ഖമറുന്നീസ അൻവർ

(ഖമറുന്നിസാ അൻവർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഖമറുന്നിസാ അൻവർ . കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തക, പ്രഭാഷക, മുസ്‌ലിം ലീഗ് വനിതാവിഭാഗം അധ്യക്ഷ.[1] മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം.[2]

ഖമറുന്നിസാ അൻവർ
ജനനം (1947-02-21) 21 ഫെബ്രുവരി 1947  (77 വയസ്സ്)
ജീവിതപങ്കാളി(കൾ)ഡോ. മുഹമ്മദ് അൻവർ
മാതാപിതാക്ക(ൾ)അബ്ദുൽ ഖാദർഹാജി, ഫാത്തിമ

ജീവിതരേഖ തിരുത്തുക

1947 ഫെബ്രുവരി 21 ന് കണ്ണൂർ ജില്ലയിലെ ആയിക്കരയിൽ ജനനം.മാനന്തവാടിയിലെ ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് സ്‌കൂൾ, കണ്ണൂർ ഗേൾസ് സ്‌കൂൾ, പാലക്കാട് വിക്‌ടോറിയ കോളേജ് എന്നിവിടങ്ങളിൽ പഠനം. മദ്രാസിലെ എസ്.ഐ.ഇ.ടി വിമൻസ് കോളേജിൽ നിന്ന് ബി.എസ്.സി (ഹോം സയൻസ്), ബോംബെയിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കാറ്ററിങ് ടെക്‌നോളജി ആന്റ് ന്യൂട്രീഷൻ എന്ന സ്ഥാപനത്തിൽ നിന്ന് ഡി.ഡി (ഡിപ്ലോമ ഇൻ ഡയറ്റിക്‌സ് ആന്റ് ന്യൂട്രീഷൻ) എന്നീ ബിരുദങ്ങൾ കരസ്ഥമാക്കി. [3]

സാമൂഹിക പ്രവർത്തനങ്ങൾ തിരുത്തുക

വനിതാ ലീഗിന്റെ സംസ്ഥാന അധ്യക്ഷപദവിക്ക് പുറമെ കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡിന്റെ ചെയർ പേഴ്‌സൺ, വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർ, എം. ഇ. എസ് വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ്, ബ്ലോക്ക് മഹിളാ സമാജം (തിരൂർ), പ്രസിഡന്റ്, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ, കേരള സ്റ്റേറ്റ് വിമൻസ് ഇൻഡസ്ട്രീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്നീ പദവികൾ അലങ്കരിച്ചു. എം. ഇ. എസ് എഞ്ചിനീയറിങ് കോളേജ്, വിമൻസ് കോളേജ്, ചാത്തമംഗലം രാജാ റെസിഡൻഷ്യൽ സ്‌കൂൾ എന്നിവയുടെ മാനേജിങ് കമ്മിറ്റിയംഗം, കോഴിക്കോട് ആകാശവാണി അംഗം, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് അസിസ്റ്റന്റ് കമ്മീഷണർ, മലപ്പുറം ജില്ലാ കൗൺസിൽ കോട്ടക്കൽ ഡിവിഷൻ കൗൺസിലർ തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചിട്ടുണ്ട്. എം. ഇ. എസ് വനിതാ വിഭാഗത്തിന്റെ അഖിലേന്ത്യാ സെക്രട്ടറി, ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ വെൽഫെയറിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ്, ഇൻഫർമേഷൻ ടെക്‌നോളജി ഓഫ് കോർപ്പറേറ്റീവ് സൊസൈറ്റി (മലപ്പുറം) ഡയറക്ടർ, ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി (മലപ്പുറം) വൈസ് ചെയർ പേഴ്‌സൺ, ഫാത്തിബീസ് എഡുക്കേഷൻ സോഷ്യൽ ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ ചെയർമാൻ എന്നീ പദവികൾ വഹിക്കുന്നു. നിസാ ഫുഡ്‌സ്, നിസാ ഗാർമെന്റ്‌സ്, ലൂണാ ഓപ്റ്റിക്കൽസ് എന്നീ സ്ഥാപനങ്ങളുടെ പ്രൊപ്രൈറ്ററാണ്. 1996 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് രണ്ടാം മണ്ഡലത്തിൽ നിന്ന് മുസ്‌ലിംലീഗ് സ്ഥാനാർഥിയായി മൽസരിച്ചിരുന്നെങ്കിലും എളമരം കരീമിനോട് തോറ്റു.[4]

അംഗീകാരങ്ങൾ, പുരസ്കാരങ്ങൾ തിരുത്തുക

വിവിധ മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരം ഖമറുന്നിസക്ക് ലഭിച്ചിട്ടുണ്ട്.

  • 1991 - പ്രൊഫ. ഷാ അവാർഡ്
  • 1991 - മലപ്പുറം ജില്ലയിലെ മികച്ച സാക്ഷരതാ പ്രവർത്തനത്തിനുള്ള അവാർഡ്
  • 1987 - വനിതാ വ്യവസാ സംരംഭങ്ങളുടെ പുരോഗതിക്കായി ചെയ്ത സേവനത്തിനുള്ള ദേശീയ അവാർഡ്,
  • 1991 - സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവർത്തിച്ചതിന് എം. ഇ. എസ് വനിതാവിഭാഗം ഏർപ്പെടുത്തിയ അവാർഡ്
  • 1991 - വിദ്യാഭ്യാസ സേവനങ്ങൾക്ക് ഖത്തർ മലയാളികൾ ഏർപ്പെടുത്തിയ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-12. Retrieved 2018-03-30.
  2. http://www.newindianexpress.com/thesundaystandard/2018/feb/17/women-in-iuml-state-secretariat-committee-for-the-first-time-1774883.html/
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-10. Retrieved 2018-03-30.
  4. http://www.thehindu.com/todays-paper/tp-national/tp-kerala/high-suspense-marks-contest-in-kozhikode-ii/article3152325.ece
"https://ml.wikipedia.org/w/index.php?title=ഖമറുന്നീസ_അൻവർ&oldid=3630316" എന്ന താളിൽനിന്ന് ശേഖരിച്ചത്