ക്രിമിയ ജനഹിതപരിശോധന, 2014
2014 മാർച്ച് 16-ന് ക്രിമിയയിൽ റഷ്യയോട് ചേരണോ വേണ്ടയോ എന്ന വിഷയത്തിൽ നടത്തിയ ജനഹിതപരിശോധനയാണ് ഈ ലേഖനത്തിൽ ക്രിമിയ ജനഹിതപരിശോധന, 2014 എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഉക്രൈനിലെ പ്രദേശങ്ങളായിരുന്ന ക്രിമിയ സ്വയംഭരണ റിപ്പബ്ലിക്കിന്റെയും സെവെസ്റ്റപോളിന്റെയും ഭരണകൂടങ്ങളാണ് ഈ ജനഹിതപരിശോധന നടത്തിയത്. ഹിതപരിശോധനയിലൂടെ ജനങ്ങൾക്ക് റഷ്യൻ ഫെഡറേഷന്റെ ഭാഗമാകണോ അതോ 1992-ലെ ക്രിമിയൻ ഭരണഘടന പുനഃസ്ഥാപിച്ച് ഉക്രൈനിലെ സ്ഥാനവും നിലനിർത്തണോ എന്ന് നിർണ്ണയിക്കാനുള്ള അവസരമാണ് നൽകപ്പെട്ടത്.
Date | മാർച്ച് 16, 2014 | |
---|---|---|
Location | Crimea Sevastopol | |
Voting system | ഭൂരിപക്ഷവോട്ട് | |
ക്രിമിയ സ്വയംഭരണ റിപ്പബ്ലിക്ക്[a][2] | ||
സെവെസ്റ്റപോൾ[3] | ||
ഉക്രൈനിയൻ പ്രസിഡന്റായിരുന്ന വിക്ടർ യാനുകോവിച്ചിനെ പുറത്താക്കിയ 2014-ലെ വിപ്ലവം ഒരു അട്ടിമറിയാണെന്നാണ് ക്രിമിയൻ ഭരണകൂടം കരുതിയത്. ഈ സംഭവവികാസങ്ങളാണ് ഹിതപരിശോധനയിലേയ്ക്ക് നയിച്ചത്.[4] യൂറോപ്യൻ യൂണിയൻ അംഗങ്ങൾ, അമേരിക്ക, കാനഡ തുടങ്ങി മിക്ക രാജ്യങ്ങളും ഈ ഹിതപരിശോധന നിയമവിരുദ്ധമാണ് എന്ന നിലപാടാണെടുത്തത്.[5][6] ഐക്യരാഷ്ട്രസംഘടനയുടെ സുരക്ഷാസമിതിയിലെ പതിമൂന്ന് അംഗങ്ങൾ ഈ ഹിതപരിശോധന അസാധുവായി കണക്കാക്കണം എന്ന പ്രമേയത്തിനനുകൂലമായി വോട്ടുചെയ്തുവെങ്കിലും റഷ്യ ഇത് വീറ്റോ ചെയ്യുകയും ചൈന തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയുമുണ്ടായി.[7][8] പൊതുസഭയിൽ പിന്നീട് 100 അനുകൂലവോട്ടുകളോടെ ഈ ഹിതപരിശോധന അസാധുവാണെന്ന പ്രമേയം പാസാക്കുകയുണ്ടായി. ഈ തിരഞ്ഞെടുപ്പിൽ 11 രാജ്യങ്ങൾ എതിർത്ത് വോട്ടുചെയ്യുകയും 58 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.[5] ക്രിമിയൻ ടാടാർ ജനതയുടെ മജ്‌ലിസ് ഹിതപരിശോധനയിൽ നിന്ന് വിട്ടുനിൽക്കുവാൻ ആഹ്വാനം ചെയ്യുകയുണ്ടായി.<[9][10]
റഷ്യ ഈ ഹിതപരിശോധനയുടെ ഫലം അംഗീകരിക്കുകയുണ്ടായി. കൊസോവൊ ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് ഒരു കീഴ്വഴക്കം സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് റഷ്യയുടെ നിലപാട്.[11] പാശ്ചാത്യ പണ്ഡിതർ ഇത്തരം വാദങ്ങളെ തള്ളിക്കളയുന്നുണ്ട്.<[12][13][14]
96.77 ശതമാനം വോട്ടുകളും റഷ്യൻ ഫെഡറേഷനുമായി ചേരുന്നതിന് അനുകൂലമായിരുന്നു. 83.1 ശതമാനമായിരുന്നു വോട്ടിംഗ് നില.[a][2] മെജ്‌ലിസിന്റെ ഡെപ്യൂട്ടി ചെയർമാൻ യഥാർത്ഥ വോട്ടിംഗ് ശതമാനം 30–40 ശതമാനമായിരുന്നിരിക്കാം[15] എന്ന് പ്രസ്താവിക്കുകയുണ്ടായി. കഴിഞ്ഞ മൂന്നുവർഷത്തെ അഭിപ്രായസർവേ ഫലങ്ങൾ വച്ചുനോക്കിയാൽ റഷ്യയുമായി ചേരുന്നതിനോട് അനുകൂലാഭിപ്രായമുള്ളവർ 34% ആയിരിക്കാമെന്ന് റഷ്യൻ ഭരണകൂടത്തിന്റെ മുൻ ഉപദേഷ്ടാവായ ആൻഡ്രേ ഇല്ലാറിനോവ് പ്രസ്താവിക്കുകയുണ്ടായി.[16]
ഹിതപരിശോധനയെത്തുടർന്ന് സുപ്രീം കൗൺസിൽ ഓഫ് ക്രിമിയയും സെവെസ്റ്റപോൾ സിറ്റി കൗൺസിലും യുക്രൈനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും റഷ്യൻ ഫെഡറേഷനിൽ ചേരുവാനുള്ള തീരുമാനമെടുക്കുകയും ചെയ്തു.[17] ഈ ദിവസം തന്നെ റഷ്യ ക്രിമിയയെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിച്ചു.[18][19]
കുറിപ്പുകൾ
തിരുത്തുക- ↑ 1.0 1.1 Morello; Constable; Faiola (2014) "[Mikhail Malyshev, the Crimean election Spokesman,] who spoke briefly Monday morning on Crimean televsion, said a total of 1,274,096 people voted, for an 83.1 percent turnout. Of those who cast a ballot, [sic] 1,233,002 voted to shift to Russia, 31,997 voted to stay with Ukraine, and 9,097 were in invalid, Malyshev said."[1]
അവലംബം
തിരുത്തുക- ↑ Morello, Carol; Constable, Pamela; Faiola, Anthony (17 മാർച്ച് 2014). "Crimeans vote in referendum on whether to break away from Ukraine, join Russia". The Washington Post. Retrieved 17 മാർച്ച് 2014.
- ↑ 2.0 2.1 "Crimea votes to join Russian Federation: 96.77% say YES". 17 March 2014. Retrieved 17 March 2014.
- ↑ "Официальный сайт Севастопольского городского совета - На сессии городского Совета утверждены результаты общекрымского референдума 16 марта 2014 года". Archived from the original on 2014-03-17. Retrieved 2014-07-29.
- ↑ Верховная Рада АРК инициировала проведение всекрымского референдума : Новости УНИАН (in Russian)
- ↑ 5.0 5.1 "U.N. General Assembly Affirms Ukraine's Territorial Integrity, Calls The World Community Not To Recognise Change Of Crimea's Status". Ukrainian News Agency. 27 March 2014. Retrieved 27 March 2014.
- ↑ http://www.washingtonpost.com/world/putin-changes-course-admits-russian-troops-were-in-crimea-before-vote/2014/04/17/b3300a54-c617-11e3-bf7a-be01a9b69cf1_story.html
- ↑ "Security Council Fails to Adopt Text Urging Member States Not to Recognize Planned 16 March Referendum in Ukraine's Crimea Region". Un.org. 2013-01-02. Retrieved 2014-03-17.
- ↑ "Russia Vetoes U.N. Security Council Resolution On Crimea". NPR. 2014-03-15. Retrieved 2014-03-17.
- ↑ "Mejlis to boycott Crimean referendum&". Ukrinform.ua. 6 March 2014. Archived from the original on 2014-03-17. Retrieved 2014-03-15.
- ↑ "Tatar leader: referendum's results 'predetermined'". DW.DE. 16 March 2014. Retrieved 2014-03-17.
- ↑ ""Address by President of the Russian Federation". kremlin.ru. March 18, 2014. Retrieved March 18, 2014.
Moreover, the Crimean authorities referred to the well-known Kosovo precedent – a precedent our western colleagues created with their own hands in a very similar situation, when they agreed that the unilateral separation of Kosovo from Serbia, exactly what Crimea is doing now, was legitimate and did not require any permission from the country's central authorities. Pursuant to Article 2, Chapter 1 of the United Nations Charter, the UN International Court agreed with this approach and made the following comment in its ruling of July 22, 2010, and I quote: "No general prohibition may be inferred from the practice of the Security Council with regard to declarations of independence," and "General international law contains no prohibition on declarations of independence." Crystal clear, as they say.
- ↑ "Interview: John Bellinger III on Why the Crimean Referendum Is Illegitimate - Council on Foreign Relations". Archived from the original on 2014-03-21. Retrieved 2014-07-29.
- ↑ Experts: Crimea isn't comparable to Kosovo Anadolu Agency
- ↑ Marc Weller (2014-03-07). "Analysis: Why Russia's Crimea move fails legal test". BBC. Retrieved 2014-03-12.
- ↑ Voter turnout at pseudo-referendum in Crimea was maximum 30-40 percent - Mejlis. Ukrinform. 17 March 2014
- ↑ http://guardianlv.com/2014/03/crimea-referendum-34-percent-not-97-percent-says-former-russian-government-adviser/
- ↑ Crimean parliament formally applies to join Russia, BBC, March 17, 2014
- ↑ "U.S., EU set sanctions as Putin recognizes Crimea sovereignty | Reuters". Archived from the original on 2014-07-23. Retrieved 2014-07-29.
- ↑ Putin Recognizes Crimea Secession, Defying the West, New York Times, March 17, 2014