ക്രിസ്തീനാ ഫെർനാണ്ടെസ് ഡി ക്രിച്ച്നർ
അർജന്റീനയുടെ ആദ്യ വനിതാ പ്രസിഡന്റാണ് ക്രിസ്തീനാ ഫെർനാണ്ടെസ് ഡി ക്രിച്ച്നർ (ജനനം :19 ഫെബ്രുവരി 1953). മുൻ പ്രസിഡന്റ് നെസ്റ്റർ ക്രിച്ച്നറുടെ വിധവയാണ് ക്രിസ്തീനാ.
ക്രിസ്തീനാ ഫെർനാണ്ടെസ് ഡി ക്രിച്ച്നർ | |
---|---|
President of Argentina | |
ഓഫീസിൽ 10 ഡിസംബർ 2007 – 10 ഡിസംബർ 2015 | |
Vice President |
|
മുൻഗാമി | Néstor Kirchner |
പിൻഗാമി | മൗറീഷ്യോ മാക്രി |
National Senator for Buenos Aires Province | |
National Senator for Santa Cruz | |
ഓഫീസിൽ 10 December 2001 – 9 December 2005 | |
ഓഫീസിൽ 10 December 1995 – 3 December 1997 | |
National Deputy for Santa Cruz | |
ഓഫീസിൽ 10 December 1997 – 9 December 2001 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ക്രിസ്തീനാ ഫെർനാണ്ടെസ് ഡി ക്രിച്ച്നർ 19 ഫെബ്രുവരി 1953 La Plata, Argentina[1] |
മരണം | term_10 December 2005 |
അന്ത്യവിശ്രമം | term_10 December 2005 |
രാഷ്ട്രീയ കക്ഷി | Front for Victory Justicialist Party |
പങ്കാളി | Néstor Kirchner (1975-2010) |
കുട്ടികൾ | Máximo (born 1977) Florencia (born 1990) |
മാതാപിതാക്കൾ |
|
അൽമ മേറ്റർ | National University of La Plata |
ഒപ്പ് | |
വെബ്‌വിലാസം | Official website |
ജീവിതരേഖ
തിരുത്തുക1953 ഫെബ്രുവരി 19-ന് ലാ പ്ലാറ്റ നഗരത്തിലെ ടൊളോസയിൽ ബസ് ഡ്രൈവറായ എഡ്വാർഡോ ഫെർനാണ്ടെസിന്റെയും (1925-1981) ഒഫേലിയാ എസ്തർ വില്ലെമിന്റെയും മകളായി ജനിച്ചു.[2] ലാ പ്ലാറ്റ ദേശീയ സർവകലാശാലയിൽ 1970കളിൽ നിയമപഠനം നടത്തവേ പെറോണിസ്റ്റ് യുവസംഘടനയിൽ ചേർന്നു.[3] 1976-ൽ ഇസാബെൽ പെറോണിന്റെ സർക്കാർ സൈനിക അട്ടിമറിയിൽ പുറത്തായി. ക്രിസ്തീനായും ഭർത്താവ് നെസ്റ്ററും 1980-ൽ വക്കീലായി പ്രവർത്തിച്ചു. 1980-കളുടെ അവസാനത്തോടേ ക്രിസ്തീനാ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു.[2] 1989-ൽ സാന്റാ ക്രൂസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
രാഷ്ട്രീയജീവിതം
തിരുത്തുക"I don't want to inherit anything from Eva [Peron], or from [my husband Nestor] Kirchner. Everything I've got is a result of my own achievements, and my own defects too." - ക്രിസ്തീനാ ക്രിച്ച്നർ [4]
2003-ൽ നെസ്റ്റർ ക്രിച്ച്നർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2007-ൽ ക്രിസ്തീനാ ജസ്റ്റീഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി. 45% വോട്ടോടെ വിജയിച്ചു. 2011-ലെ തിരഞ്ഞെടുപ്പിൽ വോട്ടുശതമാനം 54 ആയി ഉയർത്തി 2015-ലെ തിരഞ്ഞെടുപ്പിൽ ക്രിസ്തീനയ്ക്ക് മത്സരിക്കാൻ കഴിഞ്ഞില്ല. ജസ്റ്റീഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥി പരാജയപ്പെടുകയും ചെയ്തു.
ഭരണം
തിരുത്തുക2008-ൽ സോയാബീൻസിനുള്ള നികുതി കൂട്ടിയത് കർഷകരുമായുള്ള ബന്ധം മോശമാക്കി. 2009-ൽ നിർധനരായുള്ള കുട്ടികൾക്കായി Asignación Universal por Hijo എന്ന പദ്ധതി നടപ്പിലാക്കി.[5] പട്ടാള ഭരണകാലത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കാനായി ഡീ. എൻ. ഏ. സാമ്പിളുകൾ ഉപയോഗിക്കണമെന്ന് നിഷ്ക്കർഷിച്ചു. മാധ്യമങ്ങൾ ഏതാണ്ടെല്ലാം സർക്കാർ നിയന്ത്രണത്തിലാക്കി. പ്രധാന പ്രതിപക്ഷ പത്രമായ ക്ലാരിനെതിരെ നാന്നൂറ്റിയൻപതോളം കേസുകളാണ് ഫയൽ ചെയ്തത്. [6]
അവലംബം
തിരുത്തുക- ↑ Presidency of the Argentine Nation. "The President Biography" (in സ്‌പാനിഷ്). Archived from the original on 2009-06-19. Retrieved 2009-04-03.
- ↑ 2.0 2.1 "Profile: Cristina Fernandez de Kirchner". ബീ. ബീ. സീ. ന്യൂസ്. 8 October 2013.
- ↑ "Senadora Nacional Cristina E. Fernández de Kirchner" (in സ്‌പാനിഷ്). República Argentina. Archived from the original on 2005-05-08. Retrieved 2016-03-13.
- ↑ ജെയിംസ് സ്റ്റുർക്ക്. "ദി ആർട്ട് ഓഫ് ദി പോസിബിൾ". ദി ഗാർഡിയൻ.
- ↑ സ്റ്റീവൻ ലെവിറ്റ്സ്കി; കെന്നത് റോബർട്ട്സ്, eds. (2011). ദി റിസർജ്ജൻസ് ഓഫ് ദി ലാറ്റിനമേരിക്കൻ ലെഫ്റ്റ് (PDF). ജോൺ ഹോപ്കിൻസ് സർവകലാശാല പ്രസ്സ്. p. 296. ISBN 978-1-4214-0109-6.
- ↑ റോയ് ഗ്രീൻസ്ലേഡ് (ഒക്റ്റോബർ 10, 2012). "ഗ്ലോബൽ എഡിട്ടേർസ് ഗ്രൂപ്പ് റേസസ് അലാം ഓവർ അർജന്റീന പ്രസ്സ് ഫ്രീഡം ത്രെറ്റ്". ദി ഗാർഡിയൻ. Retrieved സെപ്റ്റംബർ 1, 2014.
{{cite news}}
: Check date values in:|date=
(help)
പുറം കണ്ണികൾ
തിരുത്തുക- (in English) Cristina Fernandez on Honduras Coup