ക്ലോറിസ് ലീച്ച്മാൻ
ക്ലോറിസ് ലീച്ച്മാൻ (ജനനം: ഏപ്രിൽ 30, 1926) ഒരു അമേരിക്കൻ സ്വഭാവ നടിയും ഹാസ്യനടിയുമായിരുന്നു. ഏഴ് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന കരിയറിൽ എട്ട് പ്രൈംടൈം എമ്മി അവാർഡുകളും ഒരു ഡേടൈം എമ്മി അവാർഡും ദ ലാസ്റ്റ് പിക്ചർ ഷോയിലെ (1971) അഭിനയത്തിന്റെപേരിൽ ഒരു അക്കാദമി അവാർഡും അവർ നേടിയിട്ടുണ്ട്.
ക്ലോറിസ് ലീച്ച്മാൻ | |
---|---|
ജനനം | |
മരണം | ജനുവരി 26, 2021 | (പ്രായം 94)
കലാലയം | നോർത്ത്വെസ്റ്റേൺ യൂണിവേഴ്സിറ്റി |
തൊഴിൽ | നടി, ഹാസ്യതാരം |
സജീവ കാലം | 1942–2021 |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 5 |
ബന്ധുക്കൾ | ക്ലയർബോൺ കാരി (സഹോദരി) അനബേൽ എൻഗ്ലണ്ട് (granddaughter) |
മിസ് ഷിക്കാഗോയെന്ന നിലയിൽ, ലീച്ച്മാൻ തന്റെ ഇരുപതാമത്തെ മിസ്സ് അമേരിക്ക മത്സരത്തിൽ പങ്കെടുക്കുകയും 1946 ൽ മികച്ച 16 സ്ഥാനങ്ങളിൽ ഇടം നേടുകയും ചെയ്തു. സിബിഎസ് ഹാസ്യപരമ്പരയായിരുന്ന ദി മേരി ടൈലർ മൂർ ഷോയിലെയും അതിന്റെ ഉപോത്പന്നമായ 1970 കളിലെ ഫിലിസ് എന്ന പരമ്പരയിലേയും സൂത്രശാലിയായ ഭൂവുടമസ്ഥ ഫിലിസ് ലിൻഡ്സ്ട്രോം ആണ് അവരുടെ അവളുടെ ഏറ്റവും ദൈർഘ്യമേറിയ വേഷം.
യംഗ് ഫ്രാങ്കൻസ്റ്റൈൻ (1974), ഹൈ ആങ്സൈറ്റി (1977), ദ ഹിസ്റ്ററി ഓഫ് ദി വേൾഡ്, പാർട്ട് I (1981) എന്നീ മൂന്ന് മെൽ ബ്രൂൿസ് ചിത്രങ്ങളിലും അവർ അഭിനയിച്ചു. 1986 മുതൽ 1988 വരെ എൻബിസി ഹാസ്യപരമ്പര ദി ഫാക്റ്റ്സ് ഓഫ് ലൈഫിൽ ബെവർലിയിൽ ആൻ സ്റ്റിക്കിൾ എന്ന കഥാപാത്രമായി ആയി അഭിനയിക്കുകയും കൂടാതെ ബെവർലി ഹിൽബില്ലീസിൽ (1993) ഒരു മുത്തശ്ശിയായി അഭിനയിച്ചു. 2000 കളിൽ, മാൽക്കം ഇൻ ദ മിഡിൽ എന്ന ഫോക്സിന്റെ ഹാസ്യപരമ്പരയിൽ ഗ്രാൻമ ഐഡയായി ലീച്ച്മാൻ ആവർത്തിച്ചഭിനയിക്കുകയും 2008 ൽ ബോബ് സാഗെറ്റിന്റെ നർമ്മ പരമ്പരയായ കോമഡി സെൻട്രൽ റോസ്റ്റിൽ ഒരു റോസ്റ്ററായി പ്രത്യക്ഷപ്പെടുകയും ചെയ്തു.
2008ൽ എബിസി റിയാലിറ്റി മത്സര പരമ്പരയായ ഡാൻസിംഗ് വിത്ത് ദ സ്റ്റാർസിന്റെ ഏഴാം സീസണിൽ കോർക്കി ബല്ലാസുമായി ജോടിയായി ഒരു മത്സരാർത്ഥിയായിരുന്നു. അക്കാലത്ത് 82 വയസ്സായിരുന്ന അവർ, ഈ പരമ്പരയിൽ നൃത്തം ചെയ്ത ഏറ്റവും പ്രായം കൂടിയ മത്സരാർത്ഥിയുമായിരുന്നു.[1] 2010-14 കാലഘട്ടത്തിൽ ഫോക്സ് ഹാസ്യ പരമ്പയായ റൈസിംഗ് ഹോപ്പിൽ മൌ മൌ എന്ന കഥാപത്രമായി അഭിനയിച്ചു.
2017 ൽ അമേരിക്കൻ ഗോഡ്‌സ് എന്ന സ്റ്റാർസ് ടെലിവിഷൻ പരമ്പരയിൽ സോറ്യ വെച്ചർന്യായയുടെ വേഷം ചെയ്തു.
ആദ്യകാലജീവിതം
തിരുത്തുകഐയവയിലെ ഡെസ് മൊയ്‌നിൽ മാതാപിതാക്കളുടെ മൂന്ന് പെൺമക്കളിൽ മൂത്തയാളായി ലീച്ച്മാൻ ജനിച്ചു. തിയോഡോർ റൂസ്‌വെൽറ്റ് ഹൈസ്‌കൂളിൽ വിദ്യാഭ്യാസത്തിനു ചേർന്നു. ക്ലോറിസ് (മുമ്പ്, വാലസ്; 1901-1967), ബെർക്ക്ലി ക്ലൈബോർൺ "ബക്ക്" ലീച്ച്മാൻ (1903–1956) എന്നിവരായിരുന്നു മാതാപിതാക്കൾ. പിതാവ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ലീച്ച്മാൻ ലംബർ കമ്പനിയിൽ ജോലി ചെയ്തിരുന്നു.[2][3][4][5]
അവരുടെ ഇളയ സഹോദരി മേരി ഷോ ബിസിനസിൽ ഉണ്ടായിരുന്നില്ല. മധ്യത്തിലുള്ള സഹോദരി ക്ലൈബോൺ കാരി (1932–2010) ഒരു അഭിനേത്രിയും ഗായികയുമായിരുന്നു.[6] അവരുടെ മാതൃ മുത്തശ്ശി ബോഹെമിയൻ (ചെക്ക്) വംശജയായിരുന്നു.[7]
കൗമാരപ്രായത്തിൽ, ഡെസ് മൊയ്‌നിലെ ഡ്രേക്ക് യൂണിവേഴ്‌സിറ്റിയിൽ വാരാന്ത്യങ്ങളിൽ പ്രാദേശികരായ യുവതീയുവാക്കൾ അവതരിപ്പിച്ചിരുന്ന നാടകങ്ങളിൽ ലീച്ച്മാൻ പ്രത്യക്ഷപ്പെട്ടിരുന്നു.[8] ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം, ഇല്ലിനോയി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നാടകം പഠിച്ചശേഷം നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ ചേരുകയും അവിടെ ഗാമ ഫൈ ബീറ്റയിലെ ഒരു അംഗമായിത്തീർന്ന അവരുടെ സഹപാഠികളായിരുന്നു പിൽക്കാല കോമിക്ക് നടന്മാരായിരുന്ന പോൾ ലിൻഡെ, ഷാർലറ്റ് റേ എന്നിവർ. 1946 ൽ മിസ് അമേരിക്ക സൌന്ദര്യമത്സരത്തിൽ പങ്കെടുത്തശേഷം അവർ ടെലിവിഷനിലും സിനിമകളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങി.
സ്വകാര്യജീവിതം
തിരുത്തുക1953 മുതൽ 1979 വരെ ഹോളിവുഡ് നടനും സംവിധായകനുമായിരുന്ന ജോർജ്ജ് എംഗ്ലണ്ടിനെ ലീച്ച്മാൻ വിവാഹം കഴിച്ചു. സ്വഭാവ നടി മാബെൽ ആൽബർട്ട്സണായിരുന്നു അവരുടെ മുൻ അമ്മായിയമ്മ. ഈ വിവാഹത്തിൽ അവർക്ക് ബ്രയാൻ (1986-ൽ അന്തരിച്ചു), മോർഗൻ, ആദം, ദീന, ജോർജ്ജ് എന്നിങ്ങനെ നാല് ആൺമക്കളും ഒരു മകളുമായി അഞ്ച് മക്കളുണ്ടായിരുന്നു. അവരിൽ ചിലർ ഷോ ബിസിനസ്സിലുണ്ടായിരുന്നു. പുത്രൻ മോർഗൻ 1980 കളിലും 1990 കളുടെ പ്രാരംഭത്തിലും ഗൈഡിംഗ് ലൈറ്റ് എന്ന പരമ്പരയിൽ അഭിനയിച്ചിരുന്നു.
മരണം
തിരുത്തുക2021 ജനുവരി 27 ന്, കാലിഫോർണിയയിലെ എൻസിനിറ്റാസിലുള്ള വസതിയിൽ 94-ആം വയസ്സിൽ ലീച്ച്മാൻ സ്വാഭാവിക കാരണങ്ങളാൽ മരിച്ചുവെന്ന് പ്രഖ്യാപിക്കപ്പെട്ടു. മരണ തീയതി ജനുവരി 266[9][10] അല്ലെങ്കിൽ 27 ആയി പലതവണ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.[11][12]
അവലംബം
തിരുത്തുക- ↑ Us Weekly, Issue 718, pg. 82.
- ↑ "Cloris Leachman Biography". FilmReference. 2008. Retrieved April 4, 2008.
- ↑ Longden, Tom. "Famous Iowans". The Des Moines Register. Archived from the original on സെപ്റ്റംബർ 7, 2012. Retrieved ജൂൺ 18, 2009.
- ↑ "West Bancorporation Inc". SEC Info. Retrieved April 22, 2010.
- ↑ "Claiborne Leachman Cary obituary". Des Moines Register. March 28, 2010. Retrieved September 22, 2010.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Dore, Shalini (March 29, 2010). "Claiborne Cary dies at 78, Actress was also a cabaret performer". Variety. Retrieved April 2, 2010.
- ↑ "Cloris Leachman Drives Fast, Dances Well, Adores Her Grandkids". grandparents.com. Archived from the original on മാർച്ച് 2, 2012. Retrieved ഒക്ടോബർ 22, 2016.
- ↑ Marie, Denise (August 20, 2014). Interview with Cloris Leachman. "Cloris Leachman Interview". Distinctive Style. https://www.youtube.com/watch?v=d_jPVeYXgq4. ശേഖരിച്ചത് July 13, 2016.
- ↑ Carmel Dagan (January 27, 2021). "Cloris Leachman, Emmy and Oscar Winner, Dies at 94". Variety. Retrieved January 27, 2021.
- ↑ "Cloris Leachman, Oscar-winning actress and prolific TV star, dies at 94". Los Angeles Times. January 27, 2021.
- ↑ Berkvist, Robert (January 27, 2021). "Cloris Leachman, Oscar Winner and TV Comedy Star, Is Dead at 94" – via NYTimes.com.
- ↑ Bernstein, Adam. "Cloris Leachman, Oscar-winning actress who played Frau Blücher (neighhh!) in 'Young Frankenstein,' dies at 94" – via www.washingtonpost.com.