കൾനാട്

ഇന്ത്യയിലെ വില്ലേജുകള്‍

കൾനാട് അല്ലെങ്കിൽ കളനാട് കാസറഗോഡ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ്. ഇതൊരു തീരദേശ ഗ്രാമമാകുന്നു. അറബിക്കടലിന്റെ തീരത്താണ് ഇതു സ്ഥിതിചെയ്യുന്നത്. [1]

Kalnad
village
Country India
StateKerala
DistrictKasaragod
ജനസംഖ്യ
 (2001)
 • ആകെ15,755
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

ജനസംഖ്യ

തിരുത്തുക

2001 സെൻസസ് പ്രകാരം, കൾനാടിൽ 15755 ജനങ്ങളുണ്ട്. അതിൽ 7495 പുരുഷൻമാരും 8260 സ്ത്രീകളുമാണ്.[1][2]

വിദ്യാഭ്യാസം

തിരുത്തുക
  • കളനാട് ഓൾഡ് ജി എൽ പി എസ്
  • കൾനാട് ന്യൂ ജി എൽ പി എസ്

ഇവിടെയൊരു ചെറിയ റയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നു. പാസഞ്ചർ വണ്ടികൾ മാത്രമേ നിർത്തുകയുള്ളു. വടക്ക് മംഗലാപുരത്തേയും തെക്ക് കോഴിക്കോടിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 66-ൽ നിന്നും ഇവിടേക്ക് പ്രാദേശിക റോഡുകൾ ഉണ്ട്. മംഗലാപുരം-പാലക്കാട് പാതയിലുള്ള മഞ്ചേശ്വരം ആണ് അടുത്തുള്ള റയിൽവേ സ്റ്റേഷൻ. മാംഗളൂർ വിമാനത്താവളവും അടുത്തായി സ്ഥിതി ചെയ്യുന്നു.

ഭരണസംവിധാനം

തിരുത്തുക

കാസർഗോഡ് ലോകസഭാമണ്ഡലത്തിന്റെ ഭാഗമായ ഈ ഗ്രാമം, കാസർഗോഡ് നിയമസഭാ നിയോജകമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്നു[3]..

മലയാളം, കന്നഡ എന്നീ ഭാഷകൾ ഔദ്യോഗികമായി ഉപയോഗിക്കുന്നു. തുളു, ബ്യാരി തുടങ്ങിയ ഭാഷകളും ഉപയോഗിച്ചുവരുന്നു.

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • കൾനാട് റെയിൽവേ സ്റ്റേഷൻ

പ്രധാന റോഡുകൾ

തിരുത്തുക

സ്റ്റേറ്റ് ഹൈവേ 57(എൻ എച്ച് 17) അടുത്തുകൂടി കടന്നുപൊകുന്നു.

കാലാവസ്ഥ

തിരുത്തുക

വേനൽക്കാലം ചൂടുകൂടിയതാണ്. കടലിന്റെ സാന്നിദ്ധ്യം ചൂടുകുറയ്ക്കുന്നു.

പ്രധാന സ്ഥലങ്ങൾ

തിരുത്തുക

അടുത്ത് ചന്ദ്രഗിരി പുഴ ഒഴുകുന്നു. കാസറഗോഡ് ഫെറി (കടത്ത്) ഈ ഭാഗത്തുകൂടിയാണ്. ചന്ദ്രഗിരിക്കോട്ട അടുത്താണ്. [4]

  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-24. Retrieved 2016-12-05.
  3. "കാസർകോടിനെ കൊല്ലുന്ന ഗ്രൂപ്പ് വില്ലേജുകൾ". Mathrubhumi. 2016 March 26. Archived from the original on 2019-12-21. Retrieved 2018-12-25. {{cite web}}: Check date values in: |date= (help); Cite has empty unknown parameter: |2= (help)
  4. https://search.yahoo.com/yhs/search?p=kalanad%2C+map&ei=UTF-8&hspart=mozilla&hsimp=yhs-002
"https://ml.wikipedia.org/w/index.php?title=കൾനാട്&oldid=3930800" എന്ന താളിൽനിന്ന് ശേഖരിച്ചത്