ക്വില മുബാറക്
പഞ്ചാബിലെ ബഠിംഡ നഗരത്തിന്റെ മധ്യഭാഗത്തുള്ള ഒരു ചരിത്രസ്മാരകമാണ്[1] ക്വില മുബാറക് (Qila Mubarak).(പഞ്ചാബി: ਕ਼ਿਲਾ ਮੁਬਾਰਕ, ഹിന്ദി: क़िला मुबारक, ഉർദു: قلعہ مبارک), AD 90-110 മുതൽ തന്നെ ഈ നഗരം ഇതിന്റെ ഇപ്പോഴുള്ള സ്ഥാനത്തുതന്നെ നിലനിന്നിരുന്നു. ആദ്യമായി ദില്ലി ഭരിച്ച സ്ത്രീയായ റസിയ സുൽത്താന തോൽപ്പിക്കപ്പെട്ടതിനുശേഷം തടവിൽ കിടന്നത് ക്വില മുബാറക്കിലാണ്[2]. ഇതിന്റെ ഭിത്തിയിലെ ഇഷ്ടികകൾ കുശാന കാലത്തോളം പഴക്കമുള്ളതാണ്.
ക്വില മുബാറക് | |
---|---|
Location | Bhatinda, Punjab, India |
Coordinates | 30°12′29″N 74°56′15″E / 30.20806°N 74.93750°E |
Height | 30 meters |
Built | 6th century CE |
ബാബർ ആദ്യമായി ഇന്ത്യയിലേക്കു കടന്നുവന്നപ്പോൾ കൊണ്ടുവന്ന പീരങ്കികളിൽ നാലെണ്ണം ഇവിടെ കാണാം.
അവലംബം
തിരുത്തുക- ↑ "Alphabetical List of Monuments – Punjab". Archaeological Survey of India - Chandigarh circle. Archived from the original on 2018-06-25. Retrieved 25 Jun 2018.
- ↑ "Queen Razia Sultana's story crumbles in Bathinda fort". The Times of India. 29 May 2017. Retrieved 25 Jun 2018.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകQila Mubarak എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.