ഒരു മലേഷ്യൻ എഴുത്തുകാരിയും കോളമിസ്റ്റും അധ്യാപികയും നടിയുമായിരുന്നു ഖാലിദ ആദിബ അമിൻ. [1][2]

Adibah Amin
Photo portrait of Adibah
ജനനം
Khalidah Adibah bt Amin

(1936-02-19) ഫെബ്രുവരി 19, 1936  (88 വയസ്സ്)
ദേശീയതMalaysia
മറ്റ് പേരുകൾSri Delima
തൊഴിൽ
  • Writer
  • columnist
  • teacher
  • actress
  • linguist
മാതാപിതാക്ക(ൾ)Zainon Munshi Sulaiman (mother)

ബ്രിട്ടീഷ് മലേഷ്യയിലെ ജൊഹോർ ബഹ്‌റുവിൽ 1936 ഫെബ്രുവരി 19ന് ജനിച്ചു. വനിതാ മാഗസിനായിരുന്ന ബുലൻ മെലായു എന്ന മാസികയുടെ പ്രസാധകനായിരുന്ന ഇബു സൈൻ ആയിരുന്നു പിതാവ്. 1953ൽ മലേഷ്യൻ സർവ്വകലാശാലയിൽ പഠനം പൂർത്തിയാക്കി. 1958 മുതൽ അധ്യാപികയായി ജോലി ആരംഭിച്ചു. 1970ൽ ക്വാലാലാംപൂരിലെ സെകോല മെനെൻഗ സ്രി പുതേരിയിൽ പ്രധാനാധ്യാപികയായി.[1] 1970 മുതൽ 1980 വരെ ന്യൂ സ്‌ട്രൈറ്റ്‌സ് ടൈംസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ കോളമിസ്റ്റ് ആയി. സ്രി ദെലിമ എന്ന തൂലികാനാമത്തിലായിരുന്നു എഴുതിയിരുന്നത്. ഇതിലെ കോളങ്ങൾ പിന്നീട് 2009ൽ പുസ്തകമായി പുറത്തിറക്കി.[3] മലായി ഭാഷയിൽ നിരവധി നോവലുകൾ രചിച്ചു. ബങ്ക്‌സവന് ടുലെൻ , സെരോജ മസീഹ് ഡി കോലം (1968), ടെമ്പറ്റ് ജതുഹ് ലഗി ദികെനങ്ക് (1983) എന്നിവയാണ് ഖാലിദ അദീബ ബിൻത് അമിൻ എഴുതിയ പ്രധാന നോവലുകൾ. 200 റേഡിയോ നാടകങ്ങൾ,ചെറുകഥകൾ എന്നിവയും രചിച്ചു.[3] 2006ൽ ദിസ് എൻഡ് ഓഫ് ദി റെയിൻബോ എന്ന ഇംഗ്ലീഷ് നോവൽ പ്രസിദ്ധീകൃതമായി.[4] അദിക് മൻജ (1980), ഹതി ബുകൻ ക്രിസ്റ്റൽ (1989), മാറ്റ് സോം (1990) എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. പ്രമുഖ മലേഷ്യൻ പത്രപ്രവർത്തക കൂടിയായിരുന്ന ഇവർ 1979ൽ മലേഷ്യൻ ജേണലിസ്റ്റ് ഓഫ് ഇയർ പുരസ്‌കാരം നേടിയിട്ടുണ്ട്. 1980ൽ സഹനടിക്കുള്ള പ്രഥമ മലേഷ്യൻ ഫിലിം ഫെസ്റ്റിവൽ അവാർഡ് നേടി. 1983ൽ സൗത്ത് ഈസ്റ്റ് ഏഷ്യ പുരസ്‌ക്കാരവും സാഹിത്യ പ്രചാരണത്തിനായുള്ള 1990ലെ ഇസ്സോ ഗപേന പ്രമോഷൻ അവാർഡും കരസ്ഥമാക്കി. സെറോജ മസീഹ് ദി കോലം ജപ്പാൻ ഭാഷയിലേക്ക് പരിഭാഷ ചെയ്തു. സുരോജ്യ നോ ഹന വ മദാ ഇകെ നി എന്ന പേരിൽ 1986ൽ ജപ്പാനിൽ പുറത്തിറങ്ങി. ശഹ്നോൻ അഹമ്മദ് എന്ന പുസ്തകവും വിവർത്തനം ചെയ്തു.

നോവലുകൾ

തിരുത്തുക
  • Bangsawan Tulen (ബൻഗ്‌സവാൻ തുലെൻ)
  • Seroja Masih di Kolam - സെരോജ മസീഹ് ഡി കോലം (1968)
  • Tempat Jatuh Lagi Dikenang - തെംബാറ്റ് ജതുഹ് ലഗി ദികെനൻഗ്‌ (1983)

200 റേഡിയോ നാടകങ്ങൾ,നിരവധി ചെറുകഥകൾ എന്നിവയും രചിച്ചു.[3] 2006ൽ ദിസ് എൻഡ് ഓഫ് ദി റെയിൻബോ എന്ന ഇംഗ്ലീഷ് നോവൽ പ്രസിദ്ധീകൃതമായി.[4]

ദിസ് എൻഡ് ഓഫ് ദി റെയിൻബോ

തിരുത്തുക
 
നോവലിന്റെ പുറംചട്ട

2006ൽ ഫിനിക്‌സ് പ്രസ്സാണ് നോവൽ പുറത്തിറക്കിയത്. നോവലിന്റെ തുടക്കത്തിൽ തന്നെ ഒരു ബാലനെ മറ്റു ചില കുട്ടികൾ റാഗിങ് ചെയ്യുന്നതാണ്. ഒരു ഇന്തോനേഷ്യൻ എഴുത്തുകാരിയായ ബുയ ഹംകയുടെ യഥാർത്ഥ ജീവിതം അവരുടെ സ്‌നേഹ ഉപദേശത്തോടെ എഴുതിയതാണ് ഈ നോവൽ. 1950ൽ സിംഗപ്പൂരിലെ മലായി സർവ്വകലാശാലയിൽ പഠിച്ചിരുന്ന ഒരു കൂട്ടം വിദ്യാർഥികളെ കുറിച്ചാണ് ഈ നോവലിലെ കഥ. നോവലിലെ മുഖ്യ കഥാപാത്രമായ അയു എന്ന സൗമ്യയായ മലായി പെൺകുട്ടി ഒരു എഴുത്തുകാരിയാവാനായി വൈദ്യശാസ്ത്ര പഠനം ഉപേക്ഷിക്കുന്നു. 1950ലെ മലായൻ കാലത്തെ പൊതുവായ അവസ്ഥകൾ വിവരിക്കുകയാണ് നോവലിൽ. നോവലിലെ പ്രധാന കഥാ തീം ഗോത്ര ബന്ധങ്ങളും അവയുടെ വ്യത്യസ്ത സാഹചര്യങ്ങളുമാണ്.ഗോത്രങ്ങൾ തമ്മിൽ വളരുന്ന സംഘർഷങ്ങൾ അവളിൽ ഉണ്ടാക്കുന്ന ഉത്കണ്ഠകളാണ് കഥയിൽ. ഇത് അവളുടെ വിവിധങ്ങളായ സാഹചര്യങ്ങളെ വിശദമായി പര്യവേഷണം നടത്തുന്നു. അവളുടെ സ്വഭാവം മുതൽ അവളുടെ കുട്ടിക്കാലത്തെ സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങൾ, അവളുടെ അച്ഛനെ നഷ്ടമാത്, ജപ്പാൻ മലായയെ ആക്രമിച്ചപ്പോൾ അവളുടെ സുഹൃത്തുക്കളെ നഷ്ടപ്പെട്ടത്. അവളുടെ അമ്മ സ്വാതന്ത്ര്യതതിനായി പോരാടിയത്. ബ്രിട്ടീഷുകാരോടുള്ള അവളുടെ പക എല്ലാം നോവലിൽ വിവരിക്കുന്നുണ്ട്.

അഭിനയിച്ച സിനിമകൾ

തിരുത്തുക
  • അദിക് മൻജ - Adik Manja (1980)
  • ഹാതി ബുകൻ ക്രിസ്റ്റൽ - Hati Bukan Kristal (1989)
  • മാറ്റ് സോം - Mat Som (1990)

പുരസ്‌ക്കാരങ്ങൾ

തിരുത്തുക
  • 1979ൽ മലേഷ്യൻ ജേണലിസ്റ്റ് ഓഫ് ഇയർ പുരസ്‌ക്കാരം നേടി.
  • 1980ൽ പ്രഥമ മലേഷ്യൻ ഫിലിം ഫെസ്റ്റ്‌വലിൽ ബെസ്റ്റ് സപ്പോർട്ടിങ് നടിക്കുള്ള പുരസ്‌ക്കാരം
  • 1983ൽ സൗത്ത് ഈസ്റ്റ് ഏഷ്യ അവാർഡ്
  • 1991ൽ ഇസ്സോ ഗപേന പ്രമോഷൻ അവാർഡ്‌- ESSO-GAPENA Promotion Award[5]
  • 1998ൽ തുൻ റസാഖ് അവാർഡ്, ദേശീയ വിദ്യാഭ്യാസത്തിന് നൽകിയ സംഭാവനയ്ക്കും വംശീയ ഐക്യത്തിന് വേണ്ടി നടതതിയ ശ്രമങ്ങൾക്കും.
  • 1996ൽ ജോഹോർസ് സാഹിത്യ പുരസ്‌ക്കാരം ലഭിച്ചു.
  • 1996ൽ മലേഷ്യൻ സൊസൈറ്റി ഓഫ് മലായിയുടെ നാഷണൽ ഔട്ടസ്റ്റാന്റിങ് ജേണലിസ്റ്റ് അവാർഡ്
  1. 1.0 1.1 "From Zero to Hero". This End of the Rainbow. Retrieved 28 March 2015.
  2. "Amin, Adibah (1936–)". Encyclopedia.com. Retrieved 28 March 2015.
  3. 3.0 3.1 3.2 "As I was Passing by Adibah Amin". Taylor's Library. Retrieved 28 March 2015.
  4. 4.0 4.1 Amin, Adibah (2006). This End of the Rainbow: A Novel. Phoenix Press. ISBN 978-983-42627-6-1.
  5. http://www.encyclopedia.com/women/dictionaries-thesauruses-pictures-and-press-releases/amin-adibah-1936
"https://ml.wikipedia.org/w/index.php?title=ഖാലിദ_ആദിബ_അമിൻ&oldid=3067584" എന്ന താളിൽനിന്ന് ശേഖരിച്ചത്