ക്ലോഡിയ കരോൾ (ജനനം: c. 1969) കൂടുതൽ വിറ്റഴിക്കപ്പെടുന്ന കൃതികളുടെ കർത്താവായ ഒരു ഐറിഷ് എഴുത്തുകാരിയും ഒപ്പംതന്നെ ഒരു അഭിനേത്രിയുമാണ്. വളരെക്കാലം നീണ്ടുനിന്ന സോപ്പ് ഓപ്പറയായ “ഫെയർ സിറ്റി”യിലെ പ്രധാന അഭിനേത്രിയായിരുന്നു.

Claudia Carroll
ജനനംc. 1969
Dublin, Ireland
തൂലികാ നാമംClaudia Carroll
തൊഴിൽWriter, Actress
ദേശീയതIrish

ജീവിതരേഖ

തിരുത്തുക

ക്ലോഡിയ കരോൾ ജനിച്ചത് ഡബ്ലിനിലാണ്. ഡബ്ലിൻ യൂണിവേഴ്സിറ്റി കോളജ്, ഡബ്ലിനിലെ ദ കോളജ് ഓഫ് മ്യൂസിക്, ഗെയെറ്റി സ്കൂൾ ഓഫ് ആക്ടിംഗ് എന്നിവിടങ്ങളിൽനിന്ന് കലാപരമായ വിദ്യാഭ്യാസം നേടി. “ഫെയർ സിറ്റി” എന്ന  ഐറിഷ് ടി.വി. സോപ്പ് ഓപ്പറയിലെ നിക്കോള പ്രെൻഡർഗാസ്റ്റ് എന്ന കഥാപാത്രം പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ നേടിയിരുന്നു. അഭിനയത്തോടൊപ്പം നോവൽ രചന തുടർന്നിരുന്നു. പലപ്പോഴും ഡ്രസിംഗ് റൂമിലിരുന്നാണ് രചന നടത്തിയിരുന്നത്. 2004 ൽ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. 2007 ൽ ടി.വി. ഷോയിൽനിന്നു വിരമിക്കുകയും സാഹിത്യവിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

നോവലുകൾ

തിരുത്തുക

·        ഹി ലവ്സ് മി നോട്ട്...ഹി ലവ്സ് മി -  2004

·        റിമൈൻഡ് മി എഗേൻ വൈ ഐ നീഡ് എ മാൻ - 2005

·        ദ ലാസ്റ്റ് ഓഫ് ദ ഗ്രേറ്റ് റൊമാൻറിക്സ് - 2005

·        ഐ നെവർ ഫാൻസീഡ് ഹിം എനിവേ - 2007

·        ഡു യു വാണ്ട് ടു നോ എ സീക്രട്ട് - 2008

·        ഇഫ് ദിസ് ഈസ് പാരഡൈസ്, ഐ വാണ്ട് മൈ മണി ബാക്ക്- 2009

·        പേർസണലി ഐ ബ്ലെയിം മൈ ഫെയറി ഗോഡ്ഫാദർ - 2010

·        വിൽ യു സ്റ്റിൽ ലവ് മി ടുമോറൊ? - 2011

·        എ വെരി ആക്സിഡെൻറൽ ലവ് സ്റ്റോറി 2012

·        മീ ആൻറ് യൂ - 2013

·        ലവ് മീ ഓർ ലീവ് മീ - 2014

·        മീറ്റ് മീ ഇൻ മൻഹാട്ടൻ - 2015

·        ഓൾ ഷി എവർ വിഷ്ഡ് ഫോർ 2016

ചെറുകഥകൾ

തിരുത്തുക

·        ഓൾ ഐ വാണ്ട് ഫോർ ക്രിസ്തുമസ് (മറ്റ് എഴുത്തുകാരോടു ചേർന്ന്) 2012

·        ദ പെർഫക്റ്റ് എസ്കേപ്പ്: റൊമാൻറി്ക് ഷോർട്ട് സ്റ്റോറീസ് ടു റിലാക്സ് വിത്ത് (മറ്റ് എഴുത്തുകാരോടു ചേർന്ന്) 2013

·        സിംഗിൾ, ഫോർട്ടി ആൻറ് ഫാബുലസ്!: എ ലവ്…മേ ബി വാലൻറൈൻ - 2015

·        ലവ്...മേയ്ബി (മറ്റ് എഴുത്തുകാരോടു ചേർന്ന്) 2015

·        ഇൻ എ ന്യൂയോർക്ക് മിനിട്ട് - 2015

"https://ml.wikipedia.org/w/index.php?title=ക്ലോഡിയ_കരോൾ&oldid=3944196" എന്ന താളിൽനിന്ന് ശേഖരിച്ചത്