കൽത്താൾ
അരേസീ സസ്യകുടുംബത്തിലെ അരിയോപ്സിസ് ജനുസ്സിൽപ്പെട്ട സപുഷ്പിസസ്യമാണ് കൽത്താൾ (Ariopsis peltata). പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലെയും കാവുകളിലെയും നനവാർന്ന കല്ലുകളുടെ മേലാണ് ഇത് വളരുന്നത്. 8 സെമീ നീളമുള്ള തണ്ടുള്ള ഒന്നോ രണ്ടോ ഹൃദയാകൃതിയിലുള്ള ഇലകൾ കാണാം. തണ്ട് ഏതാണ്ട് നടുവിലായാണ് ഇലയുമായി ചേരുന്നത്. വളരെച്ചെറിയ പൂവിന്റെ പൂമ്പാള (spathe) വെള്ളയോ ഇളം മഞ്ഞയോ നിറത്തിൽ തോണിയുടെ ആകൃതിയിൽ ഒരുവശം കുഴിഞ്ഞതാണ് (cymbiform). ഉള്ളിലെ കുറ്റി(spike)യിൽ അടിഭാഗത്ത് ഒരുവശത്തായി പെൺപൂക്കളും മുകളിലായി ആൺപൂക്കളും വിരിയുന്നു.[1][2]
-
പൂവ്- നീലിയാർകോട്ടത്ത് നിന്നും
കൽത്താൾ | |
---|---|
Ariopsis peltata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | Plantae
|
Order: | Alismatales
|
Family: | |
Genus: | |
Species: | A.peltata
|
Binomial name | |
Ariopsis peltata |