ന്യൂസിലൻഡിലെ ദക്ഷിണദ്വീപിലെ ഏറ്റവും വലിയ നദിയും വൈകാതോ നദി കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത് ഏറ്റവും നീളമേറിയ നദിയുമാണ് ക്ലൂത്ത. ദക്ഷിണ ആൽപ്സ് പർവതനിരകളിലെ വനാക തടാകത്തിലാണ് ക്ലൂത്ത നദിയുടെ ഉത്ഭവം[1]. ഉത്ഭവസ്ഥാനത്തുനിന്നും തെക്കുകിഴക്കൻ ദിശയിലേക്ക് ഒഴുകുന്ന ക്ലൂത്ത നദി ഒട്ടാഗോ സമതലത്തിലൂടെ കടന്നുപോകുന്നു. ഡുനെഡിൻ നഗരത്തിന് 75 കിലോമീറ്റർ തെക്ക്പടിഞ്ഞാറ് മാറി ശാന്തസമുദ്രത്തിലാണ് ക്ലൂത്ത നദി പതിക്കുന്നത്. 338 കിലോമീറ്റർ ആണ് ഈ നദിയുടെ ആകെ നീളം. രാജ്യത്തെ ഏറ്റവും വലിയ നദികളിലൊന്നായ ക്ലൂത്തയിലൂടെ 614 ക്യുബിക് മീറ്റർ വെള്ളമാണ് പ്രതിനിമിഷം ക്ലൂത്ത നദിയിലൂടെ ഒഴുകിയെത്തുന്നത്[2][3] . ഒട്ടാഗോ സമതലത്തിലെ കാർഷികാവശ്യങ്ങൾക്കായുള്ള ജലം പ്രദാനം ചെയ്യുന്നത് ക്ലൂത്ത നദിയാണ്. ക്ലൂത്ത നദിയിലെ ജലനിരപ്പ് ഒട്ടാഗോ സമതലത്തിൽ വെള്ളപ്പൊക്കത്തിന് മിക്കപ്പോഴും കാരണമാകാറുണ്ട്[4]. ക്ലൈഡ് അണക്കെട്ട്, റോക്സ്ബർഗ് അണക്കെട്ട് എന്നീ വലിയ ജലസംഭരണികളും ഒട്ടേറെ ചെറു അണക്കെട്ടുകളും ക്ലൂത്ത നദിയിൽ സ്ഥിതി ചെയ്യുന്നു[5] .

ക്ലൂത്ത നദി
Physical characteristics
നദീമുഖംശാന്തസമുദ്രം
0.0 metres (0 ft)
നീളം338 kilometres (210 mi)

അവലംബം തിരുത്തുക

  1. Lakes: Laka Wanaka and Hawea (from the Tourism New Zealand website)
  2. NIWA’s use of Hydro2de
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2005-04-16. Retrieved 2016-10-12.
  4. Kilby, Chris (February 2001). "Alexandra: A Practical Solution for Managing Flood Risk" (PDF). p. 4. Archived from the original (PDF) on 2013-02-10. Retrieved 2016-10-12.
  5. Ibbotson, Lucy (1 May 2012). "Contact pulls plug on dams". Otago Daily Times. Retrieved 22 May 2012.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ക്ലൂത്ത_നദി&oldid=3771551" എന്ന താളിൽനിന്ന് ശേഖരിച്ചത്