ക്രിസ്റ്റൻ ബെൽ

അമേരിക്കന്‍ ചലചിത്ര നടന്‍

ക്രിസ്റ്റൻ ആൻ ബെൽ (ജനനം: ജൂലൈ 18, 1980)[1] ഒരു അമേരിക്കൻ നടിയും ഗായികയും സംവിധായികയുമാണ്. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ ടിഷ് സ്‌കൂൾ ഓഫ് ആർട്‌സിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ അഭിനയിച്ചാണ് അവർ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2001 ൽ ദി അഡ്വഞ്ചേഴ്സ് ഓഫ് ടോം സോയർ എന്ന കോമഡി മ്യൂസിക്കലിലെ ബെക്കി താച്ചർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബ്രോഡ്‌വേയിൽ അരങ്ങേറ്റം കുറിക്കുകയും അടുത്ത വർഷം ദി ക്രൂസിബിൾ എന്ന നാടകത്തിന്റെ ബ്രോഡ്‌വേ പുനരുജ്ജീവനത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. 2004 ൽ സ്പാർട്ടൻ എന്ന ആക്ഷൻ ത്രില്ലർ സിനിമയിൽ അഭിനയിക്കുകയും ടെലിവിഷൻ നാടകീയ ചിത്രമായ ഗ്രേസിസ് ചോയ്സിലെ അഭിനയത്തിന് നിരൂപക പ്രശംസ ലഭിക്കുകയും ചെയ്തു.

ക്രിസ്റ്റൻ ബെൽ
ബെൽ 2019 ലെ പാരിസ ഫാഷൻ വീക്ക് വേളയിൽ.
ജനനം
ക്രിസ്റ്റൻ ആൻ ബെൽ

(1980-07-18) ജൂലൈ 18, 1980  (43 വയസ്സ്)
കലാലയംന്യൂയോർക്ക് യൂണിവേഴ്സിറ്റി
തൊഴിൽActress, singer
സജീവ കാലം1992–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 2013)
കുട്ടികൾ2

വെറോണിക്ക മാർസ് (2004–2007) എന്ന കൌമാര നോയർ നാടകീയ ടെലിവിഷൻ പരമ്പരയിലെ ശീർഷക കഥാപാത്രമായി ബെൽ നിരൂപക പ്രശംസ നേടി. ഈ പരമ്പരയിലെ അഭിനയത്തിന് ടെലിവിഷനിലെ മികച്ച നടിക്കുള്ള സാറ്റേൺ അവാർഡ് ലഭിച്ചു. ഇതേവേഷം 2014 ലെ ചലച്ചിത്ര തുടർച്ചയിലും 2019 ലെ പരമ്പരയുടെ പുനരാവിഷ്ക്കരണത്തിലും വീണ്ടും ഈ അവതരിപ്പിച്ചു. വെറോണിക്ക മാർസിലെ അഭിനയ കാലത്ത്, ക്രിസ്റ്റൻ ബെൽ മേരി ലെയ്ൻ എന്ന കഥാപാത്രമായി റീഫർ മാഡ്നെസ്: ദി മൂവി മ്യൂസിക്കൽ (2005) എന്ന സംഗീതപ്രധാനമായ സിനിമയിൽ അഭിനയിച്ചു. 2007 മുതൽ 2008 വരെ ഹീറോസ് എന്ന സയൻസ് ഫിക്ഷൻ നാടക പരമ്പരയിൽ എല്ലെ ബിഷപ്പ് എന്ന കഥാപാത്രമായി ബെൽ അഭിനയിച്ചു. 2007 മുതൽ 2012 വരെ കൗമാര നാടക പരമ്പരയായ ഗോസിപ്പ് ഗേളിൽ ശബ്ദം നൽകി.

2008 ൽ, ഫൊർഗെറ്റിങ് സാറാ മാർഷൽ എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി അഭിനയിച്ചു. അതിനുശേഷം കപ്പിൾസ് റിട്രീറ്റ് (2009), വെൻ ഇൻ റോം (2010), യു എഗെയ്ൻ (2010), ദി ബോസ് (2016), ബാഡ് മംസ് (2016), എ ബാഡ് മംസ് ക്രിസ്മസ് (2017) ഉൾപ്പെടെയുള്ള നിരവധി ഹാസ്യ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. ഡിസ്നി ആനിമേറ്റഡ് ഫാന്റസി ചിത്രങ്ങളായ ഫ്രോസൺ (2013), റാൽഫ് ബ്രേക്ക്‌സ് ഇൻറർനെറ്റ് (2018), ഫ്രോസൺ II (2019), ഹ്രസ്വചിത്രങ്ങളായ ഫ്രോസൺ ഫിവർ (2015), ഒലാഫ്സ് ഫ്രോസൺ അഡ്വഞ്ചർ (2017) എന്നിവയിൽ പ്രിൻസസ് അന്ന എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതിന്റെപേരിൽ കൂടുതൽ അംഗീകാരം നേടി.

2012 മുതൽ 2016 വരെ ബെൽ ഷോടൈം കോമഡി സീരീസായ ഹൌസ് ഓഫ് ലൈസിലെ നായികയായ ജെന്നി വാൻ ഡെർ ഹൂവൻ എന്ന കഥാപാത്രമായി ആയി അവർ അഭിനയിച്ചു. 2016 മുതൽ 2020 വരെ എൻ‌ബി‌സി കോമഡി സീരീസായ ദി ഗുഡ് പ്ലേസിൽ എലീനോർ ഷെൽസ്ട്രോപ്പ് എന്ന പ്രധാന വേഷത്തിൽ അഭിനയിക്കുകയും ഇതിന് മികച്ച നടിക്കുള്ള ടെലിവിഷൻ പരമ്പര, മ്യൂസിക്കൽ അല്ലെങ്കിൽ കോമഡിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശം ലഭിച്ചു.

ആദ്യകാലം തിരുത്തുക

1980 ജൂലൈ 18 ന് ഡെട്രോയിറ്റിന്റെ പ്രാന്തപ്രദേശമായ മിഷിഗനിലെ ഹണ്ടിംഗ്ടൺ വുഡ്സിൽ ബെൽ ജനിക്കുകയും വളരുകയും ചെയ്തു. അവളുടെ മാതാവ് ലോറെലി (മുമ്പ്, ഫ്രൈജിയർ) ഒരു രജിസ്റ്റർ ചെയ്ത നഴ്സും പിതാവ് ടോം ബെൽ നെവാഡയിലെ ലാസ് വെഗാസിൽ ഒരു ടെലിവിഷൻ വാർത്താ ഡയറക്ടറായി ജോലി ചെയ്യുന്ന വ്യക്തിയുമാണ്.[2][3] അവൾക്ക് രണ്ട് വയസ് പ്രായമുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടി. അവളുടെ പിതാവിന്റെ രണ്ടാം വിവാഹത്തിൽ നിന്ന് അവൾക്ക് അർദ്ധസഹോദരിമാരുണ്ട്. അതുപോലെതന്നെ മാതാവിന്റെ രണ്ടാം വിവാഹത്തിൽ നിന്നും അവൾക്ക് രണ്ട് അർദ്ധസഹോദരിമാരും രണ്ട് അർദ്ധസഹോദരന്മാരുമുണ്ട്. അവളുടെ മാതാവ് പോളിഷ് വംശജയും പിതാവ് ജർമ്മൻ, സ്കോട്ടിഷ്, ഐറിഷ് വംശജനുമാണ്.[4]

അവലംബം തിരുത്തുക

  1. "Kristen Bell". People. Archived from the original on June 2, 2013. Retrieved June 26, 2013.
  2. "Kristen Bell". People. Archived from the original on June 2, 2013. Retrieved June 26, 2013.
  3. McClary, Marianne; Lopez, Tony; Bell, Kristen (September 10, 2017). "Actress Kristen Bell Reaching Out to Help Those Affected by Hurricane Irma" (Includes video interview). CBS Sacramento.
  4. Stated on The Tonight Show with Jay Leno, September 18, 2008
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റൻ_ബെൽ&oldid=3929928" എന്ന താളിൽനിന്ന് ശേഖരിച്ചത്