ക്വാണ്ടം സംഖ്യകൾ
ഒരു ഇലക്ട്രോണിന്റെ വിലാസം എന്നു തന്നെ ക്വാണ്ടം സംഖ്യകളെ വിശേഷിപ്പിക്കാം. നാലുതരം ക്വാണ്ടും സംഖ്യകളുണ്ട്.
- പ്രിൻസിപ്പൾ ക്വാണ്ടം സംഖ്യ
- അസിമുത്തൽ ക്വാണ്ടം സംഖ്യ
- കാന്തിക ക്വാണ്ടം സംഖ്യ
- സ്പിൻ ക്വാണ്ടം സംഖ്യ
പ്രിൻസിപ്പിൾ ക്വാണ്ടം സംഖ്യ
തിരുത്തുകപ്രധാന ഊർജ്ജ ഷെല്ലിനെപറ്റിയുള്ള വിവരം നൽകുന്നു.‘n‘ ആണ് ഇതിന്റെ പ്രതീകം. പ്രിൻസിപ്പൾ ക്വാണ്ടം സംഖ്യയുടെ മൂല്യം കൂടുന്നതിനനുസരിച്ച് ന്യൂക്ലിയസിൽ നിന്നുള്ള ഇലക്ട്രോണിന്റെ ദൂരവും, ഊർജ്ജവും കൂടുന്നു.
n-ന്റെ മൂല്യം 1,2,3,4... എന്നിങ്ങനെയാണ്.
n = 1 എന്നത്‍, K ഷെല്ലിനെ സൂചിപ്പിക്കുന്നു.
n = 2 എന്നത്‍, L ഷെല്ലിനെ സൂചിപ്പിക്കുന്നു.
n = 3 എന്നത്‍, M ഷെല്ലിനെ സൂചിപ്പിക്കുന്നു.
n = 4 എന്നത്‍, N ഷെല്ലിനെ സൂചിപ്പിക്കുന്നു.
അസിമുത്തൽ ക്വാണ്ടം സംഖ്യ
തിരുത്തുകസബ് ഷെല്ലിനെ പറ്റിയുള്ള വിവരം തരുന്നു.ഇതിൽ നിന്നും ഓർബിറ്റലിനെ രൂപത്തെപറ്റി നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നു. പ്രതീകം l ആണ്. l-ന്റെ മൂല്യം 0 മുതൽ n-1 വരെയുള്ള പൂര്ണ്ണസംഖ്യകളാണ്.
l =0 എന്നത്, s സബ് ഷെല്ലിനെ സൂചിപ്പിക്കുന്നു.
l =1 എന്നത്, p സബ് ഷെല്ലിനെ സൂചിപ്പിക്കുന്നു.
l =2 എന്നത്, d സബ് ഷെല്ലിനെ സൂചിപ്പിക്കുന്നു.
l =3 എന്നത്, f സബ് ഷെല്ലിനെ സൂചിപ്പിക്കുന്നു.
l =4 എന്നത്, g(g സബ്ഷെല്ലുള്ള മൂലകങ്ങൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.) സബ് ഷെല്ലിനെ സൂചിപ്പിക്കുന്നു.
കാന്തിക ക്വാണ്ടം സംഖ്യ
തിരുത്തുകഓർബിറ്റലിൽ, ഇലക്ട്രോണിന്റെ സ്ഥലക്രമീകരണത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. ഇത് m എന്ന അക്ഷരം വെച്ച് സൂചിപ്പിക്കുന്നു. m-ന്റെ മൂല്യം -l മുതൽ +l വരെയുള്ള പൂര്ണ്ണസംഖ്യകളാണ്.
സ്പിൻ ക്വാണ്ടം സംഖ്യ
തിരുത്തുക‘s‘ എന്ന അക്ഷരം വെച്ചാണ് സൂചിപ്പിക്കുന്നത്. ഇലക്ട്രോൺ ചുറ്റുന്ന ദിശയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.ഇതിൻ ര ണ്ട് മൂല്യങ്ങൾ വരാം - +1/2,-1/2
ചുരുക്കത്തിൽ,
പേര് | പ്രതീകം | ഓർബിറ്റൽ അർത്ഥം | മൂല്യങ്ങൾ | മൂല്യത്തിൻ ഉദാഹരണം |
---|---|---|---|---|
പ്രിൻസിപ്പിൾ ക്വാണ്ടം സംഖ്യ | ഷെൽ | |||
അസിമുത്തൽ ക്വാണ്ടം സംഖ്യ | സബ് ഷെൽ | ( | for : | |
കാന്തീക ക്വാണ്ടം സംഖ്യ, | സ്ഥലക്രമീകരണം | for : | ||
സ്പിൻ ക്വാണ്ടം സംഖ്യ | ചുറ്റൽ | for an electron, either: |