അരിയോപ്സിസ് (സസ്യജനുസ്)
(അരിയോപ്സിസ്(സസ്യജനുസ്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരേസീ സസ്യകുടുംബത്തിലെ ഒരു സപുഷ്പി സസ്യജനുസാണ് അരിയോപ്സിസ് (Ariopsis). ഈ ജനുസ്സിൽ കൽത്താൾ (Ariopsis peltata), Ariopsis protanthera എന്നീ രണ്ട് സ്പീഷീസുകൾ മാത്രമേ ഉള്ളൂ. ഇവ രണ്ടും ഉഷ്ണമേഖലാ മഴക്കാടുകളിലെ അടിക്കാടുകളിൽ വളരുന്നവയാണ്. കൽത്താൾ (Ariopsis peltata) പശ്ചിമഘട്ടത്തിലും, Ariopsis protanthera നേപ്പാൾ ഭൂട്ടാൻ, ആസ്സാം, വടക്കൻ ബംഗ്ലാദേശ്, മ്യാന്മാർ, തായ്ലാൻഡ് എന്നിവിടങ്ങളിലും കണ്ടുവരുന്നു.[2] അരിയോപ്സിസിന് കിഴങ്ങുകളും ഹൃദയാകൃതിയിലുള്ള ഇലകളും ഉണ്ട്. സ്പാഡിക്സ് പൂമ്പൊടിക്ക് വീഴാനുള്ള ചെറു ദ്വാരങ്ങളോട് കൂടി സിലിണ്ടർ ആകൃതിയിലുള്ളതാണ്.[3]
Ariopsis | |
---|---|
Ariopsis peltata[1] | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Ariopsis Nimmo
|
Range of the genus Ariopsis. |
അവലംബങ്ങൾ
തിരുത്തുക- ↑ W. Fitch - Curtis's Botanical Magazine v.72 [ser.3:v.2] (1846)
- ↑ Kew World Checklist of Selected Plant Families
- ↑ Bown, Deni (2000). Aroids: Plants of the Arum Family. Timber Press. ISBN 0-88192-485-7.