ഖലീല സബ്റ
അമേരിക്കയിലെ ഒരു നിയമജ്ഞയും എഴുത്തുകാരിയുമാണ് ഖലീല സബ്റ. മദ്ധ്യ പൗരസ്ത്യ ദേശത്ത് നിന്നുള്ള അഭയാർത്ഥികളുടെ വിഷയങ്ങളിൽ സജീവമായി ഇടപെട്ടുവരുന്ന ഖലീല സബ്റ, ട്രാൻസ്ഗ്രെഷൻ: കൾച്ചറൽ സ്റ്റഡീസ് ആൻഡ് എജുക്കേഷൻ എന്ന പരമ്പര തയ്യാറാക്കുന്നതിൽ പങ്കുവഹിച്ചു.
ഖലീല സബ്റ | |
---|---|
ജനനം | വടക്കൻ മരിയാന ദ്വീപ് |
വിദ്യാഭ്യാസം | California State University (BA) University of California at Los Angeles (MS) University of Damascus (PhD) |
തൊഴിൽ | Author, social activist |
രാഷ്ട്രീയ കക്ഷി | Democrat |
ഗുസ്താവ്സ് മെയഴ്സ് സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ബിഗോട്രി ആൻഡ് ഹ്യൂമൻ റൈറ്റ്സ് എന്ന സ്ഥാപനത്തിന്റെ ഫെല്ലോഷിപ്പ് ഖലീല സബ്റക്ക് ലഭിച്ചിരുന്നു[1]. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പരസ്പര സഹകരണവും സാമൂഹ്യ പ്രതിബദ്ധതയും അനിവാര്യമാണെന്ന് അവർ തന്റെ രചനകളിൽ ഉന്നിപ്പറയുന്നുണ്ട്.
സാമൂഹിക നീതിയും മാനുഷികത്യും മുൻനിർത്തി പ്രവർത്തിക്കുന്ന നിരവധി സംഘടനകളുമായി ചേർന്ന് ഖലീല സബ്റ പ്രവർത്തിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ കൺവെൻഷൻ ഓൺ ദ എലിമിനേഷൻ ഓഫ് ആൾ ഫോംസ് ഓഫ് ഡിസ്ക്രിമിനേഷൻ അഗൈൻസ്റ്റ് വുമൻ (CEDAW), ആംനസ്റ്റി ഇന്റർനാഷണൽ, കാലിഫോർണിയയിലെ ബേ ഏരിയ ഇമിഗ്രന്റ് ജസ്റ്റിസ് സെന്റർ എന്നിവ ചില ഉദാഹരണാങ്ങളാണ്[2]. നോർത്ത് കരോലിന പീസ് ആക്ഷൻ (NCPA) എന്ന അഭിഭാഷക സംഘടനയിൽ അംഗമാണ്[3]. ACLU റേഷ്യൽ പ്രൊഫൈലിങ് കമ്മറ്റിയിൽ ബോർഡ് അംഗമായി പ്രവർത്തിച്ച ഖലീല സബ്റ, അവിടെ ഇസ്‌ലാം, മുസ്‌ലിം സിവിൽ അവകാശ വിഷയങ്ങളിൽ ഇടപെടൽ നടത്തി വന്നു[4].
2013-ൽ അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം ലഭിച്ച ഖലീല സബ്റ, ലെബനോൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ പലസ്തീൻ അഭയാർത്ഥികൾക്കായി നടത്തിയ ഇടപെടലുകളുടെ പേരിലും പ്രകീർത്തിക്കപ്പെട്ടു. മുസ്‌ലിം അമേരിക്കൻ സൊസൈറ്റിയുടെ ഇമിഗ്രന്റ് ജസ്റ്റിസ് സെന്റർ ഡയറക്ടറാണ് അവർ[5].
റഫറൻസുകൾ
തിരുത്തുക- ↑ "Myers Center". Archived from the original on 29 February 2012. Retrieved 17 January 2019.
- ↑ "MAS Convention Profile Page". Archived from the original on 2019-01-19. Retrieved 2021-09-17.
- ↑ "Board". NC Peace Action. Archived from the original on 2019-01-21. Retrieved 2021-09-17.
- ↑ Centre for Research on Islam and Global Media (December 2016). "Islam and Muslims in the Global Media". Monthly Media Watch.
- ↑ "Archived copy". Archived from the original on 11 January 2015. Retrieved 11 January 2015.
{{cite web}}
: CS1 maint: archived copy as title (link)