ചലച്ചിത്ര നിർമ്മാണത്തിലും വീഡിയോ നിർമ്മാണത്തിലും ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ക്ലാപ്പർബോർഡ്. ആദ്യം ഷോട്ടുകളും അവയുടെ ടേക്കുകളും തിരിച്ചറിയുന്നതിനും തുടർന്ന് ശബ്ദത്തിലും ചിത്രത്തിലുമുള്ള സമന്വയം എഡിറ്റുചെയ്യുന്നത് സുഗമമാക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. ഓരോ ടേക്കിന്റെയും ആരംഭത്തിലോ അവസാനത്തിലോ ക്യാമറയ്ക്ക് മുന്നിൽ ഹ്രസ്വമായി അവതരിപ്പിക്കുന്നു. ക്ലാപ്പർ, ക്ലാപ്‌ബോർഡ്, ക്യൂ കാർഡ്, ക്ലാക്കർ, സ്ലേറ്റ്, സ്ലേറ്റ് ബോർഡ്, സ്ലാപ്പർബോർഡ്, സമന്വയ സ്ലേറ്റ്, ടൈം സ്ലേറ്റ്, സ്റ്റിക്കുകൾ, ബോർഡ്, സ്മാർട്ട് സ്ലേറ്റ്, ഓർമ സ്ലേറ്റ് , ശബ്ദ മാർക്കർ എന്നിവയാണ് ഇതിൻറെ മറ്റ് പേരുകൾ.[1]

ക്ലാപ്പർബോർഡ്

ചരിത്രം

തിരുത്തുക
 
ക്ലാപ്പർബോർഡ് 1953

സ്ലേറ്റും ക്ലാപ്പർബോർഡും രണ്ട് ഭാഗങ്ങളാൽ നിർമ്മിച്ച ഉപകരണമാണ് ക്ലാപ്പർ ബോർഡ്. നിശബ്‌ദ സിനിമയുടെ കാലഘട്ടത്തിൽ ഒരു ദിവസത്തെ ഷൂട്ടിംഗിനിടെ ഫിലിം സ്റ്റോക്ക് ഐഡന്റിഫിക്കേഷന്റെ പ്രധാന ആവശ്യകത സ്ലേറ്റായിരുന്നു. ആദ്യകാല ശബ്ദ സിനിമകൾ മുതൽ (ഡിജിറ്റൽ ഛായാഗ്രഹണത്തിന്റെ വരവ് വരെ) പ്രത്യേക ഉപകരണങ്ങളിലൂടെ വിഷ്വൽ, ഓഡിയോ ട്രാക്കുകൾ പ്രത്യേക മാധ്യമങ്ങളിലൂടെയാണ് റെക്കോർഡുചെയ്തിരുന്നത്. രണ്ട് വടികൾ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ക്ലാപ്പർ കണ്ടുപിടിച്ചത് ആസ്ട്രേലിയയിലെ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ഫ്രാൻസിസ് വില്യം ത്രിംഗാണ്. ഓസ്‌ട്രേലിയയിലെ മെൽബണിലെ എഫ്ടി സ്റ്റുഡിയോയുടെ തലവനായിരുന്നു ഇദ്ദേഹം.[2] പയനിയർ സൗണ്ട് എഞ്ചിനീയറായ ലിയോൺ എം.ലിയോണിന്റെ (1903–1998) ഒരു പരിഷ്കരണമായിരുന്നു സ്റ്റിക്കുകളും സ്ലേറ്റും ചേർന്ന ക്ലാപ്‌ബോർഡ്.[3]

അരിത ഫ്രാങ്ക്ലിന്റെ 1972 ലെ ചിത്രമായ അമേസിംഗ് ഗ്രേസ് 46 വർഷം വൈകി. യുവ അക്കാദമി അവാർഡ് നോമിനേറ്റഡ് ഡയറക്ടർ സിഡ്നി പൊള്ളാക്ക് ക്ലാപ്പർബോർഡുകൾ ഉപയോഗിക്കാൻ മറന്നതായിരുന്നു കാരണം. നോൺ-ലീനിയർ എഡിറ്റിംഗ് വരുന്നതുവരെ ആ സിനിമ എഡിറ്റുചെയ്യുന്നത് അസാധ്യമാക്കിയിരുന്നു.

പ്രവർത്തനം

തിരുത്തുക

ക്ലാപ്പർബോർഡ് ഒരു 'ചോക്ക്ബോർഡ് സ്ലേറ്റ്'അല്ലെങ്കിൽ അക്രിലിക് ബോർഡ് 'ഫിലിംസ്റ്റിക്കുമായോക്ലാപ്പർസ്റ്റിക്കുമായോ സംയോജിപ്പിക്കുന്നു. നിർമ്മാണത്തിന്റെ പേര്, രംഗം, അവതരിപ്പിക്കാൻ പോകുന്ന "ടേക്ക്" എന്നിവയും സമാന വിവരങ്ങളും സ്ലേറ്റിൽ പ്രദർശിപ്പിക്കുന്നു.[4] ഒരു ക്യാമറ അസിസ്റ്റന്റ് ക്ലാപ്പർബോർഡ് പിടിക്കുന്നതിനാൽ ഫിലിംസ്റ്റിക്കുകൾ തുറന്നിരിക്കുന്ന ക്യാമറകളുടെ കാഴ്ചയിലായിരിക്കും സ്ലേറ്റ്. ഓഡിയോ റെക്കോർഡിംഗിന്റെ പ്രയോജനത്തിനായി ഈ വിവരങ്ങൾ പ്രയോജനപ്പെടുന്നു.ഫിലിംസ്റ്റിക്കുകളുടെ അടയ്ക്കുന്ന ദൃശ്യം ട്രാക്കിൽ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും.കൂടാതെ പ്രത്യേക ഓഡിയോ ട്രാക്കിൽ ഉച്ചത്തിലുള്ള "കൈയ്യടി" ശബ്ദം എളുപ്പത്തിൽ തിരിച്ചറിയാനും കഴിയും. ശബ്ദവും ചലനവും പൊരുത്തപ്പെടുത്തിക്കൊണ്ട് രണ്ട് ട്രാക്കുകളും പിന്നീട് കൃത്യമായി സമന്വയിപ്പിക്കാൻ കഴിയും. ഓരോ ടേക്കുകളും വിഷ്വൽ, ഓഡിയോ ട്രാക്കുകളിൽ തിരിച്ചറിയുന്നതിനാൽ ഫിലിമിന്റെ സെഗ്‌മെന്റുകൾ ഓഡിയോയുടെ സെഗ്‌മെന്റുകളുമായി എളുപ്പത്തിൽ പൊരുത്തപ്പെടുന്നു.

നിർമ്മാണം

തിരുത്തുക
 
ഒരു പരമ്പരാഗത മരം കൊണ്ടുള്ള സ്ലേറ്റ് ക്ലാപ്പർബോർഡ്.

പരമ്പരാഗത ക്ലാപ്പർബോർഡുകൾ മരംകൊണ്ടുള്ള സ്ലേറ്റും അതിന്റെ മുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഫിലിംസ്റ്റിക്കും ഉൾക്കൊള്ളുന്നു. ആധുനിക ക്ലാപ്പർബോർഡുകൾ സാധാരണയായി ഒരു വൈറ്റ്ബോർഡ് അല്ലെങ്കിൽ അർദ്ധസുതാര്യ അക്രിലിക് ഗ്ലാസ് സ്ലേറ്റിന് മുകളിൽ ഒരു ജോടി തടി സ്റ്റിക്കുകൾ ഉപയോഗിക്കുന്നു. (ഇതിൽ രണ്ടാമത്തെ രംഗം ചിത്രീകരിക്കുമ്പോൾ അതിലൂടെ വരുന്ന പ്രകാശം വഴി എളുപ്പത്തിൽ വ്യക്തമാകും).മിക്ക ലൈറ്റിംഗ് സാഹചര്യങ്ങളിലും കയ്യടിയുടെ വ്യക്തമായ ദൃശ്യം ഉറപ്പാക്കുന്നതിന് ഫിലിംസ്റ്റിക്കുകൾക്ക് പരമ്പരാഗതമായി കറുപ്പും വെളുപ്പും നിറങ്ങൾ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. സമീപ കാലത്ത് കാലിബ്രേറ്റഡ് വർണ്ണ വരകളുള്ള സ്റ്റിക്കുകൾ ലഭ്യമായിട്ടുണ്ട്.

എസ്.എം.പി.ടി.ഇ (സൊസൈറ്റി ഓഫ് മോഷൻ പിക്ചർ ആൻ‍ഡ് ടെലിവിഷൻ എഞ്ചിനീയർമാർ)ടൈം കോഡ് പ്രദർശിപ്പിക്കുന്ന ഇൻബിൽറ്റ് ഇലക്ട്രോണിക് ബോക്സുകളുള്ള ക്ലാപ്പർബോർഡുകളാണ് ഡിജിലേറ്റുകൾ.ക്ലാപ്പർബോർഡിൽ പ്രദർശിപ്പിച്ചിരിക്കുന്ന ടൈംകോഡ് ക്യാമറയുടെ ആന്തരിക ക്ലോക്കുമായി സമന്വയിപ്പിക്കും.അതിനാൽ വീഡിയോ ഫയലിൽ നിന്നും ശബ്‌ദ ക്ലിപ്പിൽ നിന്നും ടൈംകോഡ് മെറ്റാഡാറ്റ ശേഖരിക്കാനും അവയെ സമന്വയിപ്പിക്കാനും ഒരു എഡിറ്ററിന് എളുപ്പമാണ്.എന്നിരുന്നാലും ഇലക്ട്രോണിക് ടൈംകോഡിന് ഒരു ഷൂട്ടിംഗ് ദിവസം മുഴുവൻ നീണ്ടുനിൽക്കാൻ കഴിയും.അതിനാൽ ഡിജിറ്റൽ ടൈംകോഡുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ഫൂട്ടേജും ഓഡിയോയും സ്വമേധയാ സമന്വയിപ്പിക്കുന്നതിനുള്ള ഒരു മാർഗമുണ്ടെന്ന് ഉറപ്പാക്കുന്നതിന് ക്ലാപ്പർബോർഡിലെ ഫിലിംസ്റ്റിക്കുകൾ ഇപ്പോഴും ഒരുമിച്ച് അടയ്‌ക്കേണ്ടതുണ്ട്.

പ്രവർത്തനരീതി

തിരുത്തുക
 
ക്ലാപ്പർബോർഡിന്റെ പ്രവർത്തനം

സ്ലേറ്റിൽ സാധാരണയായി തീയതി, നിർമ്മാണ ശീർഷകം, സംവിധായകന്റെ പേര്, ഫോട്ടോഗ്രാഫി ഡയറക്ടറുടെ പേര് (DoP), രംഗ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നു - ഇത് ലോകത്ത് രണ്ട് ജനപ്രിയ സംവിധാനങ്ങളെ പിന്തുടരുന്നുണ്ട്.

  1. അമേരിക്കൻ: സീൻ നമ്പർ, ക്യാമറ ആംഗിൾ, ടേക്ക് നമ്പർ; ഉദാ. രംഗം 24, സി, ടേക്ക് 3.
  2. യൂറോപ്യൻ: സ്ലേറ്റ് നമ്പർ, ടേക്ക് നമ്പർ (ഒന്നിലധികം ക്യാമറ സജ്ജീകരണം ഉപയോഗിക്കുകയാണെങ്കിൽ ക്യാമറയുടെ അക്ഷരത്തിനൊപ്പം സ്ലേറ്റ് ഷൂട്ട് ചെയ്യുന്നു).ഉദാ. സ്ലേറ്റ് 256, ടേക്ക് 3 സി . മിക്കപ്പോഴും യൂറോപ്യൻ സിസ്റ്റത്തിൽ സീൻ നമ്പറും ഉൾപ്പെടും. എന്നിരുന്നാലും സ്ലേറ്റിൽ രംഗ നമ്പർ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ സ്ലേറ്റ് നമ്പറിനെ സീൻ നമ്പർ, ക്യാമറ ആംഗിൾ, ടേക്ക് നമ്പർ എന്നിവയിലേക്ക് മാപ്പ് ചെയ്യുന്ന ഒരു പ്രത്യേക തുടർച്ച ഷീറ്റ് ഉപയോഗിക്കാം.ഹ്രസ്വചിത്രങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആശങ്കയുണ്ടാക്കുന്ന സാങ്കേതിക കാര്യമല്ല.

അനുബന്ധം

തിരുത്തുക
  1. "'Clap!' On Set, The Signature Sound Of The Slate". NPR.org.
  2. "Frank Thring". IMDb.
  3. "Leon M. Leon". IMDb.
  4. Soniak, Matt. "Why Do They Click That Board Thing Before Filming A Movie Scene?". Mental Floss. Retrieved 2015-12-27.[better source needed]
"https://ml.wikipedia.org/w/index.php?title=ക്ലാപ്പർ_ബോർഡ്&oldid=3420727" എന്ന താളിൽനിന്ന് ശേഖരിച്ചത്