ഖായോ സാം റോയി യോട്ട് ദേശീയോദ്യാനം

ഖായോ സാം റോയി യോട്ട് ദേശീയോദ്യാനം തായ്‌ലാന്റിലെ പ്രച്യാപ് ഖിരി ഖാൻ പ്രവിശ്യയിലെ ഖുയി ബുരി ജില്ലയിലെ മറൈൻ ദേശീയോദ്യാനങ്ങളിലൊന്നാണിത്. ആകെ വിസ്തീർണ്ണത്തിലെ 98.08 ചതുരശ്രകിലോമീറ്ററിൽ 20.88 ചതുരശ്രകിലോമീറ്റർ പ്രദേശം സമുദ്രമേഖലയാണ്.1966-ൽ തായ്‌ലാന്റിലെ ആദ്യത്തെ സമുദ്രതീര ദേശീയോദ്യാനമായി ഖായോ സാം റോയി യോട്ട് ദേശീയോദ്യാനം നിലവിൽ വന്നു. തായ്‌ലാന്റിലെ ഏറ്റവും വലിയ ശുദ്ധജല ചതുപ്പു പ്രദേശം ഈ ദേശീയോദ്യാനത്തിലാണ് സ്ഥിതിചെയ്യുന്നത്. [1]

ഖായോ സാം റോയി യോട്ട് ദേശീയോദ്യാനം
Harbor, Bang Pu
Map showing the location of ഖായോ സാം റോയി യോട്ട് ദേശീയോദ്യാനം
Map showing the location of ഖായോ സാം റോയി യോട്ട് ദേശീയോദ്യാനം
Map of Thailand
Locationപ്രച്യാപ് ഖിരി ഖാൻ പ്രവിശ്യ, തായ്‌ലാന്റ്
Nearest cityPranburi
Coordinates12°10′57″N 99°56′54″E / 12.18250°N 99.94833°E / 12.18250; 99.94833
Area98.08 കി.m2 (37.87 ച മൈ)
Established1966

മെയിൻലാൻഡ് സെറോ (Capricornis milneedwardsii), കണ്ണടക്കുരങ്ങ് (Trachypithecus phayei), മീൻപിടിയൻ പൂച്ച (Prionailurus viverrinus) ഈ ദേശീയോദ്യാനത്തിൽ കാണുന്ന അപൂർവ്വമൃഗങ്ങളാണ്. വിവിധതരത്തിലുള്ള പക്ഷിവർഗ്ഗങ്ങളും കണ്ടുവരുന്നു. ചിലയവസരങ്ങളിൽ ഇറവഡി ഡോൾഫിൻ (Orcaella brevirostris) ഈ ദേശീയോദ്യാനത്തിനരികിലുള്ള സമുദ്രഭാഗത്ത് കാണപ്പെടുന്നു.

ഭൂമിശാസ്ത്രം

തിരുത്തുക

ഖായോ സാം റോയി യോട്ട് എന്നാൽ 300 കൊടുമുടികളുള്ള പർവ്വതം എന്നാണർത്ഥം. ഗൾഫ് ഓഫ് തായ്ലന്റിന്റെ തീരത്ത് നിന്നുതുടങ്ങുന്ന എടെനസെറിം കുന്നുകളുടെ ഉപമേഖലകളിൽ ചുണ്ണാമ്പുകല്ല് കുന്നുകൾ കാണപ്പെടുന്നു. ഇതിന്റെ കൂടെ ഏറ്റവും ഉയർന്ന പ്രദേശമായ ഖായോ ക്രാഖം 605 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. കുന്നുകൾക്കിടയിൽ ശുദ്ധജല ചതുപ്പും കാണപ്പെടുന്നു. ദേശീയോദ്യാനത്തിന്റെ ഭാഗമായ 69 ചതുരശ്രകിലോമീറ്റർ ചതുപ്പു പ്രദേശത്തിൽ 36 ചതുരശ്രകിലോമീറ്റർ പ്രദേശം കൊഞ്ച് പാടം ആയി മാറ്റിയിട്ടുണ്ട്. ഇതിൽ 18 ചതുരശ്രകിലോമീറ്റർ പ്രദേശം റാംസർ സൈറ്റ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

ഹാറ്റ് ലീം സല, ഹാറ്റ് സാം ഫ്രയ എന്നീ രണ്ട് വെള്ള മണൽ ബീച്ചുകളും ഇവിടത്തെ പ്രത്യേകതകളാണ്. ദേശീയോദ്യാനത്തിന്റെ തെക്കുഭാഗത്ത് നിന്ന് ഏകദേശം 58 കിലോമീറ്റർ അകലെ ഹ്വാ ഹിൻ സ്ഥിതിചെയ്യുന്നു. ഫ്രയ നക്കോൻ ഗുഹയും ഇവിടെ കാണപ്പെടുന്നു. [2]

ഫ്രയ നക്കോൻ ഗുഹ

തിരുത്തുക

ഫ്രയ നക്കോൻ ഗുഹ ഈ ദേശീയോദ്യാനത്തിലെ ഏറ്റവും വലിയ സവിശേഷതയാണ്. ഹാറ്റ് ലീം സലയിൽ നിന്ന് 500 മീറ്ററും ആസ്ഥാന ഓഫീസിൽ നിന്ന് എകദേശം 17 കിലോമീറ്റർ ദൂരത്തിലും ഈ ഗുഹ സ്ഥിതിചെയ്യുന്നു. റ്റിയാൻ മലയ്ക്കു കുറുകെ കാൽനടയാത്രയായും വാടകയ്ക്ക് ലഭിക്കുന്ന ബോട്ടുമാർഗ്ഗവും ഗുഹയിലേയ്ക്ക് വിനോദസഞ്ചാരികൾക്ക് പോകാം. 430 മീറ്റർ മലയിൽ കൂടികയറിയും ഗുഹയിലെത്താം.

മലയടിവാരത്തിൽ ഒരു കിണർ കാണപ്പെടുന്നതിനെ ഫ്രയ നക്കോൻ കിണർ എന്നറിയപ്പെടുന്നു. ലംബാകൃതിയിലുള്ള ചുട്ടെടുത്ത ഇഷ്ടിക ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിട്ടുള്ളത്.

ഫ്രയ നക്കോൻ ഒരു വലിയ ഗുഹയാണ്. ഇതിന്റെ മേൽക്കൂരയിലൂടെ സൂര്യപ്രകാശം അകത്തുകടക്കാനൊരു ദ്വാരവും കാണപ്പെടുന്നു. മുകളിലെ ദ്വാരത്തിൽ കല്ലുകൊണ്ട് കെട്ടിയ പാലവും കാണപ്പെടുന്നു. വന്യമൃഗങ്ങൾ ഈ ദ്വാരത്തിലൂടെ അകത്തുവീണ് ചത്തുപോകുന്നതിനാൽ ഈപാലത്തെ ഡെത്ത് ബ്രിഡ്ജ് എന്നു വിളിക്കുന്നു. തായ്ലാൻഡിലെ നിരവധി രാജാക്കന്മാർ ഈ ഗുഹ കാണാൻ വരികയുണ്ടായിട്ടുണ്ട്. അവരുടെ സന്ദർശനത്തിന്റെ തെളിവ് ഉപേക്ഷിച്ചിട്ടാണ് അവർ മടങ്ങിയിരുന്നത്.

കുഹ കാരു്യഹറ്റ് പവിലയൺ ഈ ഗുഹയിലെ മറ്റൊരു സവിശേഷതയാണ്. 1890-ൽ ചുലലോങ്കോൺ (രാമ V) ഈ ഗുഹ സന്ദർശിച്ചപ്പോഴാണ് ഈ ചരിത്രപ്രധാനമായ കേന്ദ്രം നിർമ്മിക്കപ്പെട്ടത്. [3]

ചരിത്രം

തിരുത്തുക

1868 ആഗസ്റ്റ് 18 ന് കുറച്ച് യൂറോപ്യൻ അതിഥികൾക്ക് മോങ്കട്ട് രാജാവ് സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിനായി ഖായോ സാം റോയി യോട്ട്-ൽ താമസ സൗകര്യമൊരുക്കി കൊടുത്തിരുന്നു. രാജാവിന് ജ്യോതിഃശാസ്ത്രത്തിലുള്ള താല്പര്യത്തിൽ അദ്ദേഹം സ്വയം സൂര്യഗ്രഹണത്തിന്റെ സമയവും സ്ഥാനവും ഗണിച്ചിരുന്നു. അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകളാണ് കൂടുതൽ ശരി എന്നർത്ഥത്തിൽ ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞർ പ്രഖ്യാപിച്ചതിനേക്കാൾ രണ്ടു സെക്കന്റ് വ്യത്യാസത്തിലാണ് സൂര്യഗ്രഹണം നടന്നത്. അദ്ദേഹത്തിന്റെ അറിവ് കിറുകൃത്യമായിരുന്നു. ആ സംഭവത്തിനുശേഷം അദ്ദേഹത്തിന് മലേറിയ പിടികൂടുകയും ഒക്ടോംബർ 1 ന് അദ്ദേഹത്തിന് അന്ത്യം സംഭവിക്കുകയും ചെയ്തു.

1966 ജൂൺ 28 ന് ആണ് ഈ ദേശീയോദ്യാനം നിലവിൽ വന്നത്. [4] 1982 ഏപ്രിൽ 1ന് ഇതിനെ വികസിപ്പിച്ചു.[5]

ചിത്രശാല

തിരുത്തുക
 
Khuha Kharuehat pavilion, Phraya Nakhon Cave
  1. Jewett, Katie (6 December 2016). "Fishing-Cat's Cradle". Bangkok Post. Retrieved 6 December 2016.
  2. https://www.thainationalparks.com/khao-sam-roi-yot-national-park
  3. https://www.thainationalparks.com/khao-sam-roi-yot-national-park
  4. พระราชกฤษฎีกากำหนดบริเวณที่ดินป่าเขาสามร้อยยอด ในท้องที่ตำบลสามร้อยยอด ตำบลศิลาลอย อำเภอปราณบุรี และตำบลสามกระทาย ตำบลดอนยายหนู ตำบลเขาแดง อำเภอกุยบุรี จังหวัดประจวบคีรีขันธ์ ให้เป็นอุทยานแห่งชาติ พ.ศ. ๒๕๐๙ (PDF). Royal Gazette (in Thai). 83 (53 ก): 420–423. 28 June 1966.
  5. พระราชกฤษฎีกาขยายเขตอุทยานแห่งชาติป่าเขาสามร้อยยอด ในท้องที่ตำบลสามร้อยยอด ตำบลศิลาลอย ตำบลไร่เก่า อำเภอปราณบุรี และตำบลสามกระทาย ตำบลดอนยายหนู ตำบลเขาแดง อำเภอกุยบุรี จังหวัดประจวบคีรีขันธ์ พ.ศ. ๒๕๒๕ (PDF). Royal Gazette (in Thai). 99 (46 ก special): 5–8. 1 April 1982.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Denis Gray, Collin Piprell, Mark Graham: National Parks of Thailand. Communications Resources Ltd., Bangkok 1991, ISBN 974-88670-9-9

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക