കർഷകനായ ഇസിദോർ
റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് കർഷകനായ വിശുദ്ധ ഇസിദോർ. കൃഷിക്കാർ, കൂലിവേലക്കാർ എന്നിവരുടെയും മാധ്യസ്ഥനായി ഇദ്ദേഹത്തെ വണങ്ങുന്നു. സ്പെയിനിലെ മാഡ്രിഡ് എന്ന സ്ഥലത്തെ ഒരു ദരിദ്ര കർഷകകുടുംബത്തിലാണ് 1070 - ൽ ഇസിദോറിന്റെ ജനനം. മരിയ ദ ല കാബസാ എന്ന സ്ത്രീയെ വിവാഹം ചെയ്തു. പിൽക്കാലത്ത് ഇവരും വിശുദ്ധയായിത്തീർന്നു. ഇവർക്ക് ജനിച്ച കുട്ടി ചെറുപ്പത്തിലെ തന്നെ മരിച്ചു. 1130 - മേയ് 15 - ന് ഇസിദോർ അന്തരിച്ചു[2].
വിശുദ്ധ ഇസിദോർ Saint Isidore | |
---|---|
Confessor | |
ജനനം | c. 1070 മാഡ്രിഡ്, സ്പെയിൻ |
മരണം | മേയ് 15, 1130 (പ്രായം 59) മാഡ്രിഡ്, സ്പെയിൻ |
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ അഗ്ലിപയൻ സഭ |
വാഴ്ത്തപ്പെട്ടത് | മേയ് 2, 1619, റോം by പോൾ അഞ്ചാമൻ മാർപ്പാപ്പ |
നാമകരണം | മാർച്ച് 12, 1622, റോം by ഗ്രിഗറി പതിനഞ്ചാമൻ മാർപ്പാപ്പ |
ഓർമ്മത്തിരുന്നാൾ | മേയ് 15;[1] ഒക്ടോബർ 25; മാർച്ച് 22 |
മദ്ധ്യസ്ഥം | കൃഷിക്കാർ, കൂലിവേലക്കാർ; San Isidro Cuz Cuz |
മാഡ്രിഡ്, സ്‌പെയ്‌ൻ, ലിയോൺ, സർഗോസ, സിവില്ലി എന്നിവയുടെ പുണ്യവാളനായി ഇസിദോർ അറിയപ്പെടുന്നു. അവസാനമായി ഇസിദോറിനെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണൽ റൂറൽ ലൈഫ് കോൺഫ്രൻസിന്റെ പേട്രണായും പ്രഖ്യാപിച്ചു. മെയ് 15 ന് ഇദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കപ്പെടുന്നു. 1622 -ൽ സ്‌പെയിൻകാരായ നാലു പ്രമുഖർക്കൊപ്പമാണ് ഇസിദോർ വിശുദ്ധപദവിയിലെത്തിയത്. വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള, ആവിലായിലെ വിശുദ്ധ തെരേസ, വിശുദ്ധ ഫ്രാൻസീസ് സേവ്യർ, വിശുദ്ധ ഫിലിപ്പ് നേരി എന്നിവരാണ് മറ്റു വിശുദ്ധർ. ഇവർ പഞ്ചവിശുദ്ധർ എന്നറിയപ്പെടുന്നു[3].
അവലംബം
തിരുത്തുക- ↑ Roman Martyrology 2001 for 21st-century date; Catholic Encyclopedia (1910) for (same) early 20th-century date
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-24. Retrieved 2011-05-23.
- ↑ http://www.americancatholic.org/features/saints/saint.aspx?id=1384