ക്ലിന്റാമൈസിൻ

രാസസം‌യുക്തം

ക്ലിന്റാമൈസിൻ നിരവധി ബാക്ടീരിയ കൊണ്ടുണ്ടാകുന്ന അണുബാധകളെ ചികിത്സിക്കുന്ന ഒരു ആന്റിബയോട്ടിക്കാണ്.[1] മധ്യ കർണ്ണ അണുബാധകൾ, അസ്ഥികൾ അല്ലെങ്കിൽ സന്ധി അണുബാധകൾ, ഇടുപ്പ് വീക്കം, സ്ട്രെപ് ത്രോട്ട്, ന്യൂമോണിയ, എൻഡോകാർഡൈറ്റിസ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.[1]മെത്തിസിലിൻ-റെസിസ്റ്റന്റ് സ്റ്റാഫൈലോകോക്കസ് ഓറിയസിന് (എംആർഎസ്എ) എതിരായും ചില കേസുകളിൽ ഇത് ഉപയോഗിക്കപ്പെടുന്നു.[2]മുഖക്കുരുവിനും, മലേറിയയ്ക്ക് ക്വനയിനോടൊപ്പം ചേർത്തും ഇത് ഫലപ്രദമാണ്.[1][3]ഇത് വായിലൂടെ കഴിക്കാനും, ഇൻഡ്രാവീനസ് വഴി ഇഞ്ചെക്ഷനായും, ചർമ്മത്തിൽ അല്ലെങ്കിൽ യോനിയിൽ പ്രയോഗിക്കുന്ന ക്രീം ആയും ലഭ്യമാണ്.[1][3]

ക്ലിന്റാമൈസിൻ
Systematic (IUPAC) name
methyl 7-chloro-6,7,8-trideoxy-6-{[(4R)-1-methyl-4-propyl-L-prolyl]amino}-1-thio-L-threo-α-D-galacto-octopyranoside
Clinical data
Pronunciation/klɪndəˈmsɪn/
Trade namesCleocin, Dalacin, Clinacin, others
AHFS/Drugs.commonograph
MedlinePlusa682399
License data
Pregnancy
category
  • AU: A
  • US: B (No risk in non-human studies)
Routes of
administration
by mouth, topical, IV, intravaginal
Legal status
Legal status
  • AU: S4 (Prescription only)
  • UK: POM (Prescription only)
  • US: ℞-only
Pharmacokinetic data
Bioavailability90% (oral)
4–5% (topical)
Protein binding95%
MetabolismHepatic
Biological half-life2–3 hours
ExcretionBiliary and renal (around 20%)
Identifiers
CAS Number18323-44-9 checkY
ATC codeJ01FF01 (WHO) D10AF01 G01AA10
PubChemCID 446598
DrugBankDB01190 checkY
ChemSpider393915 checkY
UNII3U02EL437C checkY
KEGGD00277 checkY
ChEBICHEBI:3745 ☒N
ChEMBLCHEMBL1753 ☒N
Synonyms7-chloro-lincomycin
7-chloro-7-deoxylincomycin
Chemical data
FormulaC18H33ClN2O5S
Molar mass424.98 g/mol
  • Cl[C@@H](C)[C@@H](NC(=O)[C@H]1N(C)C[C@H](CCC)C1)[C@H]2O[C@H](SC)[C@H](O)[C@@H](O)[C@H]2O
  • InChI=1S/C18H33ClN2O5S/c1-5-6-10-7-11(21(3)8-10)17(25)20-12(9(2)19)16-14(23)13(22)15(24)18(26-16)27-4/h9-16,18,22-24H,5-8H2,1-4H3,(H,20,25)/t9-,10+,11-,12+,13-,14+,15+,16+,18+/m0/s1 checkY
  • Key:KDLRVYVGXIQJDK-AWPVFWJPSA-N checkY
 ☒NcheckY (what is this?)  (verify)

പാർശ്വഫലങ്ങളും പ്രവർത്തനവും തിരുത്തുക

കുത്തിവയ്ക്കുന്ന ഭാഗത്ത് തടിപ്പും വേദനയും, വയറിളക്കവും, ഓക്കാനവും ഇവയുടെ സാധാരണ കാണപ്പെടുന്ന പാർശ്വഫലങ്ങളാണ്. [1]ക്ലോസ്റ്റീഡിയം ഡിഫിസൈൽ കോളിറ്റിസ് ഏകദേശം നാലിരട്ടിയോളം കാണപ്പെടുന്നതു കൊണ്ട് അപകടസാധ്യത വർദ്ധിക്കുന്നതിനാൽ ഈ കേസ് ആശുപത്രിയ്ക്ക് ഏറ്റെടുക്കേണ്ടിവരുന്നു.[4] ഈ കാരണത്തിന് പകരം മറ്റ് ആൻറിബയോട്ടിക്കുകൾ നിർദ്ദേശിക്കപ്പെടാം.[1]പൊതുവായി ഗർഭകാലത്ത് ഇത് സുരക്ഷിതമാണെന്ന് കരുതുന്നു. [1]ലിങ്കസോമൈഡ് ക്ലാസ്സിൽപ്പെട്ട ഇവ പ്രോട്ടീൻ നിർമ്മിക്കുന്നതിൽ നിന്നും ബാക്ടീരിയയെ തടയുന്നു.[1]

ചരിത്രം തിരുത്തുക

ക്ളിൻഡാമൈസിൻ ആദ്യമായി 1967- ലാണ് നിർമിച്ചത്.[5] ആരോഗ്യ സംവിധാനത്തിൽ അത്യാവശ്യവും സുരക്ഷിതവുമായ ഔഷധങ്ങൾ ആവശ്യമുള്ള വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ പട്ടികയിൽപ്പെട്ടതാണിത്.[6] വളരെ ചെലവേറിയതല്ലാത്ത ഈ ആന്റിബയോട്ടിക്ക് ജനറിക് മരുന്നായി ലഭ്യമാണ്.[7]ഓരോ ഗുളികക്ക് വികസ്വര രാജ്യങ്ങളിലെ മൊത്തം ചെലവ് 0.06 മുതൽ 0.12 ഡോളർ വരെയാണ്.[8]യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇത് ഒരു ഡോസിന് ഏകദേശം 2.70 ഡോളറാണ്.[1]

മെഡിക്കൽ ഉപയോഗം തിരുത്തുക

ഡെന്റൽ അണുബാധകൾ ഉൾപ്പെടെയുള്ള അനയോറോബിക് ബാക്ടീരിയകൾ മൂലമുണ്ടാകുന്ന അനയോറോബിക് അണുബാധകൾ കൈകാര്യം ചെയ്യാൻ ക്ളിൻഡാമൈസിൻ പ്രാഥമികമായി ഉപയോഗിക്കുന്നതു .[9]കൂടാതെ ശ്വാസകോശ കുഴലുകൾ, ചർമ്മം, മൃദുവായ ടിഷ്യു, പെരിടോനൈറ്റിസ് തുടങ്ങിയവയുടെ അണുബാധകൾ ചികിത്സിക്കാനും ഉപയോഗിക്കുന്നു.[10]പെൻസില്ലിനുകൾ ഹൈപെർസെൻസിറ്റീവ് ആയിട്ടുള്ളവർക്ക് ക്ളിൻഡാമൈസിൻ, എയ്റോബിക് ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധകൾ കൈകാര്യം ചെയ്യാൻ ഉപയോഗിക്കാറുണ്ട്. അസ്ഥിയെയും സന്ധിഅണുബാധകളേയും, പ്രത്യേകിച്ച് സ്റ്റാഫൈലോകോക്കസ് ഓറിയസ് ഉണ്ടാക്കുന്ന അണുബാധകൾക്കും ഇത് ഉപയോഗിക്കുന്നു.[10][11] മിതമായ മുഖക്കുരുവിനെ നിയന്ത്രിക്കാനായി ക്ളിൻഡാമൈസിൻ ഫോസ്ഫേറ്റ് ട്രോപിക്കൽ അപ്ലിക്കേഷൻ ആയി ഉപയോഗിക്കാവുന്നതാണ്.[12]

 
Clindamycin phosphate[13]

മുഖക്കുരു തിരുത്തുക

ക്ളിൻഡാമൈസിൻ ബെൻസോയിൽ പെറോക്സൈഡിനൊപ്പം സംയോജിപ്പിച്ച് ഉപയോഗിക്കുന്നത് മുഖക്കുരുവിന്റെ ചികിത്സയിൽ മറ്റു ഉൽപ്പന്നങ്ങളുടെ ഉപയോഗത്തേക്കാൾ കൂടുതൽ ഫലപ്രദമാണ്.[14][15][16]

പ്രതികൂല ഇഫക്റ്റുകൾ കൂടുതൽ ഉണ്ടെങ്കിലും ക്ളിൻഡാമൈസിൻ തനിച്ച് നൽകുന്നതിനെക്കാൾ ക്ളിൻഡാമൈസിൻ, ആഡാപാലൈൻ കോമ്പിനേഷൻ കൂടുതൽ ഫലപ്രദമാണ്.[17]

സസെപ്റ്റിബിൾ ബാക്ടീരിയ തിരുത്തുക

താഴെപ്പറയുന്ന ജീവികളെ ഉൾക്കൊള്ളുന്ന അണുബാധകൾക്കെതിരെ ഇത് ഫലപ്രദമാണ്:

  • ഏയ്റോബിക് ഗ്രാം പോസിറ്റീവ് കോക്സി വിഭാഗത്തിൽ ഉൾപ്പെടുന്ന ചില അംഗങ്ങൾ ആണ് സ്റ്റാഫൈലോകോക്കസ്, സ്ട്രെപ്റ്റോകോക്കസ് (ഉദാഹരണത്തിന്, ന്യുമോക്കോകോക്കസ്) , എന്നാൽ എന്ററോക്കോക്സിയിലില്ല.[18]
  • ചില ബാക്ടെറോയ്ഡസ്, ഫ്യൂസോബോക്ടീറിയം, പ്രിവൊറ്റെല്ല എന്നിവ അനെയറോബിക് ഗ്രാം നെഗറ്റീവ് റോഡ് ആകൃതിയിലുള്ള ബാക്റ്റീരിയയിലുൾപ്പെടുന്നതാണ്. എന്നിരുന്നാലും ബാക്ടീറോയിഡസ് ഫ്ലാജിലിസ്- ൽ പ്രതിരോധം വർദ്ധിക്കുന്നു.

മിക്ക എയറോബിക് ഗ്രാം നെഗറ്റീവ് ബാക്ടീരിയകളും (സ്യൂഡോമോണസ്, ലെഗിയോണെല്ല, ഹെയ്മോഫിലസ് ഇൻഫ്ലുവൻസ, മൊറക്സെല്ല തുടങ്ങിയവ) ക്ളിൻഡാമൈസിൻ ഇവയെ പ്രതിരോധിക്കുന്നു.[19] അനെയറോബിക് എൻട്രോബാക്ടീരിയേസിയേയും അതുപോലെ തന്നെയാണ്.[20]ശ്രദ്ധേയമായ അപവാദം കാപ്നോസൈറ്റോഫേജ് കാൻമോർസസ് ആണ്. ഇതിനായി ആദ്യം തിരഞ്ഞെടുക്കുന്ന മരുന്ന് ക്ളിൻഡാമൈസിൻ ആണ്.[21]

വൈദ്യശാസ്ത്രപരമായി രോഗകാരികളായവയുടെ എം.ഐ.സി(Minimum inhibitory concentration) സസെപ്റ്റിബിലിറ്റി ഡേറ്റ താഴെപ്പറയുന്നവയെ പ്രതിനിധാനം ചെയ്യുന്നു.

  • സ്റ്റാഫൈലോകോക്കസ് ഓറിയസ്: 0.016 μg / ml -> 256 μg / ml
  • സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ: 0.002 μg / ml - & gt; 256 μg / ml
  • സ്ട്രെപ്റ്റോകോക്കസ് പയോജെൻസ് :<0.015 μg/ml - >64 μg/ml

[22]

ഡി-ടെസ്റ്റ് തിരുത്തുക

ഗ്രാം പോസിറ്റീവ് ബാക്ടീരിയകളുടെ ടെസ്റ്റ് ചെയ്യുമ്പോൾ ക്ളിൻഡാമൈസിനിൽ സെൻസിറ്റിവിറ്റി കാണിക്കുന്നു. ബാക്ടീരിയയുടെ മക്രോലിഡ്-റെസിസ്റ്റന്റ് ഉണ്ട് എന്ന് നിർണ്ണയിക്കുന്നതിന് ഒരു "ഡി-ടെസ്റ്റ്" നടത്തുന്നത് സാധാരണമാണ്. ചില ബാക്ടീരിയകൾ ഫീനോടൈപ്പ് (ഒരു ജീവജാലത്തിന്റെ നിരീക്ഷണ സ്വഭാവസവിശേഷതകൾ (രൂപഘടന, ജൈവ രാസപരമായ സവിശേഷതകൾ, സ്വഭാവം, ഭൗതിക സവിശേഷതകൾ)) പ്രകടിപ്പിക്കുന്നതിനാൽ ഇതിനെ എം എൽ എസ് ബി (Macrolide-lincosamide-streptogramin B (MLSB)) എന്നറിയപ്പെടുന്നു. ഇതിൽ സസെപ്റ്റിബിലിറ്റി ടെസ്റ്റ് സൂചിപ്പിക്കുന്നത് ബാക്ടീരിയകൾ ക്ളിൻഡാമൈസിന് പെട്ടെന്ന് വിധേയമായുന്നതായി കാണിക്കുന്നു. എന്നാൽ ഇൻ വിട്രോ രീതിയിൽ രോഗകാരികൾ ഉത്തേജിത പ്രതിരോധം പ്രദർശിപ്പിക്കുന്നു.


അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 "Clindamycin Hydrochloride". The American Society of Health-System Pharmacists. Archived from the original on 2015-09-05. Retrieved Sep 4, 2015.
  2. Daum RS (2007). "Clinical practice. Skin and soft-tissue infections caused by methicillin-resistant Staphylococcus aureus". N Engl J Med. 357 (4): 380–90. doi:10.1056/NEJMcp070747. PMID 17652653.
  3. 3.0 3.1 Leyden, James J. (2006). Hidradenitis suppurativa. Berlin: Springer. p. 152. ISBN 9783540331018. Archived from the original on 2017-09-08.
  4. Thomas C, Stevenson M, Riley TV (2003). "Antibiotics and hospital-acquired Clostridium difficile-associated diarrhoea: a systematic review" (PDF). J Antimicrob Chemother. 51 (6): 1339–50. doi:10.1093/jac/dkg254. PMID 12746372. Archived (PDF) from the original on 2016-01-07.
  5. Neonatal Formulary: Drug Use in Pregnancy and the First Year of Life (7 ed.). John Wiley & Sons. 2014. p. 162. ISBN 9781118819517. Archived from the original on 2017-09-08.
  6. "WHO Model List of Essential Medicines (19th List)" (PDF). World Health Organization. April 2015. Archived (PDF) from the original on 13 December 2016. Retrieved 8 December 2016.
  7. Hamilton, Richart (2015). Tarascon Pocket Pharmacopoeia 2015 Deluxe Lab-Coat Edition. Jones & Bartlett Learning. p. 108. ISBN 9781284057560.
  8. "Clindamycin". International Drug Price Indicator Guide. Archived from the original on 7 January 2016. Retrieved 6 September 2015.
  9. Brook I, Lewis MA, Sándor GK, Jeffcoat M, Samaranayake LP, Vera Rojas J. Clindamycin in dentistry: more than just effective prophylaxis for endocarditis? Oral Surg Oral Med Oral Pathol Oral Radiol Endod. 2005 ;100:550-8
  10. 10.0 10.1 "Cleocin I.V. Indications & Dosage". RxList.com. 2007. Archived from the original on 2007-11-27. Retrieved 2007-12-01.
  11. Darley ES, MacGowan AP (2004). "Antibiotic treatment of gram-positive bone and joint infections" (PDF). J Antimicrob Chemother. 53 (6): 928–35. doi:10.1093/jac/dkh191. PMID 15117932. Archived (PDF) from the original on 2015-11-06.
  12. Feldman S, Careccia RE, Barham KL, Hancox J (May 2004). "Diagnosis and treatment of acne" (PDF). Am Fam Physician. 69 (9): 2123–30. PMID 15152959. Archived (PDF) from the original on 2011-07-27.
  13. "Clindamycin Phosphate Topical Solution". RxList. Archived from the original on 2017-02-02. Retrieved 2017-01-27.
  14. Cunliffe WJ, Holland KT, Bojar R, Levy SF (2002). "A randomized, double-blind comparison of a clindamycin phosphate/benzoyl peroxide gel formulation and a matching clindamycin gel with respect to microbiologic activity and clinical efficacy in the topical treatment of acne vulgaris". Clin Ther. 24 (7): 1117–33. doi:10.1016/S0149-2918(02)80023-6. PMID 12182256.
  15. Leyden JJ, Berger RS, Dunlap FE, Ellis CN, Connolly MA, Levy SF (2001). "Comparison of the efficacy and safety of a combination topical gel formulation of benzoyl peroxide and clindamycin with benzoyl peroxide, clindamycin and vehicle gel in the treatments of acne vulgaris". Am J Clin Dermatol. 2 (1): 33–9. doi:10.2165/00128071-200102010-00006. PMID 11702619.
  16. Lookingbill DP, Chalker DK, Lindholm JS, et al. (1997). "Treatment of acne with a combination clindamycin/benzoyl peroxide gel compared with clindamycin gel, benzoyl peroxide gel and vehicle gel: combined results of two double-blind investigations". J Am Acad Dermatol. 37 (4): 590–5. doi:10.1016/S0190-9622(97)70177-4. PMID 9344199.
  17. Wolf JE, Kaplan D, Kraus SJ, et al. (2003). "Efficacy and tolerability of combined topical treatment of acne vulgaris with adapalene and clindamycin: a multicenter, randomized, investigator-blinded study". J Am Acad Dermatol. 49 (3 Suppl): S211–7. doi:10.1067/S0190-9622(03)01152-6. PMID 12963897.
  18. "Lincosamides, Oxazolidinones, and Streptogramins". Merck Manual of Diagnosis and Therapy. Merck & Co. November 2005. Archived from the original on 2007-12-02. Retrieved 2007-12-01.
  19. Bell EA (January 2005). "Clindamycin: new look at an old drug". Infectious Diseases in Children. Archived from the original on October 8, 2011. Retrieved 2007-12-01.
  20. Gold, Howard S.; Robert C. Moellering, Jr. (1999). "Macrolides and clindamycin". In Root, Richard E.; Francis Waldvogel; Lawrence Corey; Walter E. Stamm (eds.). Clinical infectious diseases: a practical approach. Oxford: Oxford University Press. pp. 291–7. ISBN 0-19-508103-X. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help) Retrieved January 19, 2009 through Google Book Search.
  21. Jolivet-Gougeon A, Sixou JL, Tamanai-Shacoori Z, Bonnaure-Mallet M (April 2007). "Antimicrobial treatment of Capnocytophaga infections". Int J Antimicrob Agents. 29 (4): 367–73. doi:10.1016/j.ijantimicag.2006.10.005. PMID 17250994.
  22. http://www.toku-e.com/Assets/MIC/Clindamycin%20phosphate.pdf

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ക്ലിന്റാമൈസിൻ&oldid=3836694" എന്ന താളിൽനിന്ന് ശേഖരിച്ചത്