ഖാലിദിയ മാൾ
(ഖാലിദിയ മാള് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ തലസ്ഥാനമായ അബുദാബിയിലെ ഏറ്റവും പ്രധാനപ്പെട്ട ഷോപ്പിങ് മാളുകളിൽ ഒന്നാണ് ഖാലിദിയ മാൾ. അബുദാബിയിലെ ജനസാന്ദ്രത കൂടിയ പാർപ്പിട പ്രദേശമായ അൽ-ഖാലിദിയയിലാണ് മാൾ നിലകൊള്ളുന്നത്. ലുലു ഹൈപ്പർ മാർക്കറ്റിന്റേതടക്കം 160 സ്റ്റോറുൾ ഉണ്ട് ഇവിടെ. 86,000 സ്ക്വയർ മീറ്റർ വിസ്തീർണ്ണമുള്ള ഖാലിദിയ മാൾ 2007 ജനുവരിയിൽ പ്രവർത്തനമാരംഭിച്ചു. എം.കെ ഗ്രൂപ്പാണ് ഷോപ്പിംഗ് മാളിന്റെ നടത്തിപ്പുകാർ.