ക്രിസ്റ്റൺ സ്വാൻസൺ

അമേരിക്കന്‍ ചലചിത്ര നടന്‍

ക്രിസ്റ്റൺ നോയൽ സ്വാൻസൺ (ജനനം: ഡിസംബർ 19, 1969) ഒരു അമേരിക്കൻ നടിയാണ്. 1992 ലെ കൾട്ട് ചിത്രമായ ബഫി ദി വാമ്പയർ സ്ലേയറിലെ ബഫി സമ്മേർസ്, 1996 ലെ കൾട്ട് ഫിലിം ദി ഫാന്റം എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[1] വെസ് ക്രെവന്റെ ഹൊറർ ചിത്രമായ ഡെഡ്‌ലി ഫ്രണ്ട് (1986) എന്ന ചിത്രത്തിൽ‌ ആദ്യമായി ഒരു താര കഥാപാത്രമായി അഭിനയിക്കുകയും തുടർന്ന് വി. സി. ആൻഡ്രൂസിന്റെ ഫ്ലവേഴ്സ് ഇൻ ദ ആട്ടിക് (1987) എന്ന നോവലിന്റെ അതേ പേരിലുള്ള ചലച്ചിത്രാവിഷ്കരണത്തിൽ കാതറിൻ "കാത്തി" ഡോലൻഗാങ്ങർ എന്ന കഥാപാത്രമായി അഭിനയിച്ചു. ഹോട്ട് ഷോട്ട്സ്! (1991), ദി പ്രോഗ്രാം (1993), ദി ചേസ് (1994), 8 ഹെഡ്സ് ഇൻ എ ഡഫൽ ബാഗ് (1997), ബിഗ് ഡാഡി (1999), ഡ്യൂഡ്, വേൾസ് മൈ കാർ? (2000), പ്രെറ്റി ഇൻ പിങ്ക് (1986), ഫെറിസ് ബുള്ളേഴ്സ് ഡേ ഓഫ് (1986) ഉൾപ്പെടെ നിരവധി ചിത്രങ്ങളിലും സ്വാൻസൺ അഭിനയിച്ചു.

ക്രിസ്റ്റൺ സ്വാൻസൺ
Swanson at GalaxyCon Raleigh in 2019
ജനനം
Kristen Noel Swanson

(1969-12-19) ഡിസംബർ 19, 1969  (55 വയസ്സ്)
തൊഴിൽActress
സജീവ കാലം1984–present
രാഷ്ട്രീയ കക്ഷിRepublican
ജീവിതപങ്കാളി(കൾ)
(m. 2009)
കുട്ടികൾ1

ആദ്യകാലം

തിരുത്തുക

കായികവിദ്യാഭ്യാസ അധ്യാപകരായ റോബർട്ടിന്റെയും റോസ്മേരി സ്വാൻസന്റെയും മകളായി കാലിഫോർണിയയിലെ മിഷൻ വിജോയിൽ[2] സ്വാൻസൺ ജനിക്കുകയും വളരുകയും ചെയ്തു. എൽ ടൊറോ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി. സ്വാൻസണിന് റോബ് എന്നു പേരായ ഒരു ജ്യേഷ്ഠസഹോദരനുണ്ട്. അവളുടെ വംശപാരമ്പര്യത്തിൽ സ്വീഡിഷ്, ജർമ്മൻ എന്നിവയും ഉൾപ്പെടുന്നു. കാലിഫോർണിയയിലെ അനാഹൈമിൽ ഇംഗ്ലീഷും പത്രപ്രവർത്തനവും പഠിപ്പിച്ച ഒരു അമ്മാവൻ അവർക്കുണ്ട്.

ഒൻപതാമത്തെ വയസ്സിൽ ക്രിസ്റ്റൺ സ്വാൻസൺ തന്റെ മാതാപിതാക്കളോട് അഭിനയത്തിലുള്ള താൽപര്യം പ്രകടിപ്പിക്കുകയും ടെലിവിഷൻ പരസ്യങ്ങളിൽ അഭിനയിക്കാൻ തുടങ്ങുകയും ചെയ്തു. ഒരു കളിപ്പാവ വിപണന സ്ഥാപനത്തിന്റെ വാണിജ്യപ്പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതിലൂടെ ആദ്യത്തെ ജോലിയിൽ പ്രവേശിക്കുകയും അതിനുശേഷം നിരവധി വാണിജ്യപരമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.[3]

ഔദ്യോഗികജീവിതം

തിരുത്തുക

ആർ. ജെ. ആഡംസിനൊപ്പം ദ ആക്ടേർസ് വർക്ൿഷോപ്പിൽ സ്വൻസൺ തന്റെ അഭിനയ ജീവിതം ആരംഭിക്കുകയും വളരെപ്പെട്ടെന്ന് ടിവി പരസ്യ വേഷങ്ങളിലേക്കും തുടർന്ന് കാഗ്‌നി ആന്റ് ലെയ്‌സി, ആൽഫ്രഡ് ഹിച്ച്‌കോക്ക് പ്രസന്റ്‌സ് തുടങ്ങിയ പരമ്പരകളിലെ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. 1986 ൽ, രണ്ട് ജോൺ ഹ്യൂസ് ചിത്രങ്ങളിലൂടെ അവർ ചലച്ചിത്ര രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചു. ഇതിലെ പ്രെറ്റി ഇൻ പിങ്ക് എന്ന ചിത്രത്തിൽ ഒരു മൂകയുടെ വേഷത്തിലും, ഫെറിസ് ബുള്ളേഴ്സ് ഡേ ഓഫ് എന്ന ചിത്രത്തിൽ ഫെറിസ് എന്ന കഥാപാത്രം ക്ലാസ്സിൽ ഹാജരാകാതിരുന്നതിന് ഒഴികഴിവ് പറയുന്ന കഥാപാത്രമായും അഭിനയിച്ചു. 1986 ൽ വെസ് ക്രെവന്റെ ഡെഡ്‌ലി ഫ്രണ്ട് എന്ന ചിത്രത്തിലെ സാമന്തയെന്ന "അടുത്തവീട്ടിലെ പെൺകുട്ടി" ആയി അഭിനയിച്ചതായിരുന്നു അവരുടെ താര വേഷം. അടുത്ത വർഷം വി. സി. ആൻഡ്രൂസിന്റെ ബെസ്റ്റ് സെല്ലർ നോവലായ ഫ്ലവേഴ്‌സ് ഇൻ ആട്ടിക്കിന്റെ ചലച്ചിത്ര രൂപത്തിൽ കാത്തിയായി അഭിനയിച്ചു.ർ

സ്വകാര്യജീവിതം

തിരുത്തുക

1986 ൽ നടൻ അലൻ തിക്കെയുമായി 17 വയസുള്ളപ്പോൾ സ്വാൻസൺ ഡേറ്റിംഗ് ആരംഭിക്കുകയും രണ്ട് വർഷത്തിന് ശേഷം അവർക്ക് 19 വയസും അയാൾക്ക് 42 വയസുമുള്ളപ്പോൾ വിവാഹനിശ്ചയം നടത്തുകയും ചെയ്തു.[4] എന്നാൽ ഈ ജോഡി ഒരിക്കലും വിവാഹം കഴിച്ചില്ല.

സ്കേറ്റിംഗ് വിത് സെലിബ്രിറ്റീസ് എന്ന പരമ്പര നടന്നുകൊണ്ടിരിക്കെ സഹതാരം ലോയ്ഡ് ഐസ്ലറും സ്വാൻസണുമായി ഒരു വിവാഹേതര ബന്ധം ആരംഭിച്ചിരുന്നു.[5] മാർഷ്യ ഓബ്രിയനിൽ നിന്ന് ലോയ്ഡ് വിവാഹമോചനം ഉറപ്പിച്ച് ഒരു മാസത്തിന് ശേഷം 2007 ഫെബ്രുവരി 16 ന് സ്വാൻസൺ മാഗ്നസ് ഹാർട്ട് സ്വാൻസൺ ഐസ്ലർ എന്ന പുത്രനു ജന്മം നൽകി.[6] 2009 ഫെബ്രുവരി 7 ന് കാലിഫോർണിയയിലെ സാൻ ലൂയിസ് ഒബിസ്പോയിൽവച്ച് അവർ ഐസ്ലറെ വിവാഹം കഴിച്ചു.[7]

താൻ എല്ലായ്പ്പോഴും അഭിമാനിയായ റിപ്പബ്ലിക്കൻ ആയിരുന്നുവെന്ന് സ്വാൻസൺ പറഞ്ഞു.[8] അവർ ഡൊണാൾഡ് ട്രംപിന്റെ പിന്തുണക്കാരിയാണ്.[9][10]

  1. O., Jimmy (July 24, 2015). "Where in the Horror are they Now? Kristy Swanson". Arrow in the Head. Retrieved December 28, 2015.
  2. Vanderknyff, Rick (July 31, 1992). "Will 'Buffy' Role Slay 'Em? : Mission Viejo's Kristy Swanson Is No Stranger to Outrageous Parts". The Los Angeles Times. Retrieved December 29, 2015.
  3. Vanderknyff, Rick (July 31, 1992). "Will 'Buffy' Role Slay 'Em? : Mission Viejo's Kristy Swanson Is No Stranger to Outrageous Parts". The Los Angeles Times. Retrieved December 29, 2015.
  4. "Alan Thicke". TV.com. Archived from the original on 2020-01-16. Retrieved March 29, 2016.
  5. "'Skating With Celebrities' Kristy Swanson, Lloyd Eisler pair up off ice - Reality TV World". realitytvworld.com. February 27, 2006. Retrieved March 7, 2012.
  6. "Kristy Swanson, Lloyd Eisler expecting a baby". August 7, 2006. Archived from the original on 2020-03-23. Retrieved 2020-03-23.
  7. Kristy Swanson and Lloyd Eisler Wed People.com, February 7, 2009
  8. Swanson, Kristy (August 8, 2017). "I've always been a proud republican". @kristyswansonxo. Retrieved April 24, 2019.
  9. Shewfelt, Raechal (2019-07-18). "Kristy Swanson says critics of Trump's 'go back' tweets are same ones 'attacking' the color of his skin". Yahoo (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-12-27.{{cite web}}: CS1 maint: url-status (link)
  10. Moniuszko, Sara M. (2019-05-23). "Pro-Trump star Kristy Swanson: Dean Cain and I got 'death threats' over play". USA Today (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-12-27.{{cite web}}: CS1 maint: url-status (link)
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റൺ_സ്വാൻസൺ&oldid=3803649" എന്ന താളിൽനിന്ന് ശേഖരിച്ചത്