ക്യുസ്‌നെലിയ ലാറ്ററലിസ്

ചെടിയുടെ ഇനം

ക്യൂസ്‌നെലിയ ജനുസ്സിലെ ബ്രോമെലിയാഡ് ഇനമാണ് ക്യുസ്‌നെലിയ ലാറ്ററലിസ്. തെക്കുകിഴക്കൻ ബ്രസീലിലെ അറ്റ്ലാന്റിക് ഫോറസ്റ്റ് പരിസ്ഥിതി പ്രദേശത്തെ തദ്ദേശവാസിയാണ്.

ക്യുസ്‌നെലിയ ലാറ്ററലിസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Subgenus:
Species:
Q. lateralis
Binomial name
Quesnelia lateralis
Wawra

വിവരണം തിരുത്തുക

ഏകദേശം 1 1/2 അടി ഉയരത്തിൽ വളരുന്ന ഒരു ബഹുവർഷ നിത്യഹരിതസസ്യമായ ക്യുസ്‌നെലിയ ലാറ്ററലിസിൽ, ശൈത്യകാലത്തിന്റെ തുടക്കത്തിൽ, ഉജ്ജ്വലമായ ചുവപ്പ്, നീല നിറങ്ങളിലുള്ള പൂങ്കുലകൾ വിരിയുന്നു. കുറഞ്ഞത് 4-5 സസ്യങ്ങളുടെ കൂട്ടങ്ങളിൽ ഒന്നിച്ചു പൂവിടുമ്പോൾ വളരെ ആകർഷകമായി കാണാൻ കഴിയുന്നു. ഏകദേശം ഒരാഴ്ചയോ അതിൽ കൂടുതലോ തുടർച്ചയായി ഉയർന്നുവരുന്ന നീല പൂക്കളിൽ പൂങ്കുലയുടെ ചുവന്ന ഭാഗം കുടുതൽ നാൾ നിലനിൽക്കുന്നു.

രോമാവൃതമായ കുന്താകാരമുള്ള ഇലകളുടെ ഉപരിതലം കടും പച്ചനിറമുള്ളതും അടുക്കും ക്രമവുമില്ലാത്ത പാറ്റേണുകൾ അടിവശവും കാണിക്കുന്നു. ഇലയുടെ അരികുകളിൽ മുഴുവൻ നീളത്തിലുള്ള ചെറിയ മുള്ളുകൾ കാണപ്പെടുന്നു. ഇതിൽ സരസഫലങ്ങളും കാണപ്പെടുന്നു.[1]

ടാക്സോണമി തിരുത്തുക

ബ്രോമെലിയേസി (ബ്രോമെലിയാഡ് ഫാമിലി) കുടുംബത്തിൽ പെടുന്ന ഏകദേശം 18 മുതൽ 22 വരെ സ്പീഷീസുകൾ ഉൾക്കൊള്ളുന്ന ക്വസ്‌നെലിയ ജനുസ്സിലെ ഒരു ഇനമാണ് ക്യുസ്‌നെലിയ ലാറ്ററലിസ്.

ഉപയോഗങ്ങൾ തിരുത്തുക

ഒരു ഇൻഡോർ പ്ലാന്റിന് അനുയോജ്യമായ ക്യുസ്‌നെലിയ ലാറ്ററലിസ് ചൂട് കാലാവസ്ഥയുള്ള വീടുകളിൽ വളർത്താൻ അനുയോജ്യമാണ്.

കീടങ്ങളും രോഗങ്ങളും തിരുത്തുക

ഇലകളുടെ അടിവശവും തേൻ‌തുള്ളികളിലും ഇരിക്കുന്ന ചെടികളെ നശിപ്പിക്കുന്ന പ്രാണികളെ കീടനാശിനി ഉപയോഗിച്ചോ ജൈവശാസ്ത്രപരമായി പരാന്നഭോജികളായ പ്രാണികളെ ഉപയോഗിച്ചോ നിയന്ത്രിക്കാം.

അവലംബം തിരുത്തുക

  1. Jim, Grower (2011-12-28). "Garden Adventures: Quesnelia lateralis". Garden Adventures. Retrieved 2019-07-04.