കൽബജാർ (Azerbaijani: Kəlbəcər (listen), Armenian: Քարվաճառ) അസർബെയ്ജാനിലെ കൽബജാർ ജില്ലയിലെ ഒരു പട്ടണവുംജില്ലാ തലസ്ഥാനവുമാണ്. ടാർട്ടാർ നദീതടത്തിൽ സ്ഥിതി ചെയ്യുന്ന ഇത് തലസ്ഥാനമായ ബാക്കുവിൽ നിന്ന് 458 കിലോമീറ്റർ (285 മൈൽ) അകലെയാണ് സ്ഥിതിചെയ്യുന്നത്.

കൽബജാർ

Kəlbəcər
Skyline of കൽബജാർ
Kalbajar is located in Azerbaijan
Kalbajar
Kalbajar
Coordinates: 40°06′24″N 46°02′18″E / 40.10667°N 46.03833°E / 40.10667; 46.03833
Country അസർബെയ്ജാൻ
Districtകൽബജാർ
ഉയരം
1,584 മീ(5,197 അടി)
ജനസംഖ്യ
 (2015)[1]
 • ആകെ600
സമയമേഖലUTC+4 (AZT)

1993 ഏപ്രിൽ 2-ന് അർമേനിയൻ സൈന്യം പിടിച്ചടക്കുന്നതിന് മുമ്പ് ആകെ ജനസംഖ്യ 7,246 ആയിരുന്ന നഗരത്തിലെ യഥാർത്ഥ അസർബൈജാനി ജനത മുഴുവൻ ഒന്നാം നഗോർണോ-കറാബാഖ് യുദ്ധത്തിൽ ബലപ്രയോഗത്തിലൂടെ പുറത്താക്കപ്പെടുകയും[2] അതിനുശേഷം നഗരം സാവധാനത്തിൽ വംശീയ അർമേനിയക്കാരുടെ കുടിയേറ്റത്താൽ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു.[3] 2020 ലെ നാഗോർണോ-കറാബാഖ് യുദ്ധം അവസാനിപ്പിച്ച വെടിനിർത്തൽ കരാർ പ്രകാരം 2020 നവംബർ 25 ന് ചുറ്റുമുള്ള ജില്ലയ്‌ക്കൊപ്പം നഗരവും അസർബെയ്ജാനിലേക്ക് തിരിച്ചുകൊടുത്തു.

ചരിത്രം

തിരുത്തുക

ആദ്യകാല ചരിത്രം

തിരുത്തുക

15-ആം നൂറ്റാണ്ടിൽ അർമേനിയൻ സ്രോതസ്സുകൾ ഈ വാസസ്ഥലത്തെ ആദ്യമായി പരാമർശിച്ചത് കരവച്ചാർ എന്ന ഗ്രാമമായിട്ടായിരുന്നു (പതിനേഴാം നൂറ്റാണ്ടിലേയും പിൽക്കാലത്തേയും അർമേനിയൻ സ്രോതസ്സുകൾ ഇതിനെ കർവാചർ എന്നും ഉച്ചരിക്കുന്നു).[4][5] 1730-കൾ വരെ ഇവിടുത്തെ ജനസംഖ്യ അർമേനിയൻ വംശജരായിരുന്നു.[6]

1812 മുതൽ 1920 വരെ, ഈ പ്രദേശത്ത് കുർദ് വംശജർ സ്ഥിരതാമസമാക്കുകയും 19-ആം നൂറ്റാണ്ടിൽ ക്യാൽബജാർ, ക്യാർവജാർ എന്നിങ്ങനെ വാസകേന്ദ്രത്തിൻറ പേര് മാറ്റി മറിക്കുകയും ചെയ്തു.[7] 1930-ൽ, 1,936 ചതുരശ്ര കിലോമീറ്റർ (747 ചതുരശ്ര മൈൽ) വിസ്തീർണ്ണമുണ്ടായിരുന്ന കൽബജാർ പ്രദേശം അസർബൈജാൻ എസ്എസ്ആറിന്റെ ഭാഗമായി രൂപീകരിക്കുകയും പ്രദേശത്തിൻറെ ഭരണകേന്ദ്രമെന്ന നിലയിൽ 1980-ൽ അതിന് ഒരു നഗരത്തിൻറെ പദവി ലഭിക്കുകയും ചെയ്തു.[8]

ചുവപ്പ് കുർദിസ്ഥാൻ

തിരുത്തുക

ഈ നഗരം 1923 ജൂലൈ 7 മുതൽ 1930 ജൂലൈ 23 വരെ അസർബൈജാനി എസ്എസ്ആറിലെ കുർദിസ്താൻസ്കി ഉയെസ്ഡിന്റെയും പിന്നീട് കുർദിസ്ഥാൻ ഒക്രുഗിന്റെയും ഭാഗമായിരുന്നു. കുർദിഷ് ജനതയ്ക്കിടയിൽ ഇത് കെവ്ൻ ബജാർ എന്നാണ് അറിയപ്പെട്ടിരുന്നത്.[9]

കൽബജാർ യുദ്ധം

തിരുത്തുക

1993 ഏപ്രിൽ 2 ന് ഒന്നാം നഗോർണോ-കറാബാഖ് യുദ്ധത്തിന്റെ അവസാനത്തോടടുത്തുണ്ടായ കൽബജാർ യുദ്ധത്തിൽ അർമേനിയൻ സൈന്യം നഗരം പിടിച്ചെടുക്കുകയും അതിലെ എല്ലാ അസർബൈജാനി നിവാസികളും ഒഴിഞ്ഞുപോകാൻ നിർബന്ധിതരാകുകയും ചെയ്തു. മഞ്ഞിൽ പൊതിഞ്ഞ പർവതങ്ങൾക്കിടയിലൂടെ ഓടിപ്പോകാൻ സാധാരണപൗരന്മാർ നിർബന്ധിതരാകുകയും അതിൻറെ ഫലമായി നൂറുകണക്കിന് ആളുകൾ മരവിച്ചു മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു.[10]

കൽബജാർ ആക്രമണത്തിൽ അർമേനിയൻ സൈന്യം നിരവധി യുദ്ധ നിയമങ്ങളുടെ ലംഘനങ്ങൾ നടത്തിയതായി നിഗമനം ചെയ്ത ഹ്യൂമൺ റൈറ്റ് വാച്ചിൻറെ കണ്ടെത്തലുകളിൽ സിവിലിയൻ ജനതയുടെ നിർബന്ധിത പലായനം, വിവേചനരഹിതമായ വെടിവയ്പ്പ്, ബന്ദിയാക്കൽ എന്നിവ ഉൾപ്പെടുന്നു.[11] 1993 ഏപ്രിൽ മാസത്തിൽ യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിൽ 822-ാം പ്രമേയം അംഗീകരിക്കുകയും ഇതനുസരിച്ച് കൽബജാർ പട്ടണം ഉൾപ്പെടെയുള്ള കൽബജാർ ജില്ലയിൽ നിന്ന് എല്ലാ അധിനിവേശ സേനകളെയും പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.[12]

അർമേനിയൻ അധിനിവേശം

തിരുത്തുക

യുദ്ധത്തെത്തുടർന്ന്, നഗരവും ചുറ്റുമുള്ള പ്രദേശങ്ങളും സ്വയം പ്രഖ്യാപിത റിപ്പബ്ലിക് ഓഫ് ആർട്സാഖിലേക്ക് ലയിക്കുകയും അതിന്റെ ഷാഹുമ്യാൻ പ്രവിശ്യയുടെ കേന്ദ്രമെന്ന നിലയിൽ കർവാചർ (അർമേനിയൻ: Քարվաճառ) എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു.

അസർബൈജാൻ നിയന്ത്രണത്തിലേക്കുള്ള മടക്കം.

തിരുത്തുക

2020-ലെ നഗോർണോ-കറാബാഖ് യുദ്ധം അവസാനിപ്പിച്ച ഒരു കരാറിന്റെ ഭാഗമായി, 2020 നവംബർ 15-ഓടെ പട്ടണവും അതിന്റെ ചുറ്റുമുള്ള ജില്ലയും അസർബൈജാനി നിയന്ത്രണത്തിലേക്ക് തിരികെ നൽകേണ്ടതായിരുന്നുവെങ്കിലും ഈ സമയപരിധി പിന്നീട് 2020 നവംബർ 25 വരെയായി നീട്ടി.[13] നഗരവും ജില്ലയും 2020 നവംബർ 25-ന് അസർബൈജാനിലേക്ക് തിരിച്ചുകൊടുത്തു.[14]

2020 ലെ നഗോർണോ-കറാബാക്ക് യുദ്ധത്തിന്റെ അവസാനത്തെത്തുടർന്ന്, 2020 നവംബർ 15-ന് അസർബൈജാനി നിയന്ത്രണത്തിലേയ്ക്ക് പട്ടണം കൈമാറുന്നതിനുള്ള തയ്യാറെടുപ്പിനായി അർമേനിയൻ സായുധ സേനകളും സാധാരണക്കാരും 11 നവംബർ 2020 ന് കൽബജാർ പ്രദേശം വിട്ടുപോകാൻ ആരംഭിച്ചു. ചില നിവാസികൾ കത്തുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. കൈമാറ്റത്തിന് മുമ്പ് ചില താമസക്കാർ അവരുടെ വീടുകളും വിദ്യാലയങ്ങളും വനങ്ങളും ഫലവൃക്ഷങ്ങളും ചുട്ടുകരിക്കുകയും വൈദ്യുതി ലൈനുകളും വിശ്ചേദിക്കുകയും ചെയ്തു.[15][16][17] അസർബെയ്ജാനി നിയന്ത്രണത്തിലേക്ക് മടങ്ങുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ, താമസക്കാർ പുറത്തേക്ക് പോകാൻ തിക്കകു കൂട്ടയതിനാൽ പ്രദേശത്തേക്ക് പോകുന്ന റോഡിൽ കനത്ത ട്രാഫിക് ഉണ്ടായിരുന്നു. മറ്റ് അർമേനിയക്കാർ അതിർത്തി അടയ്ക്കുന്നതിന് മുമ്പ് അടുത്തുള്ള ഒമ്പതാം നൂറ്റാണ്ടിലെ ഡാഡിവാങ്ക് ആശ്രമം അവസാനമായി സന്ദർശിക്കാൻ തിരക്കുകൂട്ടി.[18]

ചിത്രശാല

തിരുത്തുക
  1. "NKR 2015 Census" (PDF). stat-nkr.am. 2015. Archived from the original (PDF) on 2020-09-12. Retrieved 2021-11-02.
  2. "Resolution 822 (1993) adopted by the United Nations' Security Council at its 3205th meeting". UNHCR Refworld. April 30, 1993. Retrieved 22 February 2011. Noting with alarm the escalation in armed hostilities and, in particular, the latest invasion of the Kelbadjar District of the Republic of Azerbaijan by local Armenian forces
  3. The Nagorno-Karabakh Conflict: A Legal Analysis. Heiko Krüger. Springer, 2010. ISBN 3642117872, 9783642117879. p. 102
  4. Karapetyan, Samvel (1999). Hay mshakuytʻi hushardzannerě Khorhrdayin Adrbejanin bṛnaktsʻvats shrjannerum (PDF). Yerevan: HH GAA "Gitutʻyun" Hratarakchʻutʻyun. pp. 51–54. OCLC 44480725. Archived from the original (PDF) on 2019-07-02. Retrieved 2021-11-15.
  5. Khachikian, L. S. (1955). ԺԵ դարի հայերեն ձեռագրերի հիշատակարաններ, Մասն Ա [The Records of the 15th Century Armenian Manuscripts, Part I (in അർമേനിയൻ). Vol. vol.I. Armenian SSR Academy of Sciences Publishing House. p. 24. {{cite book}}: |volume= has extra text (help)
  6. Karapetyan, Samvel (1999). Hay mshakuytʻi hushardzannerě Khorhrdayin Adrbejanin bṛnaktsʻvats shrjannerum (PDF). Yerevan: HH GAA "Gitutʻyun" Hratarakchʻutʻyun. pp. 51–54. OCLC 44480725. Archived from the original (PDF) on 2019-07-02. Retrieved 2021-11-15.
  7. Karapetyan, Samvel (1999). Hay mshakuytʻi hushardzannerě Khorhrdayin Adrbejanin bṛnaktsʻvats shrjannerum (PDF). Yerevan: HH GAA "Gitutʻyun" Hratarakchʻutʻyun. pp. 51–54. OCLC 44480725. Archived from the original (PDF) on 2019-07-02. Retrieved 2021-11-15.
  8. "Кельбаджар". Большой энциклопедический словарь.
  9. Yalin, Ihsan (2016-04-05). "DAĞLIK KARABAĞ – Kürt'ün evine turist olarak bile gidemediği yer..." www.rudaw.net (in ടർക്കിഷ്). Retrieved 2021-04-25.
  10. "Nagorno Karabakh". Human Rights Watch. 1994. Retrieved 25 March 2020. The towns' capture came at staggering human costs, creating 250,000 new Azerbaijani refugees. Civilians fled Kelbajar in April through high mountains still covered with snow. Refugees claimed that hundreds of people froze to death attempting to flee.
  11. "Resolution 822 (1993)". undocs.org. United Nations Security Council. 30 April 1993.
  12. "Resolution 822 (1993)". undocs.org. United Nations Security Council. 30 April 1993.
  13. "Azerbaijan Extends Deadline For Armenia To Withdraw From Key District Under Karabakh Truce". rferl.com. Radio Free Europe. 15 November 2020. Retrieved 2020-11-15.
  14. "Azerbaijani Forces Reclaim Second District From Armenians Under Nagorno-Karabakh Truce". RFERL.org (in ഇംഗ്ലീഷ്). Radio Free Europe/Radio Liberty. 25 നവംബർ 2020. Retrieved 25 നവംബർ 2020.
  15. "Nagorno-Karabakh: Villagers burn their homes ahead of peace deal". The Guardian. 14 November 2020.
  16. "Nagorno-Karabakh: The families burning down their own homes - BBC News". youtube.com. BBC. 14 November 2020.
  17. "Kalbajar residents burn homes before Azerbaijan handover". youtube.com. Associated Press. 14 November 2020.
  18. "Karvachar's Last Day: 'We Stayed Here Until the End,' Artsakh Soldiers Say". Asbarez. 24 November 2020. Retrieved 26 November 2020.
"https://ml.wikipedia.org/w/index.php?title=കൽബജാർ&oldid=3950721" എന്ന താളിൽനിന്ന് ശേഖരിച്ചത്