താംത്യാ തോപെയുടേയും ഝാൻസിറാണിയുടേയും സമകാലീനനായ ആദിവാസി മേഖലയിൽ നിന്നുള്ള സ്വാതന്ത്ര്യസമരപ്രവർത്തകനായിരുന്നു ഖാജാ നായ്ക്ക്.[1]ഖാജ്യാ നായ്ക്ക് എന്നും അദ്ദേഹം വിളിയ്ക്കപ്പെട്ടു.1831 മുതൽ 1851 വരെ ബ്രിട്ടീഷ് പോലീസിൽ ക്യാപ്റ്റൻ പദവി വഹിച്ചിരുന്ന വ്യക്തിയായിരുന്നു ഖാജാ.1857 ൽ ബ്രിട്ടീഷുകാർക്കെതിരെ മഹാരാഷ്ട്ര-മധ്യപ്രദേശ് മേഖലകളിൽ ഉയർന്ന കലാപങ്ങളിൽ ഖാജയും കൂട്ടരും പങ്കെടുക്കുകയും ആദിവാസി ഗോത്രത്തലവന്മാരായ ആനന്ദ നായ്ക്ക്,മഹാദേവ് നായ്ക്ക്,ദൗല്യ നായ്ക്ക്,ഭാവു സിങ് റാവൽ,രുമാല്യാ നായ്ക്ക് എന്നിവർ ചേർന്നു രൂപം കൊടുത്ത ഒരു യുദ്ധമുന്നണിയിൽ ഖാജ നിർണ്ണായകമായ പങ്കുവഹിക്കുകയും ചെയ്തു.

പോരാട്ട രംഗത്ത്തിരുത്തുക

സേന്ധ്വാ- ബിജാസെൻ മലനിരകളിൽ വച്ച് ഖാജയും സംഘവും ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടുകയുണ്ടായി. ഇൻഡോറിൽ നിന്നു ബോംബെയിലേയ്ക്കു കൊണ്ടുപോകുകയായിരുന്ന ഏഴുലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു.1858 ഏപ്രിൽ 11 നു ബ്രിട്ടീഷ് സൈന്യം ഖാജായുടെ സംഘത്തെ വളഞ്ഞ്കനത്ത പോരാട്ടത്തിൽ നൂറുകണക്കിനു ആളുകളെ കൊലപ്പെടുത്തി.എന്നാൽ ഖാജയെ ബ്രിട്ടീഷുകാർക്ക് പിടികൂടാൻ കഴിഞ്ഞില്ല. 1858 ൽ തന്നെ ഉപാധികളില്ലാതെ മാപ്പു നൽകാൻ ബ്രിട്ടീഷുകാർ തയ്യാറായെങ്കിലും ഖാജാ അതു നിരസിച്ചു.

അന്ത്യംതിരുത്തുക

രഹസ്യസങ്കേതം മനസ്സിലാക്കിയ ബ്രിട്ടിഷ് സൈന്യം ഖാജയുടെ അംഗരക്ഷകനെ സ്വാധീനിച്ച് താവളത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഖാജയെ വെടിവെച്ചുകൊല്ലുകയായിരുന്നു.പിന്നീട് ശിരസ്സ് ഛേദിച്ച് ജൽഗാവിലെ ഘർണാഗ്രാമത്തിൽ ഒരു വേപ്പുമരത്തിൽ തൂക്കിയിട്ട് പരസ്യമായി പ്രദർശിപ്പിച്ചു.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഖാജാ_നായ്ക്ക്&oldid=2441438" എന്ന താളിൽനിന്ന് ശേഖരിച്ചത്