പതിനെട്ടാം നൂറ്റാണ്ടിൽ അമേരിക്കൻ ഇന്ത്യക്കാരിലെ സെനെക്ക വർഗ്ഗത്തിൻറെ നേതാവായിരുന്നു ക്യൂൻ അലിക്വിപ്പ  (1754 ഡിസംബർ 23 ന് അന്തരിച്ചു[1])

ക്യൂൻ അല്ലിക്വിപ്പ
Alliquippa.jpg
Washington and Gist visit Queen Aliquippa, 1753
Mingo Seneca tribe leader
വ്യക്തിഗത വിവരങ്ങൾ
ജനനം(1670?-1700s?)
മരണംDecember 23, 1754
Huntingdon County, Pennsylvania
കുട്ടികൾSon, Kanuksusy Daughter, Summer Eve

ജീവിതരേഖതിരുത്തുക

അല്ലിക്വിപ്പയുടെ ആദ്യകാല ജീവിതത്തെക്കുറിച്ച് വളരെക്കുറച്ച് കാര്യങ്ങളെ വെളിവായിട്ടുള്ളു. അവരുടെ ജനനസമയമോ കാലമോ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. 1740 കളിൽ അവർ സെനക്ക വർഗ്ഗത്തിലെ മിംഗോ ബാൻറിൻറെ നേതാവായിരുന്നു. മൂന്നു നദികൾ ഒഴുകിയിരുന്ന പ്രദേശത്താണ് (ഒഹിയോ നദി, അല്ലെഘെനി നദി, മോണോഗാഹെല നദി) ഈ വർഗ്ഗം അധിവസിച്ചിരുന്നത്. ഇ പ്രദേശം ഇന്നത്തെ പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗ്ഗ് ആണ്. 1753 ൽ അവർ തൻറെ സംഘത്തോടൊപ്പം മോണോഗാഹെല, യൂഘിയോഘെനി നദികളുടെ സംഗമ സ്ഥാനത്ത് (ഇന്നത്തെ പെൻസിൽവാനിയയിലെ മൿകീൻസ്‍പോർട്ട്) താമസമുറപ്പിച്ചു.

റഫറൻസുകൾതിരുത്തുക

  1. C. Hale Sipe. "The "Queen Aliquippa" Legend". Beaver County Topical (archived). മൂലതാളിൽ നിന്നും 2015-01-23-ന് ആർക്കൈവ് ചെയ്തത്.
"https://ml.wikipedia.org/w/index.php?title=ക്യൂൻ_അല്ലിക്വിപ്പ&oldid=3460545" എന്ന താളിൽനിന്ന് ശേഖരിച്ചത്