ക്ലബ്ബ് ഓഫ് പ്രസിഡൻഷ്യൽ ഷെഫ്‌സ്

ലോക രാജ്യങ്ങളിലെ പ്രസിഡന്റുമാരുടെ മുഖ്യപാചകക്കാരുടെ കൂട്ടായ്മയാണ് ക്ലബ്ബ് ഓഫ് പ്രസിഡൻഷ്യൽ ഷെഫ്‌സ് (Le Club des Chefs des Chefs (CCC)) രണ്ട് ഡസനിലധികം രാഷ്ട്രതലവൻമാരുടെ പാചകക്കാരാണ് ക്ലബ്ബിലുള്ളത്. ലോകത്തെ ഏറ്റവും പ്രത്യേകമായ പാചകശാസ്ത്ര സമൂഹമെന്നാണ് ഈ ക്ലബ്ബിനെ അനൗപചാരികമായിവിശേഷിപ്പിക്കുന്നത്. സംഘടനയുടെ ആസ്ഥാനം പാരീസ് ആണ്. 2016ൽ ഇന്ത്യയിൽ വച്ചാണ് അതിന്റെ പൊതുസഭ ചേർന്നത്.[1] ഇന്ത്യൻ രാഷ്ട്രപതിയുടെ പാചകക്കാരൻ മോൺട്ടുസെയ്‌നി, അമേരിക്കൻ പ്രഡിഡന്റിന്റെ പാചകക്കാരി ക്രിസ്റ്റിറ്റകോമർഫോർഡ്, ബ്രിട്ടീഷ് രാജ്ഞിയുടെ പാചകക്കാരൻ മാർക്ക് ഫ്‌ളാനെഗൻ തുടങ്ങിയവർ ക്ലബ്ബിൽ അംഗങ്ങളാണ്.

തുടക്കം

തിരുത്തുക

1977ൽ ഗില്ലെസ് ബ്രഗാർഡ് ആണ് ക്ലബ്ബ് സ്ഥാപിച്ചത്.[2] വർഷത്തിൽ ഒരിക്കൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് അവരുടെ ജോലി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യും.[3]

നിലവിലെ അംഗങ്ങൾ

തിരുത്തുക

മുൻ അംഗങ്ങൾ

തിരുത്തുക
  • ബർണാർഡ് വാഉഷൻ -( 1974 മൂതൽ 2013 വരെ ) - ഫ്രഞ്ച് പ്രസിഡന്റിന്റെ പാചകക്കാരൻ.[9]
  • ഹെന്റി ഹല്ലർ - 1966 മുതൽ 1987 വരെ വൈറ്റ് ഹൗസിൽ പാചകക്കാരനായിരുന്നു.[10]