ക്രിസ് ലോവൽ

അമേരിക്കന്‍ ചലചിത്ര നടന്‍

ക്രിസ്റ്റഫർ ലോവൽ (ജനനം: ഒക്ടോബർ 17, 1984) ഒരു അമേരിക്കൻ അഭിനേതാവാണ്. വെറോണിക്ക മാർസ് (2006-2007) ടെലിവിഷൻ പരമ്പരയിലെ സ്റ്റോഷ് "പിസ്" പിസ്നാർസ്കി, പ്രൈവറ്റ് പ്രാക്ടീസ് (2007-2010),  എന്ന പരമ്പരയിലെ വില്യം "ഡെൽ" പാർക്കർ, ഗ്ലോവ് (2017-2019) എന്ന പരമ്പരയിലെ  സെബാസ്റ്റ്യൻ "ബാഷ്" ഹോവാർഡ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെയാണ് അദ്ദേഹം കൂടുതലായി അറിയപ്പെടുന്നത്. അദ്ദേഹം അഭിനയിച്ച അപ്പ് ഇൻ ദി എയർ (2009), ദി ഹെൽപ്പ് (2011), പ്രോമിസിംഗ് യംഗ് വുമൺ (2020) എന്നീ സിനിമകൾ മികച്ച ചിത്രത്തിനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. സഹനിർമ്മാണവും സഹ-രചനയും നിർവ്വഹിച്ച ബിസൈഡ് സ്റ്റിൽ വാട്ടേഴ്‌സ് (2013) എന്ന ചിത്രത്തിലൂടെയാണ് ലോവൽ ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

ക്രിസ് ലോവൽ
Lowell at the 2013 San Diego Comic-Con
ജനനം
Christopher Lowell

(1984-10-17) ഒക്ടോബർ 17, 1984  (40 വയസ്സ്)
വിദ്യാഭ്യാസം
തൊഴിൽActor
സജീവ കാലം2004–present
കുട്ടികൾ1

ജീവിതരേഖ

തിരുത്തുക

ജോർജിയയിലെ അറ്റ്ലാന്റയിലാണ് ലോവൽ ജനിച്ചത്.[1] അറ്റ്ലാന്റ ഇന്റർനാഷണൽ സ്കൂളിൽ അദ്ദേഹം പഠനത്തിന് ചേരുകയും അവിടെവച്ച് നാടകത്തിലും ചലച്ചിത്രനിർമ്മാണത്തിലും താൽപ്പര്യമുണ്ടാകുകയും ചെയ്തു.[2]

  1. "Chris Lowell: Jonathan Fields On Life As We Know It". Archived from the original on 2006-11-12.
  2. "Chris Lowell: Jonathan Fields On Life As We Know It". Archived from the original on 2006-11-12.
"https://ml.wikipedia.org/w/index.php?title=ക്രിസ്_ലോവൽ&oldid=3811063" എന്ന താളിൽനിന്ന് ശേഖരിച്ചത്