കൽക്കരി വ്യവസായത്തിന്റെ പരിസ്ഥിതി ആഘാതം

കൽക്കരി വ്യവസായത്തിന്റെ പരിസ്ഥിതി ആഘാതത്തിൽ കൽക്കരി ഖനനം, വേർതിരിക്കുന്ന പ്രവർത്തനങ്ങൾ, കൽക്കരി ഉൽപ്പന്നങ്ങളുടെ ഉപയോഗം തുടങ്ങിയവ മൂലമുള്ള ഭൂമിയുടെ ഉപയോഗം, മാലിന്യസംസ്ക്കരണം, ജല-വായു മലിനീകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. അന്തരീക്ഷ മലിനീകരണത്തിനു പുറമേ, കൽക്കരി കത്തുന്നതിനോടൊപ്പം ഫ്ലൈ ആഷ്, [1] ബോട്ടം ആഷ്, പുകക്കുഴലുകൾ വഴി പുറംതള്ളുന്ന സൾഫറിന്റെ ഓക്സൈഡുകൾ അടങ്ങിയ വാതകങ്ങളിൽ നിന്നും നീക്കം ചെയ്യുന്ന മാലിന്യങ്ങൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ടൺ ഖരമാലിന്യവസ്തുക്കളാണ് വർഷംതോറും ഉൽപ്പാദിപ്പിക്കപ്പെടുന്നത്. ഇവയിൽ മെർക്കുറി, യുറേനിയം, തോറിയം, ആർസനിക്ക്, മറ്റ് ഘനലോഹങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.

A coal surface mining site in Bihar, India
A mountaintop removal mining operation in the United States

കൽക്കരി കത്തുന്നതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. [2][3] 2008ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, കൽക്കരി മൂലമുള്ള മലിനീകരണം ലോകമെമ്പാടും ഏകദേശം 1,000,000 ജീവനുകളുടെ ആയുസ്സ് കുറയ്ക്കുന്നു എന്നാണ് നിർണ്ണയിച്ചിരിക്കുന്നത്. [4]

ചരിത്രപരമായി കൽക്കരിഖനനം എന്നത് ഏറ്റവും അപകടകരമായ ഒരു പ്രവൃത്തിയാണ്. ചരിത്രത്തിലെ കൽക്കരി ഖനന ദുരന്തങ്ങളുടെ പട്ടിക വളരെ വലുതാണ്. ഭൂഗർഭ ഖനനത്തിലെ അപകടങ്ങളിൽ, ശ്വാസമുട്ടൽ, വിഷവാതകം ശ്വസിക്കൽ, മേൽക്കുരകൾ ഇടിഞ്ഞുവീഴൽ, വാതകവിസ്ഫോടനം തുടങ്ങിയ ഉൾപ്പെടുന്നു. 2005- 201 കാലയളവിൽ അമേരിക്കയിൽ ശരാശരി 26 ഖനന തൊഴിലാളികളാണ് വർഷം തോറും മരണപ്പെട്ടത്. [5]

ഇതും കാണുക

തിരുത്തുക
  1. RadTown USA | US EPA
  2. Toxic Air: The Case for Cleaning Up Coal-fired Power Plants (PDF) (Report). American Lung Association. മാർച്ച് 2011. p. ?. Archived from the original (PDF) on 15 May 2012. Retrieved 2012-03-09.
  3. "Environmental impacts of coal power: air pollution". Union of Concerned Scientists. Retrieved 2012-03-09.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; WHO എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. Coal mining fatalities 1900-2014 Archived 2015-10-03 at the Wayback Machine., US Dept. of the Interior, MSHA.