ഖറാജ്

ഇസ്‌ലാമിക ഭരണകൂടങ്ങൾ കൃഷിഭൂമിക്കോ വിളകൾക്കോ ചുമത്തിയിരുന്ന നികുതി

ഇസ്‌ലാമിക ഭരണകൂടങ്ങൾ കൃഷിഭൂമിക്കോ വിളകൾക്കോ ചുമത്തിയിരുന്ന നികുതിയാണ് ഖറാജ് ( അറബി: خراج ) [1]. ആദ്യകാലത്ത് കീഴടക്കപ്പെട്ട പ്രദേശങ്ങളിൽ നിന്നും ഭൂമിയിൽ നിന്നും ഈടാക്കിയ തീരുവയായിരുന്നു ഖറാജ് എന്നതുകൊണ്ട് വിവക്ഷിക്കപ്പെട്ടതെങ്കിലും, പിന്നീടത് ദിമ്മികളിൽ നിന്നും ഈടാക്കുന്ന ഭൂനികുതിയായി പരിണമിച്ചു. പലപ്പോഴും ജിസ്‌യ എന്നതിന്റെ പര്യായമായി ഖറാജ് ഉപയോഗിക്കപ്പെട്ടെങ്കിലും അവ തമ്മിൽ വലിയ വ്യത്യാസങ്ങൾ നിലനിന്നു. അബ്ബാസികളുടെ കാലത്ത് മതഭേദമന്യേ എല്ലാവർക്കും ബാധകമായ ഒന്നായി ഖറാജ് മാറി.[2] എല്ലാത്തരം നികുതികളും വിവരിക്കുന്ന ഒരു പൊതുവായ പദമായും ഖറാജ് ഉപയോഗിച്ചിരുന്നു: ഉദാഹരണത്തിന്, ഒൻപതാം നൂറ്റാണ്ടിലെ ജൂറിസ്റ്റ് അബു യൂസഫിന്റെ നികുതി സംബന്ധിച്ച ക്ലാസിക് ഗ്രന്ഥത്തെ കിതാബ് അൽ ഖറാജ് എന്നാണ് വിളിച്ചിരുന്നത്, അതായത് നികുതി സംബന്ധിച്ച പുസ്തകം . [3]

  1. Böwering, Gerhard, ed. (2013). The Princeton Encyclopedia of Islamic Political Thought. Princeton University Press. p. 545. ISBN 978-0691134840.
  2. Lewis (2002), p. 79–80
  3. Lewis (2002), p. 72

ഗ്രന്ഥസൂചി

തിരുത്തുക
  • Cooper, Richard S. "The Assessment and Collection of Kharaj Tax in Medieval Egypt", Journal of the American Oriental Society, Vol. 96, No. 3. (Jul. – Sep., 1976), pp. 365–382.
  • Cummings, John Thomas; Askari, Hossein; Mustafa, Ahmad. "Islam and Modern Economic Change" in Esposito, 1980, pp. 25–47
  • Esposito, John L. (ed.). Islam and Development: Religion and Sociopolitical Change (Syracuse, NY, Syracuse University Press, 1980)
  • Gaudefroy-Demombynes, Maurice (tr. John P. MacGregor). Muslim Institutions (London, Allen & Unwin, 1950)
  • Hourani, Albert, A History of the Arab Peoples (Cambridge, MA : Belknap-Harvard University Press, 1991)
  • Melis, Nicola, “Il concetto di ğihād”, in P. Manduchi (a cura di), Dalla penna al mouse. Gli strumenti di diffusione del concetto di gihad, Angeli, Milano 2006, pp. 23–54.
  • Melis, Nicola, “Lo statuto giuridico degli ebrei dell’Impero Ottomano”, in M. Contu – N. Melis - G. Pinna (a cura di), Ebraismo e rapporti con le culture del Mediterraneo nei secoli XVIII-XX, Giuntina, Firenze 2003.
  • Melis, Nicola, Trattato sulla guerra. Il Kitāb al-ğihād di Molla Hüsrev, Aipsa, Cagliari 2002.
  • Hawting, G. R. The First Dynasty of Islam: The Umayyad Caliphate AD 661-750 (London, Routledge, 2000)
  • Lambton, Ann K. S. Landlord and Peasant in Persia: A Study of Land Tenure and Land Revenue Administration (London, Oxford University Press, 1953)
  • Lewis, Bernard (2002). The Arabs in History. Oxford: Oxford University Press. ISBN 0-19-280310-7.
  • Poliak, A. N. "Classification of Lands in the Islamic Law and Its Technical Terms". The American Journal of Semitic Languages and Literatures, Vol. 57, No. 1. (Jan., 1940), pp. 50–62.
  • Stillman, Norman (1979). The Jews of Arab Lands: A History and Source Book. Philadelphia: Jewish Publication Society of America. ISBN 0-8276-0116-6.
  • Watt, W. Montgomery. Islamic Political Thought: The Basic Concepts (Edinburgh, Edinburgh University Press, 1980)
"https://ml.wikipedia.org/w/index.php?title=ഖറാജ്&oldid=3578856" എന്ന താളിൽനിന്ന് ശേഖരിച്ചത്