ക്ലോഡിൻ ആൻഡ്രെ

ബെൽജിയൻ കൺസർവേഷനിസ്റ്റ്

ഒരു ബെൽജിയൻ കൺസർവേഷനിസ്റ്റാണ് ക്ലോഡിൻ ആൻഡ്രെ (ജനനം: 1946 നവംബർ 6, ബെൽജിയത്തിലെ ഹൈനൗട്ട് പ്രവിശ്യയിലെ ലാ ഹെസ്ട്രെയിൽ). അവർ 1994 ൽ ബൊനൊബൊ സങ്കേതമായ ലോല യാ ബോണോബോ സ്ഥാപിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ലുക്കായ താഴ്‌വരയിൽ കിൻ‌ഷാസയുടെ തെക്ക്, മോണ്ട് എൻ‌ഗാഫുലയിൽ ആണ് ഇത് സ്ഥിതിചെയ്യുന്നത്.[5]

ക്ലോഡിൻ ആൻഡ്രെ
കിൻ‌ഷാസയിലെ ലോല യാ ബോണോബോയിൽ ക്ലോഡിൻ ആൻഡ്രെ, - September 2012.
ജനനം (1946-11-06) 6 നവംബർ 1946  (78 വയസ്സ്)
ലാ ഹെസ്ട്രെ, ഹൈനോട്ട്, ബെൽജിയം
അറിയപ്പെടുന്നത്Study of bonobos, conservation, animal welfare
പുരസ്കാരങ്ങൾപ്രിൻസ് ലോറന്റ് പ്രൈസ് (ബെൽജിയം),[1] നാഷണൽ ഓർഡർ ഓഫ് മെറിറ്റ് (ഫ്രാൻസ്),[2] വന്യജീവികളോടുള്ള സ്ത്രീകളുടെ പ്രതിബദ്ധതയ്ക്കുള്ള ബദാം-ഇവാൻസ് അവാർഡ് (ട്വിക്രോസ് സൂ, ഇംഗ്ലണ്ട്) [3][4]
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾലോല യാ ബോണോബോ

വേട്ടക്കാരുടെ പ്രവൃത്തി കാരണം അനാഥരായ ബോണബോസിനെ ശേഖരിക്കുകയും ഒടുവിൽ അവയെ ഒരു വന സംരക്ഷണ കേന്ദ്രത്തിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് സങ്കേതത്തിന്റെ ലക്ഷ്യം. ലോല യാ ബോണോബോ സ്ഥാപിച്ച അതേ വർഷം ക്ലോഡിൻ ആൻഡ്രെ കോംഗോയിൽ ഫ്രണ്ട്സ് ഓഫ് അനിമൽസ് ആരംഭിച്ചു. അതിൽ ഇപ്പോഴും അവർ പ്രസിഡന്റാണ്.

മുൻകാല ജീവിതം

തിരുത്തുക

വെറ്റിനറി സർജനായിരുന്ന അച്ഛനോടൊപ്പം കുട്ടിക്കാലത്ത് ക്ലോഡിൻ കോംഗോയിലെത്തി. അന്നുമുതൽ അവിടെ താമസിക്കുന്നു. അപൂർവമായ കലാസൃഷ്ടികൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഒരു ആർട്ട് ബൂറ്റീക് അവർ നടത്തിയിരുന്നു. വിക്ടറിനെ വിവാഹം കഴിച്ച അവർക്ക് അഞ്ച് മക്കളുണ്ട്. 1990 കളിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ തലസ്ഥാന നഗരമായ കിൻ‌ഷാസയിൽ യുദ്ധം ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തിയപ്പോൾ ക്ലോഡിൻ കിൻ‌ഷാസ മൃഗശാലയിൽ ഒരു സന്നദ്ധപ്രവർത്തകയായി ജോലി ചെയ്തു. കാരണം മൃഗങ്ങളെ അവഗണിക്കുകയും അവ പട്ടിണിയിലാവുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ മറ്റിടങ്ങളിൽ യുദ്ധം കാരണം ആളുകൾക്ക് പരമ്പരാഗത ഭക്ഷ്യ ഉൽപാദനം ബുദ്ധിമുട്ടായിരുന്നു. പകരം തങ്ങൾക്കും കുടുംബത്തിനും ഭക്ഷണം നൽകാനായി ബുഷ്മീറ്റിലേക്ക് തിരിഞ്ഞു. ഇത് കിൻ‌ഷാസയിലെ തെരുവുകളിൽ അനാഥരായ ബോണബോസുകളെ വിൽ‌ക്കുന്നതിലേയ്‌ക്കായി നയിച്ചു. ഈ സാഹചര്യത്തിലാണ് ക്ലോഡിൻ ലോല യാ ബോണോബോ ആരംഭിച്ചത്.[1]

  1. 1.0 1.1 "Friends of Bonobos website: The story of Lola ya Bonobo". Archived from the original on 2014-02-16.
  2. "Claudine Andre - Founder of Lola Ya Bonobo". The Homo Bonobo Project. Retrieved 2014-08-01.
  3. "Zoo and Aquarium Visitor's Web Site: Susannah York, Stefanie Powers and Miranda Richardson Embrace Zoo Award To Claudine André". Zandavisitor.com. Archived from the original on 2012-03-27. Retrieved 2014-08-01.
  4. "BBC website: Expert honoured for bonobo work - 28 November 2008". BBC News. 2008-11-28. Retrieved 2014-08-01.
  5. "The story of Lola ya Bonobo". Lola ya Bonobo. Archived from the original on 2014-02-16. Retrieved 12 March 2011.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്ലോഡിൻ_ആൻഡ്രെ&oldid=3818583" എന്ന താളിൽനിന്ന് ശേഖരിച്ചത്