ഖിലധാതുക്കൾ
(ഖില ധാതുക്കൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എല്ലാ കാലങ്ങളിലും പ്രകാരങ്ങളിലും പ്രയോഗമില്ലാത്ത ധാതുക്കളെയാണ് ഭാഷാശാസ്ത്രത്തിൽ ഖിലധാതുക്കൾ എന്നു പറയുന്നത്. ഭാഷയിൽ കാണുന്ന രൂപവികലങ്ങളായ ധാതുക്കളാണിവ (പ്രചാരലുപ്തമായിത്തീർന്ന ശബ്ദങ്ങൾക്കാണ് ഭാഷാശാസ്ത്രത്തിൽ ഖിലം എന്ന് പറയുന്നത്.) ചില കാലങ്ങളിലും ചില പ്രകാരങ്ങളിലും മാത്രമായിരിക്കും അത്തരം ധാതുക്കൾ പ്രയോഗിക്കാനാവുക. ഉദാഹരണമായി ഉൾ ക്രിയാധാതു നോക്കുക. സാധാരണ ക്രിയാധാതുക്കളെപ്പോലെ എല്ലാ കാലങ്ങളിലും പ്രകാരങ്ങളിലും ഇതിൽനിന്ന് നിഷ്പദിക്കാവുന്ന രൂപങ്ങൽ പ്രയോഗത്തിലില്ല.. ഉണ്ട്, ഉള്ളൂ, ഉള്ള, ഉണ്മ ഇത്രയും പദങ്ങളേ ഇതിൽനിന്ന് സൃഷ്ടിക്കാനാവൂ. അതുകൊണ്ട് - ഉൾ ഒരു ഖിലധാതുവാണ്. ഈ വിഭാഗത്തിലുൾപ്പെടുത്താവുന്ന പ്രധാന ധാതുക്കളും അവയുടെ പ്രയോഗരൂപങ്ങളും ചുവടെ കൊടുത്തിരിക്കുന്നു.
- അരു : അരുതാഞ്ഞു, അരുതാത്ത, അരുതാതെ, അരുതായ്കിൽ, അരുതാഞ്ഞാൽ, അരുതായ്ക, അരുതായ്മ
- അൽ : അല്ല, അല്ലാതെ, അല്ലായ്കിൽ, അല്ലാഞ്ഞാൽ, അല്ലാത്ത
- ഇൽ : ഇല്ല, ഇല്ലാഞ്ഞു, ഇല്ലാഞ്ഞ്, ഇല്ലാത്ത, ഇല്ലാതെ, ഇല്ലായ്ക, ഇല്ലായ്കിൽ, ഇല്ലാഞ്ഞാൽ, ഇല്ലായ്മ
- എൻ : എന്ന, എന്ന്, എന്നാൽ, എങ്കിൽ
- തക് : തകും, തക്ക, തക്കം
- പോല് : പോലും, പോൽ, പോലെ, പോലവെ
- മിക് : മികും, മിക്ക, മികവ്
- വൽ: വല്ലൂ, വല്ല, വല്ലാഞ്ഞു, വല്ലാത്ത, വല്ലായ്ക, വല്ലായ്മ
- വേൺ : വേണ്ടു, വേണ്ട, വേണ്ടി, വേണം, വേണ്ടുന്ന, വേണ്ടും, വേണ്ടുകിൽ,വേണ്ടതെ, വേണ്ടാത്ത, വേണ്ടായ്ക, വേണ്ടായ്കിൽ, വേണ്ടാഞ്ഞാൽ
- ഉൾ