മേരി ക്ലെയർ മക്ലിന്റോക്ക് ONZM (1965 - 23 ഡിസംബർ 2022) ന്യൂസിലാൻഡിലെ ഒരു ഹീമറ്റോളജിസ്റ്റും പ്രസവചികിത്സകയും ആയിരുന്നു. രക്തസ്രാവം, രക്തം കട്ടപിടിക്കൽ എന്നിവയുമായി ബന്ധപ്പെട്ട മെഡിക്കൽ അവസ്ഥകളിലും വൈകല്യങ്ങളിലും അവൾ വിദഗ്ധയായിരുന്ന അവർ ഗർഭധാരണവുമായി ബന്ധപ്പെട്ട മെഡിക്കൽ പ്രശ്നങ്ങളുിലും വൈദഗ്ധ്യം നേടിയിരുന്നു.

ക്ലെയർ മക്ലിന്റോക്ക്

2019-ൽ മക്ലിന്റോക്ക്
ജനനം
മേരി ക്ലെയർ മക്ലിന്റോക്ക്

1965 (1965)
ഡൺഡീ, സ്കോട്ട്ലൻഡ്
മരണം (വയസ്സ് 57)
ഓക്ക്ലാൻഡ്, ന്യൂസിലാൻഡ്
കലാലയംഎഡിൻബർഗ് സർവകലാശാല
ജീവിതപങ്കാളി(കൾ)ജോൺ റെയ്നോൾഡ്സ്
കുട്ടികൾ2
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലം
സ്ഥാപനങ്ങൾഓക്ക്ലാൻഡ് സിറ്റി ഹോസ്പിറ്റൽ

ആദ്യകാല ജീവിതം

തിരുത്തുക

ഇയാൻ. മാർഗരറ്റ് മക്ലിന്റോക്ക് ദമ്പതികളുടെ മകളായി സ്‌കോട്ട്‌ലൻഡിലെ ഡണ്ടിയിലാണ് ക്ലെയർ മക്ലിൻറോക്ക് ജനിച്ചത്.[1] പിതാവ് ഡണ്ടി സർവകലാശാലയിലെ രസതന്ത്രജ്ഞനായിരുന്നപ്പോൾ മാതാവ്, ഗണിതശാസ്ത്ര അധ്യാപികയായിരുന്നു. ചെറുപ്പം മുതലേ ഒരു മെഡിക്കൽ ഡോക്ടറാകാനാണ് അവൾ ആഗ്രഹിച്ചത്.[2][3] 1989-ൽ എഡിൻബർഗ് സർവകലാശാലയിൽ മെഡിക്കൽ ബിരുദം പൂർത്തിയാക്കിയ അവർ,[4][5] തുടർന്ന് ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിൽ ഹീമറ്റോളജിയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി.[6]

ഓക്ക്‌ലാൻഡ് സിറ്റി ഹോസ്പിറ്റലിലെ റീജിയണൽ മെറ്റേണിറ്റി സർവീസുകളുടെ ക്ലിനിക്കൽ ഡയറക്ടറായിരുന്ന മക്ലിൻറോക്ക്, പിന്നീട് നാഷണൽ വിമൻസ് ഹെൽത്തിലെ ഹെമറ്റോളജിസ്റ്റും ഒബ്‌സ്റ്റട്രിക് ഫിസിഷ്യനുമായിരുന്നു.[7][8] 2000-ൽ റോയൽ ഓസ്‌ട്രലേഷ്യൻ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ ഫെലോയും 2001-ൽ ഓസ്‌ട്രലേഷ്യയിലെ റോയൽ കോളേജ് ഓഫ് പത്തോളജിസ്റ്റിലെ ഫെലോയും ആയി.[9][10] ഓക്ക്‌ലൻഡ് യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ ആൻഡ് ഹെൽത്ത് സയൻസസ് ഫാക്കൽറ്റിയിൽ ഓണററി സീനിയർ ലക്ചററായിരുന്നു അവർ.[11]

വ്യക്തി ജീവിതവും മരണവും

തിരുത്തുക

മക്ലിന്റോക്ക് ന്യൂസിലൻഡ് കലാകാരനായ ജോൺ റെയ്നോൾഡ്സിനെ വിവാഹം കഴിച്ചു, ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു. 2003-ൽ സ്തനാർബുദം ഉണ്ടെന്ന് ആദ്യമായി കണ്ടെത്തുകയും 2017-ൽ വീണ്ടും കാൻസർ വയറിലേക്ക് പടരുകയും ചെയ്തു. 2022 ഡിസംബർ 23-ന് 57-ആം വയസ്സിൽ ഓക്ക്‌ലൻഡിൽ വച്ച് അവർ മരിച്ചു.[12][13]

  1. "Claire McLintock obituary". The New Zealand Herald. 28 December 2022. Retrieved 2 January 2023.
  2. "Dr Claire McLintock on women's health & not delaying fun". Ensemble Magazine. Retrieved 28 December 2022.
  3. "Pulling Back the Curtain: Claire McLintock, MD | ASH Clinical News | American Society of Hematology". ashpublications.org. Retrieved 28 December 2022.
  4. "WTD Steering Committee". World Thrombosis Day. Archived from the original on 2022-12-28. Retrieved 27 December 2022.
  5. "Dr Claire McLintock | Clinical Haematology | Ponsonby, Auckland | New Zealand". Healthpages (in New Zealand English). Retrieved 28 December 2022.[പ്രവർത്തിക്കാത്ത കണ്ണി]
  6. "WTD Steering Committee". World Thrombosis Day. Archived from the original on 2022-12-28. Retrieved 27 December 2022.
  7. "Dr Claire McLintock | Clinical Haematology | Ponsonby, Auckland | New Zealand". Healthpages (in New Zealand English). Archived from the original on 2022-12-28. Retrieved 28 December 2022.
  8. "Dr Claire McLintock, of Auckland, ONZM for services to haematology and obstetrics | The Governor-General of New Zealand". gg.govt.nz (in ഇംഗ്ലീഷ്). Retrieved 28 December 2022.
  9. "WTD Steering Committee". World Thrombosis Day. Archived from the original on 2022-12-28. Retrieved 27 December 2022.
  10. "Dr Claire McLintock | Clinical Haematology | Ponsonby, Auckland | New Zealand". Healthpages (in New Zealand English). Retrieved 28 December 2022.[പ്രവർത്തിക്കാത്ത കണ്ണി]
  11. "Dr Claire Mclintock, Officer of NZ Order of Merit". University of Auckland. Retrieved 28 December 2022.
  12. "Claire McLintock obituary". The New Zealand Herald. 28 December 2022. Retrieved 2 January 2023.
  13. Howie, Cherie (12 August 2017). "Breast cancer sufferer Claire McLintock fundraising for new drug Palbociclib". The New Zealand Herald. Retrieved 2 January 2022.
"https://ml.wikipedia.org/w/index.php?title=ക്ലെയർ_മക്ലിന്റോക്ക്&oldid=4090954" എന്ന താളിൽനിന്ന് ശേഖരിച്ചത്