ക്വാണ്ടം മെക്കാനിക്സിനെയും സാമാന്യ ആപേക്ഷികതയെയും കൂട്ടിയോജിപ്പിച്ച് ഒരു പുതിയസിദ്ധാന്തം നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് ക്വാണ്ടം ഗുരുത്വം ഉടലെടുക്കുന്നത്. ഈ സിദ്ധാന്തം വളരെ ദുർബ്ബലമായ ഗുരുത്വത്തിൽ ക്വാണ്ടം സിദ്ധാന്തം തരുന്ന ഫലങ്ങളും വലിയ പ്രവർത്തനങ്ങളിൽ സാമാന്യആപേക്ഷികത തരുന്ന ഫലങ്ങളും തരുന്നു. ഈ സിദ്ധാന്തത്തിന് ക്വാണ്ടം പ്രഭാവങ്ങളും ശക്തമായ ഗുരുത്വ ഫീൽഡുകളും ഉള്ള സന്ദർഭങ്ങളിലെ ഫലങ്ങളും പ്രവചിക്കാനുള്ള കഴിവുണ്ടായിരിക്കണം. മറ്റു ത്രിമാന തലങ്ങളിൽ ക്വാണ്ടം സിദ്ധാന്തത്തിനുണ്ടായ വൻവിജയമാണ് ഗുരുത്വം ക്വാണ്ടൈസ് ചെയ്യാനുള്ള ശ്രമങ്ങൾക്കുപിന്നിൽ. സ്ട്രിങ്ങ് സിദ്ധാന്തങ്ങൾ ഗുരുത്വത്തിനെ മറ്റ് മൂന്ന് അടിസ്ഥാന ബലങ്ങളുമായി കൂട്ടിച്ചേർക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.

Beyond the Standard Model
Standard Model
"https://ml.wikipedia.org/w/index.php?title=ക്വാണ്ടം_ഗുരുത്വം&oldid=2834258" എന്ന താളിൽനിന്ന് ശേഖരിച്ചത്