കുത്ബ്ബുദ്ദിൻ മുബാറക് ഷാ
ഖിൽജി രാജവംശംത്തിലെ ഭരണാധികാരിയും അലാവുദ്ദീൻ ഖിൽജിജിയുടെ പുത്രനുമായിരുന്നു കുത്ബ്ബുദ്ദിൻ മുബാറക് ഷാ (ഉർദു: قطب الدین مبارک شاہ, ഹിന്ദി: क़ुतब उद्दीन मुबारक शाह) (മരണം: 1320).[1]
മുബാറക് ഷാ | |
---|---|
ഭരണകാലം | 14 April 1316 – 1 May 1320 |
കിരീടധാരണം | 14 April 1316 |
മുൻഗാമി | Shihabuddin Omar |
പിൻഗാമി | Khusrau Khan |
പിതാവ് | Alauddin khalji |
മതം | Sunni Islam |
ഭരണം
തിരുത്തുകഏ.ഡി 1316 ഏപ്രിൽ ഒന്നാം തീയതി ഇളയ സഹോദരന്റെ റീജന്റായി ഭരണം നടത്തിയിരുന്ന മുബാറക് ഷാ സഹോദരനെ സ്ഥാനഭ്രഷ്ടനാക്കിഅധികാരമേറ്റെടുത്തു. തുടർന്ന് മുബാറക് തന്റെ പാർശ്വവർത്തികളെയും സിൽബന്ധികളെയും കൊട്ടാരത്തിലെ പ്രധാന തസ്തികകളിൽ നിയമിച്ചു. സഫർഖാനായി മാലിക് ദിനാറിനെയും പുതിയ ഖാസിയായി മൗലാനാ സിയാവിദ്ദീനെയും മുബാറക്ക് അവരോധിച്ചു. അലാവുദ്ദീന്റെ പല ഉത്തരവുകളും മുബാറക്ക് റദ്ദ് ചെയ്തു. കമ്പോള നിയന്ത്രണങ്ങളും,മദ്യനിരോധനവും എടുത്തുകളഞ്ഞു. തടവുകാരെ ഒന്നടങ്കം മോചിപ്പിയ്ക്കുകയും ചെയ്തു.അലാവുദ്ദീൻ ജനമനസ്സുകളിൽ സൃഷ്ടിച്ചിരുന്ന് ഭീതി ഏറെക്കുറെ ഒഴിവായെങ്കിലും രാജ്യത്ത് അസ്ഥിരതയും കലാപങ്ങളും നാൾക്കുനാൾ വർദ്ധിച്ചുവന്നു.
അന്ത്യം
തിരുത്തുകഏറെക്കാലം നീണ്ട കൊട്ടാരവിപ്ലവങ്ങൾക്കും,കലഹങ്ങൾക്കുമൊടുവിൽ 1320 ൽ മുബാറക്ക് ഷായെ കൊട്ടാരത്തിൽ വച്ചു ഖുസ്രോഖാൻ വധിക്കുകയാണുണ്ടായത്.[2]
കുറിപ്പുകൾ
തിരുത്തുക- ↑ Sultan Qutb ud din Mubarak Shah Archived 2015-04-19 at the Wayback Machine. The Muntakhabu-’rūkh by Al-Badāoni (16th century historian), Packard Humanities Institute.
- ↑ ഖിൽജി വംശം-കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1999-പേജ് 115,116.118