ഒരു ബ്രിട്ടീഷ് കലാശില്പ സംവിധായകനാണ് ക്രിസ്റ്റഫർ ഡ്രെസെർ. രൂപകല്പനയിൽ ശാസ്ത്രീയ സമീപനമാണ് ഇദ്ദേഹം അവലംബിച്ചിരിക്കുന്നത്. ലോഹം, ഗ്ളാസ് തുടങ്ങിയ സാമഗ്രികളുടെ ഉപയോഗസാധ്യത ഇദ്ദേഹം പരമാവധി പ്രയോജനപ്പെടുത്തിയിരുന്ന ശൈലിയായിരുന്നു ക്രിസ്റ്റഫറിന്റേത്[1].

ക്രിസ്റ്റഫർ ഡ്രെസെർ

ജീവിതരേഖ

തിരുത്തുക

1834 ജൂലൈ 4-ന് ഗ്ളാസ്ഗോവിൽ ജനിച്ചു. ലണ്ടനിലെ സൊമെർസെറ്റ് ഹൌസിലെ സ്കൂൾ ഒഫ് ഡിസൈനിങ്ങിൽ രണ്ടു വർഷം പഠനം നടത്തി. ലീനീയൻ സൊസൈറ്റിയിൽ (Linnean Society) ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ട ഡ്രെസെർ 1876-ൽ ബ്രിട്ടിഷ് ഗവൺമെന്റിന്റെ പ്രതിനിധിയായി ജപ്പാൻ സന്ദർശിച്ചു. യൂണിറ്റി ഇൻ വെറൈറ്റി (1859), ദ് ഡെവലപ്മെന്റ് ഒഫ് ഓർണമെന്റൽ ആർട്ട് ഇൻ ദി ഇന്റർനാഷണൽ എക്സിബിഷൻ (1862), ജപ്പാൻ, ഇറ്റ്സ് ആർക്കിടെക്ചർ, ആർട്ട് ആൻഡ് മാനുഫാക്ചേഴ്സ് (1882) തുടങ്ങിയവ ഡിസൈനിങ്ങിനെപ്പറ്റി ഇദ്ദേഹം രചിച്ച വിലപ്പെട്ട ഗ്രന്ഥങ്ങളാണ്. 1904 നവംബർ 24-ന് ഫ്രാൻസിലെ മൾഹൌസിൽ അന്തരിച്ചു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ക്രിസ്റ്റഫർ ഡ്രെസെർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-15. Retrieved 2011-03-30.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റഫർ_ഡ്രെസെർ&oldid=3630098" എന്ന താളിൽനിന്ന് ശേഖരിച്ചത്