ക്ഷീണമൈ തിരുഗ
ത്യാഗരാജസ്വാമികൾ മുഖാരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ക്ഷീണമൈ തിരുഗ.[1]
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | ക്ഷീണമൈ തിരുഗ ജൻമിഞ്ചേ സിദ്ധിമാനുരാ ഓ മനസാ |
മനസേ എട്ടുതരം സിദ്ധികളിൽ നിന്നുമുള്ള ഫലം ലഭിക്കുന്നതു തടഞ്ഞ് വീണ്ടും ഭൂമിയിൽ ജനിക്കാൻ ഇടയാകുന്ന കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കൂ. |
അനുപല്ലവി | ഗീർവാണ നാടകാലങ്കാര വേദ പു- രാണ യജ്ഞജപതപാദുല ഫലമുലു |
സാഹിത്യം, സംഗീതം, നാടകം, അലങ്കാരം, വേദപുരാണങ്ങൾ, യജ്ഞം, മന്ത്രം, തപം എന്നീ എട്ടുതരം സിദ്ധികളിൽ നിന്നുമുള്ള ഫലം ലഭിക്കുന്നതു തടഞ്ഞ് വീണ്ടും ഭൂമിയിൽ |
ചരണം | എദിജേസിന ജഗന്നാഥുഡു ശിരമുന ഹൃദയമുന വഹിഞ്ചി പദിലമൈന സദ്‌പദമുലൊസങ്കേ ബാട ത്യാഗരാജവിനു തുനി ഭജനരാ |
പുനർജനനങ്ങളിൽ നിന്നും വിടുതൽ ലഭിക്കാനുള്ള മാർഗം ത്യാഗരാജനാൽ പ്രകീർത്തിക്കപ്പെടുന്ന ഭഗവാന്റെ നാമം ജപിക്കലാണ്. അതുകൊണ്ട് ജഗന്നാഥൻ നിങ്ങളോട് എന്തൊക്കെ ചെയ്താലും ബുദ്ധിപരമായും വികാരപരമായും എതിർപ്പോടെയാണെങ്കിലും അതു സ്വീകരിക്കുക |
അവലംബം
തിരുത്തുക- ↑ "Thyagaraja Kritis" (PDF). sangeetha priya.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:ത്യാഗരാജൻ എന്ന താളിലുണ്ട്.