ജർമ്മനിയിൽ ജനിച്ച ഓസ്‌ട്രേലിയൻ പാരാലിമ്പിക് അത്‌ലറ്റാണ് ക്രിസ്റ്റിൻ ഇൻഗ്രിഡ് വുൾഫ്, ഒ‌എ‌എം [1] (ജനനം: മാർച്ച് 3, 1980) [2] ജർമ്മനി, ഓസ്‌ട്രേലിയ എന്നീരാജ്യങ്ങൾക്കായി പ്രധാനമായും എഫ് 42 ലോംഗ്ജമ്പ്, ടി 42 100 മീറ്റർ ഇനങ്ങളിൽ അവർ മത്സരിക്കുന്നു.

Christine Wolf
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്Christine Ingrid Wolf
ദേശീയത ഓസ്ട്രേലിയ  ജർമ്മനി
ജനനം (1980-03-03) 3 മാർച്ച് 1980  (44 വയസ്സ്)
Kirchheim unter Teck, Germany
Sport

മുൻകാലജീവിതം തിരുത്തുക

തെക്കൻ ജർമ്മനിയിലെ കിർചൈം അന്റർ ടെക്കിൽ (സ്റ്റട്ട്ഗാർട്ടിനടുത്ത്) വുൾഫ് ജനിച്ചു.[3][4] പത്താം വയസ്സിൽ ഇടതു കാലിൽ ക്യാൻസർ രോഗബാധിതയാകുകയും അഞ്ചുവർഷത്തെ പരാജയപ്പെട്ട കീമോതെറാപ്പിക്കും നിരവധി അണുബാധകൾക്കും ശേഷം 15 ആം വയസ്സിൽ അവരുടെ കാൽ ഛേദിക്കപ്പെടുകയം ചെയ്തു.[4] ഛേദിക്കലിനുശേഷം, പാരാലിമ്പിക് ഗെയിംസിനെക്കുറിച്ച് അവരെ അറിയിക്കുകയും 1996-ലെ ഗെയിംസിനായി അറ്റ്ലാന്റ സന്ദർശിക്കുകയും ചെയ്തു. 1997-ൽ അവർ ഒരു കൃത്രിമക്കാലുമായി ഓടാൻ തുടങ്ങി.[4]

കരിയർ തിരുത്തുക

സിഡ്നി ഗെയിംസിനായി അവർ പരിശീലനം നേടിയെങ്കിലും ഇവന്റുകളൊന്നും ഷെഡ്യൂൾ ചെയ്യാത്തതിനാൽ അവരുടെ തരംതിരിവ് TF42 ൽ മത്സരിക്കാൻ കഴിഞ്ഞില്ല.[5]2004-ലെ ഏഥൻസ് പാരാലിമ്പിക്‌സിൽ ജർമ്മനിക്കായി മത്സരിച്ച അവർ വനിതാ ലോംഗ്ജമ്പ് എഫ് 42 ഇനത്തിൽ വെള്ളി മെഡൽ നേടി.[6] ഗെയിംസിന് ശേഷം, ലഭിച്ച ഫലങ്ങളിൽ അവർ അതൃപ്തയായിരുന്നുവെന്നു മാത്രമല്ല കായികരംഗത്ത് നിന്ന് ഏറെക്കുറെ വിട്ടുനിൽക്കുകയും ചെയ്തു.[5] ഗെയിംസിൽ, ഓസ്‌ട്രേലിയൻ അത്‌ലറ്റുകളുമായി സൗഹൃദം സ്ഥാപിക്കുകയും 2005 ഫെബ്രുവരിയിൽ ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്ടിൽ (എഐഎസ്) പരിശീലനം നേടുകയും ചെയ്തു. അവർക്ക് സ്കോളർഷിപ്പ് ലഭിക്കുകയുണ്ടായി. പരിശീലകയായത് ഐറിന ഡ്വോസ്കിനയാണ്. ഓസ്‌ട്രേലിയൻ പൗരത്വത്തിനായി അപേക്ഷിക്കുമ്പോൾ, "എന്റെ മെച്ചപ്പെടുത്തലുകൾക്ക് ജർമ്മൻകാർക്ക് യാതൊരു ക്രെഡിറ്റും ലഭിക്കാൻ ഞാൻ ആഗ്രഹിച്ചില്ല, അതിനാൽ ഓസ്‌ട്രേലിയയ്‌ക്കായി മത്സരിക്കാൻ ഞാൻ ആഗ്രഹിച്ചു."[5] ഗെയിംസിന് തൊട്ടുമുമ്പ് പൗരത്വം അംഗീകരിച്ചു. 2008-ലെ ബീജിംഗ് പാരാലിമ്പിക്‌സിൽ അവർ മത്സരിച്ചു. വനിതാ ലോംഗ്ജമ്പ് എഫ് 42 ഇനത്തിൽ ഒരു സ്വർണ്ണ മെഡൽ നേടി. ഇതിന് മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്‌ട്രേലിയ, [1] വനിതകളുടെ 100 മീറ്റർ ടി 42 ഇനത്തിൽ വെങ്കല മെഡൽ എന്നിവ നേടി.[6]

ഗെയിംസിന് ശേഷം അവർ കാൻ‌ബെറയിലെ എ‌ഐ‌എസ് വിട്ടു.[5] ഫാർ നോർത്ത് ക്വീൻസ്‌ലാന്റിലെ കെയ്‌ൻസിലേക്ക് അവർ താമസം മാറ്റി ഒരു സ്വകാര്യ പരിശീലകയായി ജോലി ചെയ്യുന്നു. [7]

അവലംബം തിരുത്തുക

  1. 1.0 1.1 "Medal of the Order of Australia (OAM)". ABC News. 27 January 2009. Retrieved 30 December 2011.
  2. Media Guide : Beijing 2008 (PDF). Sydney: Australian Paralympic Committee. 2008. p. 47. Archived from the original (PDF) on 22 December 2015. Retrieved 17 December 2015.
  3. "Christine Wolf hat zwei Medaillen im Visier". Der Teckbote - Kirchheimer Zeitung (in German). 27 August 2008. Archived from the original on 2016-04-05. Retrieved 17 December 2015.{{cite web}}: CS1 maint: unrecognized language (link)
  4. 4.0 4.1 4.2 "Christine Wolf - Athlete Profile". Australian Paralympic Committee Website. Australian Paralympic Committee. Archived from the original on 17 March 2012. Retrieved 11 March 2012.
  5. 5.0 5.1 5.2 5.3 Wenzel, Murray (9 June 2011). "Paralympian Christine Wolf retires from competition, becomes personal trainer". Cairns Post. Retrieved 11 March 2012.
  6. 6.0 6.1 "Athlete Search Results". International Paralympic Committee. Archived from the original on 2016-03-03. Retrieved 10 May 2012.
  7. "Christine Wolf - Wheelchair Basketball". Sporting Dreams Website. Archived from the original on 1 March 2012. Retrieved 11 March 2012.
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റിൻ_വുൾഫ്&oldid=3659652" എന്ന താളിൽനിന്ന് ശേഖരിച്ചത്