ക്ഷേത്രാരാധനയ്ക്ക് പോകുന്ന ഭക്തരായ ഹിന്ദുക്കളെ തടഞ്ഞു നിർത്തി ‘പിശാചിനെ തൊഴാൻ പോകരുതെന്നും സത്യദൈവമായ ദൈവത്തെ വിശ്വസിച്ചു തങ്ങളുടെ മതത്തിൽ ചേരണമെന്നും’ പാതിരിമാർ ധൈര്യമായി പൊതുനിരത്തിൽ പ്രസംഗിച്ചിരുന്ന കാലത്ത്, അതിനെ എതിർക്കാനോ മറുപടി പറയാനോ ആരുംതന്നെ ഇല്ലായിരുന്നു എന്നതുകണ്ട ചട്ടമ്പിസ്വാമി, ഷണ്മുഖദാസൻ എന്ന പേരിൽ ക്രിസ്തുമതച്ഛേദനം എന്ന ഈ ഗ്രന്ഥം 1890-ൽ എഴുതി അച്ചടിച്ച്‌ പ്രസിദ്ധീകരിച്ചു.

ഏറ്റുമാനൂർ ഉത്സവത്തിന് കൂടുന്ന ഹിന്ദുക്കളെ സുവിശേഷപ്രസംഗം കേൾപ്പിക്കാൻ അന്ന് കോട്ടയത്ത് നിന്ന് ക്രിസ്ത്യൻ മിഷനറിമാർ ഏറ്റുമാനൂർ ക്ഷേത്രത്തിനു മുന്നിൽ വരിക പതിവായിരുന്നു. അങ്ങനെയുള്ള കാലഘട്ടത്തിൽ കാളികാവ് നീലകണ്ഠപ്പിള്ള അവർകളെ ക്രിസ്തുമതച്ഛേദനം എഴുതിക്കൊടുത്തു പഠിപ്പിച്ചു ഏറ്റുമാനൂർ ക്ഷേത്ര പരിസരത്തുവെച്ച് ആദ്യമായി പ്രസംഗിപ്പിച്ചു. തുടർന്ന് ശ്രീ ടി നീലകണ്ഠപിള്ളയും കരുവാ കൃഷ്ണനാശാനും കേരളമൊട്ടുക്ക് സഞ്ചരിച്ചു ആശയങ്ങൾ പ്രചരിപ്പിച്ച് പാതിരിപ്രസ്ഥാനത്തെ കുറെയെല്ല‍ാം സ്തംഭിപ്പിച്ചു.

<http://archive.org/download/sreyas-ebooks/kristhumathachedanam.pdf >

"https://ml.wikipedia.org/w/index.php?title=ക്രിസ്തുമതഛേദനം&oldid=4119983" എന്ന താളിൽനിന്ന് ശേഖരിച്ചത്