്ത് രാജ്ബാറി ജില്ലയും പടിഞ്ഞാറ് മെഹെർപൂർ ജില്ലയും പശ്ചിമബംഗാളുമാണ് അതിർത്തികൾ.
ഗംഗ, ഗൊറയ്-മൊധുമോട്ടി, മാതാഭംഗ, കാലിഗൊംഗ, കുമാർ എന്നിവയാണ് ഈ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദികൾ. ഈ ജില്ലയിൽ അനുഭവപ്പെടുന്ന ഏറ്റവും കൂടിയ ചൂട് 37.8 °C ആണ്. അതുപോലെ ഏറ്റവും കുറഞ്ഞ ചുട് 9.2 °C ഉം ആണ്. ശരാശരി വർഷപാതം 1,467 മില്ലീമീറ്ററാണ്.
അവലംബം
തിരുത്തുക- ↑ Nehal, SM Rakib (2012). "Kushtia District". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.